Sections

വേൾഡ് കോഫി കോൺഫെറെൻസിന് ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കും

Monday, Jul 31, 2023
Reported By admin
india

ഡബ്ല്യുസിസിയുടെ ബ്രാൻഡ് അംബാസഡറായി ടെന്നീസ് താരം രോഹൻ ബൊപ്പണ്ണയെ പ്രഖ്യാപിച്ചു


സെപ്റ്റംബറിൽ നടക്കുന്ന വേൾഡ് കോഫി കോൺഫെറെൻസിന് ആദ്യമായി ആതിഥേയത്വം വഹിക്കാനൊരുങ്ങി ഇന്ത്യ. ഏഷ്യയിൽ ആദ്യമായി അഞ്ചാമത് വേൾഡ് കോഫി കോൺഫറൻസിന് (WCC) ഇന്ത്യ ആതിഥേയത്വം വഹിക്കും, സെപ്റ്റംബർ 25 മുതൽ 28 വരെ ബെംഗളൂരുവിൽ വെച്ചാണ് വേൾഡ് കോഫി കോൺഫെറെൻസ് നടക്കുക. ഡബ്ല്യുസിസിയുടെ ബ്രാൻഡ് അംബാസഡറായി ടെന്നീസ് താരം രോഹൻ ബൊപ്പണ്ണയെ പ്രഖ്യാപിച്ചു.

'Sustainability through Circular Economy and Regenerative Agriculture' എന്നതാണ് അഞ്ചാമത് വേൾഡ് കോഫി കോൺഫെറെൻസിന്റെ കേന്ദ്ര വിഷയമെന്ന് ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച നടന്ന ചടങ്ങിൽ വേൾഡ് കോഫി കോൺഫെറെൻസിന്റെ ഇവന്റ് ലോഗോയും തീമും പ്രകാശനം ചെയ്തു. 80-ലധികം രാജ്യങ്ങളിൽ നിന്നുള്ള നിർമ്മാതാക്കൾ, ക്യൂറർമാർ, റോസ്റ്ററുകൾ, കയറ്റുമതിക്കാർ, നയ നിർമ്മാതാക്കൾ, ഗവേഷകർ എന്നിവർ ഡബ്ല്യുസിസി 2023 ൽ ഒത്തുചേരുമെന്ന് പരിപാടിയുടെ സംഘടകർ ചടങ്ങിൽ അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.