Sections

ഇന്ത്യൻ കോൾ മാർക്കറ്റ്‌സ് കോൺഫറൻസ് 2026 കൊൽക്കത്തയിൽ ആരംഭിച്ചു

Friday, Feb 27, 2026
Reported By Admin
mjunction Hosts COALosseum Coal Conference

കൊൽക്കത്ത: കൽക്കരി മേഖലയുടെ ഭാവി പരിവർത്തനങ്ങളും വെല്ലുവിളികളും ചർച്ച ചെയ്യുന്ന 19-ാമത് ഇന്ത്യൻ കോൾ മാർക്കറ്റ്സ് കോൺഫറൻസ് 2026 (ഐസിഎംസി) കൊൽക്കത്തയിൽ ആരംഭിച്ചു.

ടാറ്റാ സ്റ്റീലിന്റെയും സെയിലിന്റെയും സംയുക്ത സംരംഭമായ 'എംജംഗ്ഷൻ' സർവീസസ് ലിമിറ്റഡ് സംഘടിപ്പിക്കുന്ന ഈ ദ്വിദിന സമ്മേളനത്തിന്റെ ഇത്തവണത്തെ പ്രമേയം ''കോളോസിയം: കൽക്കരി യുദ്ധക്കളം'' (COALosseum: The Coal Battleground) എന്നതാണ്. രാജ്യത്തെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ കൽക്കരി വഹിക്കുന്ന നിർണ്ണായക പങ്കിനൊപ്പം തന്നെ, പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽ നിന്നുള്ള വെല്ലുവിളികളും ചർച്ചാവിഷയമായി. രാജ്യത്തെ കൽക്കരി വിപണിയെ കൂടുതൽ സുതാര്യമാക്കാൻ ലക്ഷ്യമിട്ടുള്ള 'കോൾ എക്സ്ചേഞ്ച്' ഘട്ടം ഘട്ടമായി നടപ്പിലാക്കുന്നതിനെ കോൾ ഇന്ത്യ ലിമിറ്റഡ് പിന്തുണയ്ക്കുമെന്ന് കോൺഫറൻസിൽ വ്യക്തമാക്കിയത് ശ്രദ്ധേയമായി.

കൽക്കരി ലഭ്യത മിച്ചമുള്ള സാഹചര്യത്തിൽ കോൾ എക്സ്ചേഞ്ച് വലിയ വിജയമാകുമെന്നും ഇത് കൽക്കരി വില നിയന്ത്രിക്കാനും വ്യവസായ മേഖലയ്ക്ക് കുറഞ്ഞ നിരക്കിൽ ഇന്ധനം ലഭ്യമാക്കാനും സഹായിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. ഡാറ്റാ സെന്ററുകൾ ഉൾപ്പെടെയുള്ള ആധുനിക വ്യവസായങ്ങൾക്ക് താങ്ങാനാവുന്ന നിരക്കിൽ വൈദ്യുതി ലഭ്യമാക്കേണ്ടതിന്റെ ദഗ്ധർ, ഊർജ്ജ ഉൽപ്പാദകർ എന്നിവർ പങ്കെടുക്കുന്ന കോൺഫറൻസിൽ കൽക്കരി ലോജിസ്റ്റിക്സ്, അത്യാധുനിക ഖനന സാങ്കേതികവിദ്യകൾ, സുസ്ഥിര ഊർജ്ജ പരിവർത്തനം തുടങ്ങിയ വിഷയങ്ങളിൽ വിശദമായ ചർച്ചകൾ നടക്കും. രണ്ടാം ദിനത്തിൽ നടക്കുന്ന പുരസ്കാര വിതരണത്തോടെ സമ്മേളനം സമാപിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.