Sections

കുതിച്ചുയര്‍ന്ന് പാചക വാതക വില; തൊട്ടാല്‍ ഇനി പൊള്ളും

Saturday, Oct 09, 2021
Reported By admin
lpg rate

പാചകവാതകം,പെട്രോള്‍,ഡീസല്‍ വിലവര്‍ദ്ധനയുമായി ഭരണകൂടം

 

കേരളത്തില്‍ ഇപ്പോ പെട്രോള്‍ വിലയെക്കാള്‍ പൊള്ളുന്ന കുതിപ്പിലാണ് ഗ്യാസ് വില.ഓരോ ദിവസവും വില ഉയര്‍ച്ചയിലേക്ക് പോയികൊണ്ടെയിരിക്കുന്നു ഗാര്‍ഹിക സിലിണ്ടറിന് പോലും 900 രൂപയ്ക്ക് മുകളിലാണ് വില.ഇതിനൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലയും ഭക്ഷണ വിലയും ഒക്കെ വര്‍ദ്ധിക്കുകയാണ്.

കോവിഡ് കാരണം ജീവിതം തന്നെ വഴിമുട്ടി നില്‍ക്കുന്ന ജനങ്ങള്‍ക്ക് മുന്നിലേക്കാണ് വിലവര്‍ദ്ധനയുമായി ഭരണകൂടം അവതരിക്കുന്നത്.പാചകവാതകം,പെട്രോള്‍,ഡീസല്‍ വിലകളിലാണ് വലിയ വര്‍ദ്ധനവ് കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രകടമാകുന്നത്.

ഈ കഴിഞ്ഞ ബുധനാഴ്ച പാചകവാതക സിലിണ്ടറിന് 15 രൂപ കൂടി ഉയര്‍ന്നതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വില 900 കടന്നു.ഒക്ടോബര്‍ ഒന്നിന് 25 രൂപ കൂട്ടിയിരുന്നു.നാല് മാസത്തിനിടെ 100 രൂപയോളം വര്‍ദ്ധിച്ചു.സിലിണ്ടര്‍ വില ഈ പോക്ക് പോയാല്‍ ഉടന്‍ 1000 കടക്കും.

ഇതുമാത്രമല്ല പിന്നാലെ പെട്രോള്‍-ഡീസല്‍ വിലയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.ഡീസല്‍ ലിറ്ററിന് 36 പൈസയും പെട്രോള്‍ ലിറ്ററിന് 30 പൈസയും ആണ് ഉയര്‍ന്നത്.ഇത് അനുസരിച്ച് കേരളത്തില്‍ ഒരു ലിറ്റര്‍ പ്രെട്രോളിന് 105.48 രൂപയും ഡീസലിന് 98.71 രൂപയും നല്‍കണം.


നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ലഭിച്ച ശേഷം വിലയില്‍ വന്‍കുതിപ്പാണ് ഉണ്ടാകുന്നതെന്നും രാജ്യത്തെ സ്ഥിതി മാറിമറിഞ്ഞിരിക്കുന്നു എന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു. പെട്രോള്‍, ഡീസല്‍ വില നിരന്തരം കുതിച്ചുകൊണ്ടിരിക്കുന്നു. സാധാരണക്കാരന് അല്‍പമെങ്കിലും ആശ്വാസകരമായിരുന്ന സബ്സിഡി പോലും  റദ്ദാക്കിയതും പാചകവാതക വില അടുക്കളകളെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നത്. കോവിഡ് കാലത്ത് രാജ്യത്തിന്റെ ശ്രദ്ധ മുഴുവന്‍ മഹാമാരിയില്‍ കേന്ദ്രീകരിച്ചിരിക്കുമ്പോള്‍ പിന്‍വലിച്ച സബ്സിഡി ഇതുവരെ പുന:സ്ഥാപിച്ചിട്ടില്ല.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയതാണ് പുതിയ നിരക്ക് വര്‍ധനക്ക് കാരണമെന്ന വാദം വിശ്വസിക്കാന്‍ സാധിക്കില്ല കാരണം അന്താരാഷ്ട്ര വിപണിയില്‍ വില താഴ്ന്നിരിക്കുമ്പോള്‍ പോലും ഇന്ത്യയില്‍ പലവട്ടം ഉയരത്തിലേക്ക് പോയിട്ടുണ്ട്. ക്രൂഡ് ഓയില്‍ വില ബാരലിന് 20 ഡോളറിലേക്ക് കൂപ്പുകുത്തിയപ്പോള്‍ പോലും രാജ്യത്ത് വിലയില്‍ മാറ്റമുണ്ടായില്ല.

ഇന്ധനവിലയുടെ പകുതിയിലധികം കേന്ദ്ര, സംസ്ഥാന നികുതികളാണ്. വലിയൊരു വരുമാനമാര്‍ഗമായാണ് സര്‍ക്കാരുകള്‍ അതിനെ കാണുന്നത്.അതുകൊണ്ട് തന്നെ നികുതി ഒഴിവാക്കി കൊണ്ട് വിലകുറയ്ക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകുമെന്ന് തോന്നുന്നില്ല.ഈ പോക്ക് പോകുകയാണെങ്കില്‍ ചരിത്രത്തില്‍ ഒരിക്കലും ആശ്വാസമാകുന്ന വിലയിലേക്ക് വാഹന ഇന്ധനങ്ങളോ,പാചകവാതക വിലയോ താഴില്ലെന്നുറപ്പാണ്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.