Sections

സംരംഭം വിജയിപ്പിക്കാന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കൂടിയേ തീരു

Monday, Aug 16, 2021
Reported By
digital marketing

ഒരു ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സിയെ തെരഞ്ഞെടുക്കുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് ? 

 

ഇന്നത്തെകാലത്ത് പുത്തന്‍ ആശയവുമായി കുറച്ച് പണം ബാക്ക് അപ്പ് ആയി കരുതി ഒരു സംരംഭം തുടങ്ങിയാലും ബിസിനസ് മേഖലയില്‍ എല്ലാവരെയും ഒരുപോലെ വലയ്ക്കുന്ന് ഒന്നാണ് തങ്ങളുടെ പ്രൊഡക്ട് കൃത്യമായി വിറ്റഴിക്കാന്‍ സാധിക്കുന്നില്ലെന്നത്.ഉദാഹരണത്തിന് നിങ്ങള്‍ ഒരു ബിസിനസ് തുടങ്ങി വളരെ കഷ്ടപ്പെട്ട് കൈയിലുള്ള പണം ചെലവാക്കിയിട്ടും ആ ബിസിനസിലൂടെ വരുമാനം വരുന്നില്ല ഈ അവസരത്തില്‍ അടുത്തതായി നിങ്ങള്‍ ചെയ്യേണ്ടത് നിരാശയോടെ ബിസിനസ് പൂട്ടിക്കെട്ടുക എന്നതല്ല ഒരു ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സിയെ കണ്ടെത്തുക  എന്നത് തന്നെയാണ്.ഇതുപറയുമ്പോ പലര്‍ക്കും ഉണ്ടാകും സംശയം എന്താണ് ഈ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്? അവരെന്താണ് നമ്മുടെ ബിസിനസ് മേഖലയില്‍ ചെയ്തു തരുന്നത്? ഒരു ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സിയെ തെരഞ്ഞെടുക്കുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് ? 

വളരെ സിംപിളായി പറഞ്ഞാല്‍ ഇന്റര്‍നെറ്റ് സൗകര്യവും അതിനൊപ്പം ഓണ്‍ലൈന്‍ സൗകര്യങ്ങളും ഉപയോഗപ്പെടുത്തി നമ്മുടെ സംരംഭത്തെ പ്രൊമോട്ട് ചെയ്യുന്നതാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നത്‌കൊണ്ട് ഉദ്ദേശിക്കുന്നത്.ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിജയകരമായി ഉപയോഗപ്പെടുത്താന്‍ ഇന്ന് നമുക്ക് മുന്നില്‍ പല വഴികളുമുണ്ട്.ചില പഠനങ്ങളില്‍ വന്‍കിട കമ്പനികളൊക്കെ തങ്ങളുടെ ബജറ്റിന്റെ 8 മുതല്‍ 12 ശതമാനം വരെ ഈ രംഗത്തേക്ക് വിനിയോഗിക്കുന്നു.ഇതില്‍ നിന്ന് തന്നെ എത്രമാത്രം വലുതാണ് ഒരു സംരംഭത്തിന് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്ന് മനസിലായി കാണുമല്ലോ..


പുതുതായി നമ്മളൊരു ഉത്പന്നം അവതരിപ്പിക്കുമ്പോള്‍ ശരിക്കും മാര്‍ക്കറ്റില്‍ നമ്മുടെ ഉത്പന്നം പുതുമുഖം തന്നെയാണല്ലോ അതുകൊണ്ട് തന്നെ നമുക്ക് കുറച്ചധികം പണം ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ ചെലവാക്കേണ്ടി വരും.പ്രൊഡക്ട് എസ്റ്റ്ബ്ലിഷായി കഴിഞ്ഞാല്‍ ഈ തുക ക്രമേണ കുറച്ചുകൊണ്ടു വരാവുന്നതാണ്.


അമേരിക്ക പോലുള്ള പാശ്ചാത്യരാജ്യങ്ങളിലെ കമ്പനികള്‍ തങ്ങളുടെ മാര്‍ക്കറ്റിംഗ് ബജറ്റിന്റെ 40 ശതമാനവും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിനു വേണ്ടി വിനിയോഗിക്കുന്നതായി ഒന്ന് പരിശോധിച്ചാല്‍ മനസിലാക്കാവുന്നതെയുള്ളു.എന്നാല്‍ നമ്മുടെ രാജ്യത്തേക്ക് എത്തുമ്പോള്‍ ഈ തുക 15-30 ശതമാനത്തിനുള്ളില്‍ ഒതുങ്ങുന്നു.ഒരുപക്ഷെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളെ കുറിച്ചും അതിന്റെ വിപണിയിലെ സ്വാധീനത്തെ കുറിച്ചും ഇന്ത്യയിലെ സംരംഭകര്‍ തിരിച്ചറിയാന്‍ വൈകുന്നതിന്റെ പ്രതിഫലനമാകാം ഇത്.


ഇനി ഒരു സംരംഭം തുടങ്ങുമ്പോള്‍ എല്ലാവര്‍ക്കും ഉണ്ടാകുന്ന ഒരു സംശയമാണ് ഇന്റര്‍നെറ്റ് സൗകര്യമുള്ള സ്ഥിതിക്ക് നമുക്ക് തന്നെ സ്വയം ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് നടത്തിയാല്‍ പോരെ എന്ന്? മറ്റ് ചിലര്‍ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വേറെ ഏതെങ്കിലും ഏജന്‍സികളെ ഏല്‍പ്പിക്കാനാകും താല്‍പര്യം.ഇതില്‍ ഏതാണ് ബിസിനസിന് ഗുണം ചെയ്യുക എന്ന് നോക്കാം.


മുകളില്‍ പറഞ്ഞ രണ്ട് രീതിയിലും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ക്ക് കൈകാര്യം ചെയ്യാം.നിങ്ങളുടെ ഉത്പന്നം,അതിന്റെ വിപണിയുടെ വലുപ്പം,കമ്പനിയുടെ ലക്ഷ്യം തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചാണ് സ്വയം ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കൈകാര്യം ചെയ്യോണോ പുറത്തു കൊടുക്കണോ എന്ന കാര്യം തീരുമാനിക്കേണ്ടത്. സ്വന്തം കമ്പനിയില്‍ ഇത്തരത്തിലൊരു ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ടീമിനെ രൂപപ്പെടുത്തയെടുക്കാനുള്ള ഭീമന്‍ ചെലവും ഓര്‍ക്കേണ്ടതാണ്.ഇനി പുറത്ത് ഒരു ഏജന്‍സിയെ ഏല്‍പ്പിക്കുന്നെങ്കില്‍ തന്നെ മികച്ച പരിചയവും വൈദഗ്ധ്യവും ഉളള ഒരു  ടീമിനെ തെരഞ്ഞെടുക്കേണ്ടത് വളരെ പ്രധാനമാണ്.

ഇനി എന്തൊക്കെയാണ് ഒരു ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സി വഴി കമ്പനിക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ എന്ന് നമുക്ക് പരിശോധിക്കാം...

ഇന്ന് സാങ്കേതികപരമായി സമൂഹം വളരെ മുന്നേറിയിട്ടുള്ളതിനാല്‍ സോഷ്യല്‍മീഡിയയില്‍ ചെലവാക്കുന്ന സമയം വളരെ കൂടുതലുമായതിനാല്‍ നേരിട്ട് പരസ്യം ചെയ്യുന്നതിന്റെ ഇരട്ടി റിസല്‍ട്ട് ഡിജിറ്റല്‍ മീഡിയയിലൂടെ തന്നെ നമ്മുടെ ഉത്പന്നത്തെ പ്രൊമോട്ട് ചെയ്യാന്‍ സാധിക്കും.

കമ്പനി ഉത്പന്നങ്ങളെ പരിചയപ്പെടുത്തി കൊണ്ട് നിര്‍മ്മിക്കുന്ന തങ്ങളുടെ വെബ്‌സൈറ്റ്,മറ്റ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്ക്,ഇന്‍സ്റ്റഗ്രാം,വാട്‌സ് ആപ്പ്,ട്വിറ്റര്‍ എന്നിവയിലൂടെയും ഉത്പന്നത്തെ പ്രൊമോട്ട് ചെയ്യാം. യൂട്യൂബില്‍ അടക്കം അപ്ലോഡ് ചെയ്യാവുന്ന വീഡിയോകള്‍ ചിത്രീകരിച്ചും ഗൂഗിള്‍ സെര്‍ച്ചിലെത്തിച്ചും ഉത്പന്നത്തെ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിലൂടെ സാധിക്കും.

ഇനി വളരെ പ്രധാനപ്പെട്ട ഒരു കാര്യം പുറത്ത് നിന്നൊരു ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സിയെ നിങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്, ഇന്ന് കൂണുപോലെ ഇത്തരം ഏജന്‍സികള്‍ മുളച്ചു പൊന്തിയിട്ടുണ്ട് ഇതില്‍ നിന്ന് ഏതാണ് നിങ്ങളുടെ ബിസിനസിന് പറ്റിയതെന്ന് തിരിച്ചറിഞ്ഞ് തെരഞ്ഞെടുക്കേണ്ടത് വളരെ അത്യാവശ്യമാണ്.


ദീര്‍ഘകാലം നിങ്ങളുടെ ബിസിനസിന്റെ ഭാഗമായി നിലകൊള്ളേണ്ട ഒരര്‍ത്ഥത്തില്‍ നിങ്ങളുടെ ഉത്പന്നത്തിന്റെ വിജയം പോലും അവരുടെ കൈകളിലാണ് എന്നത് കൊണ്ട് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സിയെ തെരഞ്ഞെടുക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ഉദാഹരണത്തിന് നിങ്ങള്‍ തെരഞ്ഞെടുക്കുന്ന ഏജന്‍സിക്ക് ദീര്‍ഘകാല പരിചയം ഉണ്ടോ അതോ അടുത്താകലത്ത് ആരംഭിച്ചതാണോ എന്ന് ആദ്യം നോക്കേണ്ടതുണ്ട്.ഇനി പുതുതായി ആരംഭിച്ചതാണെങ്കിലും അവിടെ അതിവൈദഗ്ധ്യമുള്ള ടീമിന്റെ സാന്നിധ്യം ഉണ്ടെങ്കില്‍ ധൈര്യമായി അവരെ സമീപിക്കാവുന്നതാണ്. അതുപോലെ തെരഞ്ഞെടുക്കുന്ന ഏജന്‍സി ഏതൊക്കെ കമ്പനികളുമായി സഹകരിക്കുന്നു,വളരെ കാലത്തെ സേവനം അത്തരം കമ്പനികളുമായി നിലനില്‍ക്കുന്നുണ്ടോ,എതൊക്കെ വ്യവസായ മേഖലകളില്‍ ഏജന്‍സി സേവനം നല്‍കുന്നു  എന്നീ കാര്യങ്ങളും ശ്രദ്ധിക്കണം.


നിങ്ങളുടെ അതേ മേഖലയില്‍  ഈ  ഏജന്‍സിക്ക് പരിചയമുണ്ടോ.നിങ്ങളുടെ എതിരാളികള്‍ക്ക് ഏജന്‍സി സേവനം നല്‍കുന്നുണ്ടോ എന്നീകാര്യങ്ങളും. മുന്‍കാല സാംപിളുകള്‍ പരിശോധിച്ച് ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാണോ എന്നതും അടക്കം 
എല്ലാ കാര്യങ്ങളും കൃത്യമായി പരിശോധിച്ച് ഉറപ്പാക്കിയ ശേഷം വേണം ഒരു ഡിജിറ്റല്‍മാര്‍ക്കറ്റിംഗ് ഏജന്‍സിയെ തെരഞ്ഞെടുക്കാന്‍.


മുകളില്‍ പറഞ്ഞത് ശ്രദ്ധിക്കാതെ ഒരു ഏജന്‍സിയെ തെരഞ്ഞെടുക്കുന്നതും അവരുടെ ഘടനയും പ്രവര്‍ത്തനരീതിയും വൈദഗ്ധ്യവും പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാത്തതും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലേക്ക് വെറുതെ പണം മുടക്കുന്നതിന് വഴിയൊരുക്കും.ഇനി എന്തായാലും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഈ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധയില്‍ വെയ്ക്കുമല്ലോ..
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.