Sections

വിപണി പിടിക്കാനും ബിസിനസ് വളരാനും പരസ്യം ചെയ്യാന്‍ മികച്ച മാധ്യമം ?

Tuesday, Nov 09, 2021
Reported By admin
advertise the business

പത്രമാധ്യമങ്ങളിലെ പരസ്യം കൊണ്ട് സംരംഭകന് ഉണ്ടാകുന്ന നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

 

ഇന്ന് നമ്മുടെ വിപണി വലിയോ തോതിലുള്ള മത്സരങ്ങള്‍ നിറഞ്ഞതാണ്.ഉപഭോക്താക്കളെ ആകര്‍ഷിക്കാനും കച്ചവടം വര്‍ദ്ധിപ്പിക്കാനും ലാഭം വെട്ടിപിടിക്കാനും സംരംഭങ്ങള്‍ തമ്മില്‍ അതിശക്തമായ മത്സരം നടക്കുന്നു.

ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ലഭ്യത,ഉപയുക്തത,വില,മികവ് തുടങ്ങിയ കാര്യങ്ങളില്‍ തങ്ങളുടെ സവിശേഷതകളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ബിസിനസ് സ്ഥാപനങ്ങള്‍ പരസ്യങ്ങളെ ആശ്രയിക്കുന്നു.ബിസിനസ് സ്ഥാപനങ്ങളുടെ വിപണന പ്രക്രിയയിലെ ഒരു പ്രധാനഘടകം തന്നെയാണ് പരസ്യങ്ങളെന്ന് പറയാം.ഉപഭോക്താക്കളെ നേടുന്നതിനു മാത്രമല്ല നിലനിര്‍ത്തുന്നതിനും പരസ്യങ്ങള്‍ കൂടിയേ തീരു.

അച്ചടി മാധ്യമങ്ങള്‍,ദൃശ്യശ്രവ്യ മാധ്യമങ്ങള്‍,ഡിജിറ്റല്‍ മാധ്യമങ്ങള്‍,ഔട്ട് ഡോര്‍ മാധ്യമങ്ങള്‍ എന്നിവങ്ങനെ വൈവിധ്യമാര്‍ന്ന പരസ്യ മാധ്യമങ്ങള്‍ ഇന്ന് നമുക്ക് ചുറ്റിലുമുണ്ട് .ഇക്കൂട്ടത്തില്‍ ഏതാണ് സംരംഭങ്ങള്‍ക്ക് തങ്ങളുടെ പരസ്യങ്ങള്‍ ചെയ്യുന്നതില്‍ ഏറ്റവും ഫലപ്രദമായ മാധ്യമം ?

വിപണിയുടെ ശ്രദ്ധ നിലനിര്‍ത്താന്‍ സഹായിക്കുന്ന പരസ്യങ്ങളുടെ മാധ്യമരൂപം എന്തായിരിക്കണമം എന്ന് തീരുമാനിക്കേണ്ടത് അല്‍പ്പം ഗൗരവമേറിയ കാര്യമാണ്.പക്ഷെ അമിതമായ പ്രചാരണങ്ങളില്‍ കുടുങ്ങി ഇന്നത്തെകാലത്ത് ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് പിന്നാലെയാണ് സംരംഭക ലോകത്തിന്റെ ഓട്ടം.

ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് മാത്രല്ല പരമ്പരാഗത പരസ്യ മാധ്യമങ്ങള്‍ക്കും ഇക്കാലത്ത് പ്രസക്തിയുണ്ട്.ഡിജിറ്റള്‍ തള്ളിക്കയറ്റത്തോടെ പഴയതിനെക്കാള്‍ കുറഞ്ഞ ചെലവില്‍ പരമ്പരാഗത രീതിയില്‍ പരസ്യം ചെയ്യാം എന്നതും ഇപ്പോള്‍ സംരംഭകര്‍ക്ക് മികച്ച നേട്ടമാണ്.പിച്ച് മാഡിസണിന്റെ 2018ലെ റിപ്പോര്‍ട്ട് അനുസരിച്ച് പരസ്യ വിപണിയുടെ 35 ശതമാനവും അച്ചടിമാധ്യമങ്ങളാണ് ഇന്നും നിലനിര്‍ത്തുന്നത്.

ഏതൊരു സംരംഭത്തിനും വിശ്വാസ്യതയോടെ പരസ്യം ചെയ്യാന്‍ സാധിക്കുമെന്നതാണ് പത്രമാധ്യമങ്ങളിലെ പരസ്യങ്ങളുടെ പ്രത്യേകത.ഇന്നും ദിവസേന നാം എത്രയോ പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങളാണ് പത്രങ്ങളില്‍ കാണുന്നത്.

പത്രമാധ്യമങ്ങളിലെ പരസ്യം കൊണ്ട് സംരംഭകന് ഉണ്ടാകുന്ന നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

  1. അച്ചടി മാധ്യമങ്ങള്‍ വഴിയുള്ള പരസ്യങ്ങള്‍ക്ക് നിലവില്‍ താരതമ്യേന ചെലവ് കുറവാണ്
  2. അച്ചടി മാധ്യമങ്ങള്‍ വഴി വരുന്ന പരസ്യങ്ങള്‍ കൂടുതല്‍ ജനങ്ങള്‍ കാണുന്നു.അതും നിരവധി തവണ.പോരാത്തതിന് ജനങ്ങള്‍ കൂടുതല്‍ ഓര്‍ത്തിരിക്കുന്നു.
  3. അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്ക് വിശ്വാസ്യത കൂടുതലാണ്.
  4. ആത്മാര്‍ത്ഥ വായനക്കാര്‍ പരസ്യങ്ങളെ മാധ്യമത്തിന്റെ ഭാഗമായി കാണുന്നു ഗൗരവത്തോടെ വീക്ഷിക്കുന്നു.
  5. ഇവ ഡേറ്റാ പോലെ സൂക്ഷിക്കപ്പെടാം,നിരവധി കാലം നിലനില്‍ക്കുന്നതുമാണ്.


ഏതൊരു സംരംഭവും തുടക്കത്തില്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നു എങ്ങനെ തങ്ങളുടെ ഉല്‍പ്പന്നം മാര്‍ക്കറ്റ് ചെയ്തു വിപണി കണ്ടെത്താം എന്നത്. ഉല്‍പ്പന്നങ്ങള്‍ എത്രയധികം ഗുണമേന്മയുള്ളതായാല്‍ പോലും നല്ല രീതിയില്‍ മാര്‍ക്കറ്റ് ചെയ്തില്ലെങ്കില്‍ വിപണിയില്‍ നിന്നും തിരിച്ചടിയുണ്ടാകാം. അതേസമയം നിലവിലുള്ള പല മാര്‍ക്കറ്റിംഗ് രീതികളും വലിയതോതില്‍ പണചെലവ് ഉള്ളതുമാണ്. പുതിയ സംരംഭങ്ങള്‍ക്കു പലപ്പോഴും ചെലവേറിയ മാര്‍ക്കറ്റിംഗ് രീതികള്‍ ആശ്രയിക്കുക സാധ്യമായെന്നു വരില്ല.

ഫേസ്ബുക്ക്, ട്വിറ്റര്‍, ലിങ്ക്ഡ്ഇന്‍, വാട്ട്സ്ആപ്പ്, ഗൂഗിള്‍ പ്ലസ് തുടങ്ങിയ സോഷ്യല്‍ മീഡിയകളെ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ മാര്‍ക്കറ്റിംഗിനായി ഉപയോഗപ്പെടുത്തിയാല്‍ കുറഞ്ഞ ചെലവിലും സമയത്തിലും കൂടുതല്‍ ആളുകളിലേക്കു വിവരങ്ങള്‍ കൈമാറാന്‍ സാധിക്കും പക്ഷെ അത് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സികള്‍ക്ക് കൈമാറുമ്പോള്‍ ചെലവേറിയതായി മാറുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.