- Trending Now:
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്, സി.എസ്.ആർ പദ്ധതിയായ സാംസങ് ഇന്നൊവേഷൻ ക്യാമ്പസ് വിപുലീകരിക്കുന്നു. പത്ത് സംസ്ഥാനങ്ങളിലായി 20,000 വിദ്യാർത്ഥികൾക്കാണ് ഇത്തവണ പദ്ധതിയിലൂടെ പരിശീലനം നൽകുക. കഴിഞ്ഞ വർഷമിത് നാല് സംസ്ഥാനങ്ങളിലായിരുന്നു നടപ്പാക്കിയിരുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി), ബിഗ് ഡാറ്റ, കോടിംഗ് & പ്രോഗ്രാമിംഗ് തുടങ്ങിയ ഭാവി സാങ്കേതികവിദ്യകളിലാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക. കൂടാതെ സോഫ്റ്റ് സ്കിൽസ് പരിശീലനവും അനുയോജ്യരായ വിദ്യാർത്ഥികൾക്ക് പ്ലേസ്മെന്റ് സഹായവും പദ്ധതിയിലൂടെ ലഭിക്കും.
ഉത്തർപ്രദേശ്, കർണാടക, തെലങ്കാന, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഇലക്ട്രോണിക് സെക്ടർ സ്കിൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ പതിനായിരം വിദ്യാർത്ഥികൾക്കും, തമിഴ്നാട്, ഡൽഹി, ഹരിയാന, പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ ടെലികോം സെക്ടർ സ്കിൽ കൗൺസിലുമായി സഹകരിച്ച് പതിനായിരം വിദ്യാർത്ഥികൾക്കുമാണ് പരിശീലനം നൽകുക. ഉത്തർപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകി ഓരോന്നിലും 5,000 വിദ്യാർത്ഥികളെ പരിശീലിപ്പിക്കാനാണ് പദ്ധതി.
2022-ൽ ആരംഭിച്ച സാംസങ് ഇന്നൊവേഷൻ ക്യാമ്പസ് ഇതിനകം 6,500 വിദ്യാർത്ഥികളെ പരിശീലിപ്പിച്ചിട്ടുണ്ട്. സ്കിൽ ഇന്ത്യയും, ഡിജിറ്റൽ ഇന്ത്യയുമായി ചേർന്ന് രാജ്യത്തിന്റെ ഡിജിറ്റൽ മാറ്റത്തിന് യുവാക്കളെ സജ്ജമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് സാംസങ് സൗത്ത് വെസ്റ്റ് ഏഷ്യ പ്രസിഡന്റും സിഇഒയുമായ ജെ ബി പാർക്ക് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.