Sections

വൈറ്റ് ഗുഡ്സിനായുള്ള (AC കൾ LED ലൈറ്റുകൾ) നാലാം റൗണ്ട് ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതിയുടെ (PLI) അപേക്ഷാ കാലയളവ് 2025 നവംബർ 10 വരെ സർക്കാർ ദീർഘിപ്പിച്ചു

Saturday, Oct 18, 2025
Reported By Admin
PLI Scheme for White Goods Extended to Nov 10, 2025

വൈറ്റ് ഗുഡ്സിനായുള്ള (എയർ കണ്ടീഷണറുകൾ, LED ലൈറ്റുകൾ) നാലാം റൗണ്ട് ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതിയുടെ (PLI) അപേക്ഷാ കാലയളവ് 2025 നവംബർ 10 വരെ നീട്ടിയതായി വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (DPIIT) അറിയിച്ചു.

നേരത്തെ, 2025 സെപ്റ്റംബർ 15 മുതൽ 2025 ഒക്ടോബർ 14 വരെയായി നിശ്ചയിച്ചിരുന്ന നാലാം റൗണ്ടിലേക്കുള്ള അപേക്ഷാ കാലയളവ്, പദ്ധതിക്ക് കീഴിലുള്ള വ്യവസായ മേഖലയുടെ മികച്ച പ്രതികരണവും വർദ്ധിച്ചുവരുന്ന നിക്ഷേപ താത്പര്യവും കണക്കിലെടുത്താണ് നീട്ടിയത്. PLI-WG പദ്ധതിയ്ക്ക് കീഴിൽ ഇന്ത്യയിൽ എയർ കണ്ടീഷണറുകളുടെയും, LED ലൈറ്റുകളുടെയും പ്രധാന ഘടക ഭാഗങ്ങങ്ങളുടെ ആഭ്യന്തര നിർമ്മാണത്തിൽ വർദ്ധിച്ചുവരുന്ന ആത്മവിശ്വാസത്തെയും ഉത്സാഹത്തെയും ഇത് പ്രതിഫലിപ്പിക്കുന്നു.

പദ്ധതിയുടെ ആദ്യ ഘട്ടങ്ങൾ ഇതിനോടകം ഗണ്യമായ നിക്ഷേപ പ്രതിബദ്ധത ആകർഷിച്ചിട്ടുണ്ട്. ഇത് മൂല്യ ശൃംഖലയിലുടനീളം മെച്ചപ്പെട്ട ഉത്പാദന ശേഷിയും തൊഴിലവസര സൃഷ്ടിയും പ്രോത്സാഹിപ്പിക്കുന്നതിനും സംഭാവന നൽകി.

ആഭ്യന്തര ഉതപാദനം വർദ്ധിപ്പിക്കുക, ഘടക ഭാഗങ്ങളുടെ പ്രാദേശികവത്ക്കരണം പ്രോത്സാഹിപ്പിക്കുക, എയർ കണ്ടീഷണർ, LED ലൈറ്റിംഗ് മേഖലകളിൽ ഇന്ത്യയുടെ ആഗോള മത്സരശേഷി ശക്തിപ്പെടുത്തുക എന്നിവയാണ് ?6,238 കോടി ചെലവിൽ, 2021 ഏപ്രിലിൽ ആരംഭിച്ച വൈറ്റ് ഗുഡ്സിനായുള്ള ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

അർഹരായ അപേക്ഷകർക്ക് https://pliwg.dpiit.gov.in എന്ന ഓൺലൈൻ PLI പോർട്ടൽ മുഖേന ''വൈറ്റ് ഗുഡ്സ്'' വിഭാഗത്തിന് കീഴിൽ 2025 നവംബർ 10-നകം അപേക്ഷകൾ സമർപ്പിക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.