Sections

മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ ആദ്യ സര്‍വീസ്

Saturday, Jul 23, 2022
Reported By MANU KILIMANOOR

ബോയിംഗ് 737 മാക്‌സ് വിമാനം ഉപയോഗിച്ച് ആദ്യ സര്‍വീസ് 


ബോയിംഗ് 737 മാക്‌സ് വിമാനം ഉപയോഗിച്ച് മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ ആദ്യ സര്‍വീസ് നടത്തി ഓഗസ്റ്റ് 7 ന് വാണിജ്യ വിമാന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന്  ആകാശ എയര്‍ലൈന്‍ വെള്ളിയാഴ്ച അറിയിച്ചു.ഓഗസ്റ്റ് 7 മുതല്‍ മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന 28 പ്രതിവാര വിമാനങ്ങളിലും ഓഗസ്റ്റ് 13 മുതല്‍ ബെംഗളൂരു-കൊച്ചി റൂട്ടില്‍ 28 പ്രതിവാര വിമാനങ്ങളിലും ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിട്ടുണ്ട്.

രണ്ട് 737 മാക്‌സ് വിമാനങ്ങള്‍ ഉപയോഗിച്ചാണ് കാരിയര്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. ബോയിംഗ് ഒരു മാക്‌സ് വിമാനം എത്തിച്ചു, രണ്ടാമത്തേതിന്റെ ഡെലിവറി ഈ മാസം അവസാനം നടക്കും.
പുതിയ ബോയിംഗ് 737 മാക്സ് വിമാനം ഉപയോഗിച്ച് മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലുള്ള ഫ്ളൈറ്റുകള്‍ ഉപയോഗിച്ച് ഞങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ആകാശ എയര്‍ സഹസ്ഥാപകനും ചീഫ് കൊമേഴ്സ്യല്‍ ഓഫീസറുമായ പ്രവീണ്‍ അയ്യര്‍ പറഞ്ഞു.

''ഞങ്ങളുടെ നെറ്റ്വര്‍ക്ക് വിപുലീകരണ പദ്ധതികളെ പിന്തുണയ്ക്കുന്നതിന് ഞങ്ങള്‍ ഒരു ഘട്ടം ഘട്ടമായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും,കൂടാതെ ക്രമേണ കൂടുതല്‍ നഗരങ്ങളെ ബന്ധിപ്പിക്കും, ഞങ്ങളുടെ ആദ്യ വര്‍ഷത്തില്‍ ഓരോ മാസവും ഞങ്ങള്‍  രണ്ട് വിമാനങ്ങള്‍ യാഡില്‍  ചേര്‍ക്കും,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎയില്‍ നിന്ന് ജൂലൈ ഏഴിന് എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് (എഒസി) കാരിയറിന് ലഭിച്ചിരുന്നു.ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) 2021 ഓഗസ്റ്റില്‍ മാക്സ് വിമാനങ്ങള്‍ക്ക് പച്ചക്കൊടി കാട്ടിയതോടെ, 72 മാക്സ് വിമാനങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 26ന് ആകാശ എയര്‍ ബോയിങ്ങുമായി കരാര്‍ ഒപ്പുവച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.