Sections

എയർ ഇന്ത്യ എക്‌സ്പ്രസിൽ പേ ഡേ സെയിൽ: 1500 രൂപ മുതൽ വിമാന ടിക്കറ്റുകൾ

Friday, Feb 27, 2026
Reported By Admin
Air India Express Pay Day Sale from ₹1500

കൊച്ചി: ആഭ്യന്തര റൂട്ടുകളിൽ 1500 രൂപ മുതലും അന്താരാഷ്ട്ര യാത്രകളിൽ 5420 രൂപ മുതലും ആരംഭിക്കുന്ന വിമാന ടിക്കറ്റുകളുമായി എയർ ഇന്ത്യ എക്സ്പ്രസിൽ പേ ഡേ സെയിലിന് തുടക്കമായി. മാർച്ച് മൂന്ന് മുതൽ ഒക്ടോബർ എട്ട് വരെയുള്ള യാത്രകൾക്കായി മാർച്ച് ഒന്നിനകം ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് ഈ ഓഫറിൽ ലഭിക്കുക.

ഓഫർ സമയത്ത് എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് കൺവീനിയൻസ് ഫീ ഈടാക്കില്ല. ഫ്ളെക്സ് ഫെയറിൽ ടിക്കറ്റെടുക്കുന്നവർക്ക് യാത്രയ്ക്ക് മൂന്ന് ദിവസം മുൻപ് വരെ യാത്രാ തീയതി മാറ്റാനും അഭ്യന്തര യാത്രകളിൽ 20 കിലോയും അന്താരാഷ്ട്ര യാത്രയിൽ 35 കിലോ വരെയും ബാഗേജ് അലവൻസും ലഭിക്കും. കൂടാതെ സൗജന്യമായി ലഘു ഭക്ഷണവും പ്രൈം സീറ്റും ഉണ്ടാകും.

ലോയൽറ്റി അംഗങ്ങൾക്ക് 25 ശതമാനം കിഴിവിൽ ബിസിനസ് ക്ലാസിന് തത്തുല്യമായ എക്സ്പ്രസ് ബിസ് സീറ്റുകൾ, ഗോർമേർ ഭക്ഷണം, അധിക ചെക്ക് ഇൻ ബാഗേജ്, മുൻഗണന സേവനങ്ങളും ലഭിക്കും. ടാറ്റ ന്യൂപാസ് റിവാർഡ് പ്രോഗ്രാമിന്റെ ഭാഗമായി 300 രൂപയുടെ അധിക കിഴിവും ലഭിക്കും. എയർ ഇന്ത്യ എക്സ്പ്രസിന്റെ 40 പുതിയ ബോയിംഗ് 737-8 വിമാനങ്ങളിലും ബിസ് ക്ലാസ് സീറ്റുകൾ ലഭ്യമാണ്.

അടുത്തിടെ ഹൈദരാബാദിൽ നടന്ന വിംഗ്സ് ഇന്ത്യ ഏവിയേഷൻ ഫെസ്റ്റിവലിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം എയർ ഇന്ത്യ എക്സ്പ്രസിനെ മികച്ച ആഭ്യന്തര കണക്ടിവിറ്റിയുള്ള വിമാന കമ്പനിയായി തിരഞ്ഞെടുത്തിരുന്നു. സമയ നിഷ്ഠ, മികച്ച യാത്രാനുഭവം, കൂടുതൽ കണക്ടിവിറ്റി, മെച്ചപ്പെട്ട സേവനങ്ങൾ, ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ ഉപയോഗം, നവീകരണം തുടങ്ങിയ മേഖലകളിലെ മികവ് പരിഗണിച്ചായിരുന്നു അവാർഡ്.

വിദ്യാർഥികൾ, മുതിർന്ന പൗരർ, സായുധ സേനാംഗങ്ങൾ, അവരുടെ ആശ്രിതർ എന്നിവർക്കും എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെ പ്രത്യേക കിഴിവിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. കൂടാതെ ഇഎംഐ, പേ ലേറ്റർ പോലുള്ള സൗകര്യങ്ങളും വെബ്സൈറ്റിലുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.