Sections

ഗ്യാസ് സിലിണ്ടര്‍ വില വര്‍ദ്ധനവില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് പരിഹാരവുമായി കെഎസ്ഇബിയുടെ പുരപ്പുറ പദ്ധതി

Wednesday, Sep 08, 2021
Reported By Aswathi Nurichan
kseb

കുടുംബ ബഡ്ജറ്റിനെ കാര്യമായി ബാധിക്കുന്ന രീതിയില്‍ ആണ് ഗ്യാസ് സിലിണ്ടറിന് വില കുത്തനെ ഉയരുന്നത്. നിലവില്‍ ഒന്നോ രണ്ടോ സിലിണ്ടറുകള്‍ മാത്രം ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാവുന്ന കെഎസ്ഇബിയുടെ പുതിയ സേവനത്തെ പറ്റി മനസ്സിലാക്കാം

 

ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന പാചകവാതകവില സാധാരണക്കാര്‍ക്ക് വലിയ ഒരു പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ്. പാചകവാതകം ഒഴിവാക്കിക്കൊണ്ട് മുന്നോട്ടു പോവുക എന്നത് സാധാരണക്കാരെ സംബന്ധിച്ച് വളരെയധികം ബുദ്ധിമുട്ടേറിയ ഒരു കാര്യമായതു കൊണ്ട് തന്നെ ഇതിന് ഒരു പരിഹാരവുമായി മുന്നോട്ട് വന്നിരിക്കുകയാണ് കെ.എസ്.ഇ.ബി.

അവസാനമായി സെപ്തംബര്‍ 1നാണ് 25 രൂപ കൂടി 14.2 കിലോ ഭാരമുള്ള ഒരു ഗ്യാസ് സിലിണ്ടറിന് വില 894രൂപയായി മാറിയത്. മുന്‍കാലങ്ങളില്‍ സാധാരണക്കാര്‍ക്ക് പാചകവാതക സിലിണ്ടറുകള്‍ക്ക് ആയി സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി സബ്‌സിഡി കൂടി ഒഴിവാക്കിയതോടെ സാധാരണക്കാരായ ഗാര്‍ഹിക ഉപഭോക്താക്കള്‍ വളരെയധികം കഷ്ടതകള്‍ ആണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

കുടുംബ ബഡ്ജറ്റിനെ കാര്യമായി ബാധിക്കുന്ന രീതിയില്‍ ആണ് ഗ്യാസ് സിലിണ്ടറിന് വില കുത്തനെ ഉയരുന്നത്. നിലവില്‍ ഒന്നോ രണ്ടോ സിലിണ്ടറുകള്‍ മാത്രം ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാവുന്ന കെഎസ്ഇബിയുടെ പുതിയ സേവനത്തെ പറ്റി മനസ്സിലാക്കാം.

കെഎസ്ഇബി ഓഫീസെര്‍സ് എന്‍ജിനീയര്‍മാരുടെ പഠനമനുസരിച്ച് പാചകവാതകം ഉപയോഗിച്ചുള്ള പാചകത്തിന് വരുന്ന ചിലവിനെക്കാള്‍ കുറവ് ചിലവാണ് വൈദ്യുതി ഉപയോഗിച്ചുകൊണ്ടുള്ള പാചകത്തിന് ആവശ്യമായി വരുന്നുള്ളൂ എന്ന് കണ്ടെത്തി. കൂടാതെ ഇത് പരിസ്ഥിതിക്ക് വളരെയധികം ഗുണകരമാണെന്നും പഠനങ്ങള്‍ കണ്ടെത്തി.

LPG ഉപയോഗിച്ചുള്ള പാചകത്തേക്കാള്‍ വളരെയധികം ലാഭത്തില്‍ ഇന്‍ഡക്ഷന്‍ കുക്കര്‍,മൈക്രോവേവ് ഓവന്‍ എന്നിവ ഉപയോഗിച്ചുള്ള പാചകത്തിന് ചിലവ് കുറവാണ് എന്നതും പഠനത്തില്‍ കണ്ടെത്താന്‍ സാധിച്ചു. കേരളത്തിലെ വൈദ്യുത ഉപയോഗ കണക്ക് പരിശോധിക്കുകയാണെങ്കില്‍ ഒരു മാസത്തില്‍ 300 യൂണിറ്റ് കറണ്ട് വരെ ഉപയോഗിക്കുന്നവര്‍ക്ക് കറണ്ട് ഉപയോഗിച്ചുള്ള പാചകരീതി തിരഞ്ഞെടുക്കാവുന്നതാണ്.

300 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് സോളാര്‍ പാനല്‍ ഫിറ്റ് ചെയ്യുന്നത് വഴി കൂടുതല്‍ ലാഭം നേടാവുന്നതാണ്. സോളാര്‍ പാനലുകള്‍ എല്ലാവിധ ജനങ്ങള്‍ക്കും ഉപയോഗപ്പെടുന്ന രീതിയില്‍ ഉള്ള പദ്ധതികള്‍ കെഎസ്ഇബി നിലവില്‍ പ്രാവര്‍ത്തികമാക്കുന്നുണ്ട്. ഒരു മാസം 300 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് രണ്ട് മാസത്തില്‍ വരുന്ന ബില്ലില്‍ ഒരു യൂണിറ്റിന് 6.36 പൈസ എന്ന നിരക്കില്‍ ആണ് ഈടാക്കുന്നത്.

സംസ്ഥാനത്തെ ശരാശരി വൈദ്യുത ഉപഭോഗ നിരക്ക് 4.40 പൈസ എന്ന കണക്കിലാണ് എടുക്കുന്നത്. ഒരുമാസം ഒരു സിലിണ്ടര്‍ എന്ന കണക്കില്‍ പാചകവാതകം ഉപയോഗിക്കുന്നവര്‍ക്ക് 4 യൂണിറ്റ് കറണ്ട് മാത്രമാണ് ആവശ്യമായി വരുന്നത്. സോളാര്‍ പാനല്‍ വഴി കറണ്ട് ഉപയോഗിക്കുന്നതിന് 1 കിലോ വാള്‍ട് സോളാര്‍പാനല്‍ ഫിറ്റ് ചെയ്താല്‍ മാത്രം മതി. ഇത്തരത്തിലുള്ള ഒരു സോളാര്‍ പാനലിന് അമ്പതിനായിരം രൂപ ചിലവ് വരുമെങ്കിലും , സര്‍ക്കാരില്‍ നിന്നുള്ള സബ്‌സിഡി കിഴിച്ച് 30,000 രൂപ മാത്രമാണ് ചിലവഴിക്കേണ്ടി വരുന്നത്.

എന്നാല്‍ വെറും മൂന്നു വര്‍ഷംകൊണ്ട് ചിലവാക്കിയ മുതല്‍മുടക്ക് തിരിച്ചു പിടിക്കാനായി സാധിക്കും. ഇത്തരത്തില്‍ ഒരു മാസം രണ്ട് സിലിണ്ടറുകള്‍ ഉപയോഗിക്കേണ്ടവര്‍ക്ക് രണ്ട് കിലോ വോള്‍ട്ട് എന്ന കണക്കില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചാല്‍ മതിയാകും. ഒരു ലക്ഷം രൂപ വിലവരുന്ന സോളാര്‍ പാനലുകള്‍ക്ക് സബ്‌സിഡി കഴിച്ച് അറുപതിനായിരം രൂപയാണ് നല്‍കേണ്ടി വരുന്നുള്ളൂ. ഇത്രയും വലിയ തുക ചിലവഴിച്ച് പാനല്‍ സ്ഥാപിക്കാന്‍ സാധിക്കാത്തവര്‍ക്ക് പാനലുകള്‍ സ്ഥാപിക്കുന്നതിനായി ബോര്‍ഡിന്റെ കീഴില്‍ സ്ഥാപിച്ച പ്രത്യേക പദ്ധതിയും നടപ്പിലാക്കുന്നുണ്ട്.

മൂന്ന് കിലോവാട്ട് വരെയുള്ള പാനലുകളാണ് ഇത്തരത്തില്‍ സ്ഥാപിച്ചു നല്‍കുന്നത്. പാനല്‍ ആവശ്യമായിട്ടുള്ള വ്യക്തി 20% പണം എടുക്കുകയാണ് എങ്കില്‍ 40% കറണ്ട് ഇതില്‍നിന്നും നിന്നും ലഭിക്കുന്നതാണ്, ഇതേ രീതിയില്‍ 25% പണം മുടക്കുകയാണെങ്കില്‍ 50% വൈദ്യുതി ലഭിക്കുന്നതാണ്. പുതിയ രീതി അനുസരിച്ച് കിണറില്‍ നിന്നും എല്ലാം പമ്പുചെയ്യാന്‍ ഉപയോഗിക്കുന്ന അരകിലോ വോള്‍ട് പമ്പുകള്‍ വരെ സോളാര്‍ പാനലില്‍ ലഭ്യമാണ്.

സോളാര്‍ പാനല്‍ ഉപയോഗിച്ചുകൊണ്ടുള്ള കൂടുതല്‍ ടെക്‌നോളജികള്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ഈ ഒരു സാഹചര്യത്തില്‍ കെഎസ്ഇബി നടപ്പിലാക്കിവരുന്ന പുരപ്പുറ സോളാര്‍ പദ്ധതി വഴി ഇത്തരത്തില്‍ സാധാരണക്കാര്‍ക്ക് വളരെ വലിയ നേട്ടമാണ് ലഭ്യമാകുന്നത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.