Sections

വാട്സ്ആപ്പ് ചാറ്റുകൾ കേന്ദ്രസർക്കാർ നിരീക്ഷിക്കുന്നുണ്ടോ? 

Monday, Jul 31, 2023
Reported By admin
whatsapp

ഉപയോക്താവ് സന്ദേശം വായിച്ച് എന്ന് തിരിച്ചറിയാൻ സഹായിക്കുന്നതാണ് രണ്ടു നീല ടിക്കുകൾ


പ്രമുഖ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പിലെ വ്യക്തിഗത ചാറ്റുകൾ കേന്ദ്രസർക്കാർ നിരീക്ഷിക്കുന്നതായി പ്രചാരണം. സ്വകാര്യ സന്ദേശങ്ങളിൽ മൂന്ന് നീല ടിക്കുകൾ കണ്ടാൽ കേന്ദ്രസർക്കാർ സന്ദേശങ്ങൾ നിരീക്ഷിക്കുന്നതായും രണ്ട് നീല ടിക്കുകളും ഒരു ചുവന്ന ടിക്കും ചേർന്ന് കണ്ടാൽ സന്ദേശം അയച്ച വ്യക്തിക്കെതിരെ കേന്ദ്രസർക്കാർ നടപടിയെടുക്കും എന്ന തരത്തിൽ സോഷ്യൽമീഡിയയിലാണ് പ്രചാരണം നടക്കുന്നത്. ഇത് വ്യാജ പ്രചാരണമാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.

സന്ദേശങ്ങളിൽ ഒരു നീല ടിക്കും രണ്ടു ചുവന്ന ടിക്കുകളും കണ്ടാൽ സന്ദേശം അയച്ചയാളുടെ ഡേറ്റ സർക്കാർ പരിശോധിച്ച് വരുന്നതായും മൂന്ന് ചുവന്ന ടിക്കുകൾ കണ്ടാൽ ഉപയോക്താവിനെതിരെ നിയമനടപടി ആരംഭിച്ചതായും കോടതിയിൽ നിന്ന് സമൻസ് ലഭിക്കുമെന്നുമാണ് മറ്റു വ്യാജ പ്രചാരണങ്ങൾ. വാട്സ്ആപ്പ് ചുവന്ന ടിക്ക് ഉപയോഗിക്കുന്നില്ലെന്ന കാര്യം ഓർമ്മിപ്പിച്ച് കൊണ്ട് കേന്ദ്രസർക്കാരിന് കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോയാണ് ഈ പ്രചാരണങ്ങളെല്ലാം തള്ളിയത്. ഉപയോക്താവ് സന്ദേശം വായിച്ച് എന്ന് തിരിച്ചറിയാൻ സഹായിക്കുന്നതാണ് രണ്ടു നീല ടിക്കുകൾ. അതിനാൽ വാട്സ്ആപ്പ് സന്ദേശങ്ങളിൽ ചുവന്ന ടിക്ക് എന്ന തരത്തിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജമാണ്. കൂടാതെ വ്യക്തികളുടെ സ്വകാര്യ സന്ദേശങ്ങൾ സർക്കാർ നിരീക്ഷിക്കുന്നില്ലെന്നും പിഐബി വ്യക്തമാക്കി.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.