Sections

സര്‍ക്കാര്‍ ഉറപ്പോടെ നിക്ഷേപിക്കാന്‍ ഒരു പദ്ധതി; പലിശ ബാങ്കുകളെക്കാള്‍ കൂടുതല്‍

Friday, Sep 03, 2021
Reported By admin
treasury kerala

മികച്ച പലിശയ്‌ക്കൊപ്പം സര്‍ക്കാര്‍ സുരക്ഷയും ഉറപ്പാക്കുന്ന ഒരു നിക്ഷേപത്തെ കുറിച്ച്

 

കൈയിലിരിക്കുന്ന പണം വെറുതെ ചെലവാക്കി കളയാതെ നിക്ഷേപിച്ച് അതില്‍ നിന്ന് വീണ്ടും ലാഭം നേടാനുള്ള ഒരുപാട് പദ്ധതികളെ കുറിച്ച് നിങ്ങള്‍ കേട്ടിരിക്കും.അവയില്‍ പലതിനും വലിയ പലിശനിരക്കും ആകര്‍ഷകമായ നേട്ടങ്ങളും വാഗ്ദാനം ചെയ്യാന്‍ സാധിക്കുമെങ്കിലും മതിയായ സുരക്ഷിതത്വം അതായത് സര്‍ക്കാരിന്റെ ഉറപ്പൊന്നും നല്‍കാന്‍ കഴിയാത്തത് നിക്ഷേപകരെ പിന്നോട്ട് വലിക്കാറുണ്ട്.മികച്ച പലിശയ്‌ക്കൊപ്പം സര്‍ക്കാര്‍ സുരക്ഷയും ഉറപ്പാക്കുന്ന ഒരു നിക്ഷേപത്തെ കുറിച്ച് നമുക്ക് നോക്കാം.

ബാങ്കുകളില്‍ സ്ഥിര നിക്ഷേപമായി പണം ഇന്‍വെസ്റ്റ് ചെയ്യുന്നതിനെക്കാള്‍ മികച്ച ലാഭമുള്ള നിക്ഷേപം നിങ്ങള്‍ക്ക് ട്രഷറികളില്‍ നടത്താവുന്നതാണ്.സുരക്ഷയുടെ കാര്യത്തിലൊരുവിധ ടെന്‍ഷനുമില്ലാതെ പണം നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ ഓഫര്‍ ചെയ്യുന്ന പദ്ധതിയാണ് ട്രഷറി നിക്ഷേപം.സ്ഥിര നിക്ഷേപത്തിന് കുറഞ്ഞത് 8.5 ശതമാനം പലിശയാണ് ലഭിക്കുന്നത്.

അതായത് 366 ദിവസമോ അതില്‍ കൂടുതലോ കാലയളവിലേക്ക് വേണ്ടിയാണ് നിക്ഷേപിക്കുന്നതെങ്കില്‍ 8.5 ശതമാനം പലിശ ലഭിക്കും.46 മുതല്‍ 90 ദിവസം വരെയുള്ള കാലയളവിലേക്കാണ് നിക്ഷേപിക്കുന്നതെങ്കില്‍ 6.5 ശതമാനവും 91 മുതല്‍ 180 ദിവസം വരെയുള്ള കാലയളവിലേക്കാണ് നിക്ഷേപിക്കുന്നത് എങ്കില്‍ 7.25 ശതമാനവും 181 മുതല്‍ 365 ദിവസം വരെയുള്ള നിക്ഷേപമാണെങ്കില്‍ 8.00ശതമാനവും പലിശ ട്രഷറി നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഒരു ബാങ്കില്‍ പണം നിക്ഷേപിച്ചു ഒരു അവസരത്തില്‍ ബാങ്ക് ലിക്വിഡേഷന്‍  അഥവ ബാധ്യതകാരണം പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വന്നാല്‍ലഭിക്കുന്ന ഇന്‍ഷുറന്‍ തുകയുടെ പരിധി 5 ലക്ഷം ഒക്കെയാണ് എന്നാല്‍ ട്രഷറിയില്‍ നിങ്ങള്‍ നിക്ഷേപിക്കുന്ന മുഴുവന്‍ തുകയ്ക്കും കേരള സര്‍ക്കാരിന്റെ പൂര്‍ണ പരിരക്ഷ ലഭിക്കുന്നു.സ്ഥിര നിക്ഷേപം ട്രഷറിയില്‍ നടത്തിയാല്‍ അതിന്റെ പലിശ അതാതുമാസം ആദ്യദിവസം ട്രഷറി സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കുന്നതുമാണ്.ഇതിന് 4 ശതമാനം പലിശയും ലഭിക്കും.

ബാങ്കുകളില്‍ അഞ്ച് മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ആറ് ശതമാനത്തില്‍ താഴെയാണ് പലപ്പോഴും ലഭിക്കുന്നത്.പുതിയ നടപടി അനുസരിച്ച ബാങ്കുകള്‍ നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് കുറച്ചതിനു പിന്നാലെ ട്രഷറി നിക്ഷേപങ്ങളില്‍ സര്‍ക്കാരും പലിശ കുറച്ചിരുന്നു.ഫെബ്രുവരി 1 വരെയുള്‌ല സ്ഥിര നിക്ഷേപങ്ങള്‍ക്ക നിലവിലുള്ള അധിക പലിശ തന്നെ ലഭിക്കും.നിലവിലുളള നിക്ഷേപങ്ങളുടെ കാലാവധി കഴിയുന്നതു വരെ പഴയ പലിശ അതായത് മുകളില്‍ സൂചിപ്പിച്ചിരിക്കുന്ന പലിശ തന്നെയാകും.ഫെബ്രുവരി ഒന്ന് മുതലുള്ള പുതിയ നിക്ഷേപങ്ങള്‍ക്കാണ് പുതുക്കിയ പലിശ ബാധകമാകുക.

46 മുതല്‍ 90 ദിവസം വരെയുള്ള കാലയളവിലുള്ള പുതിയ നിക്ഷേപങ്ങള്‍ക്ക് ഫെബ്രുവരി 1 മുതല്‍ 6.5ശതമാനത്തിന് പകരം 5.40 ശതമാനം ആകും പലിശ ലഭിക്കുന്നത്.91 മുതല്‍ 180 ദിവസം വരെയുള്ള കാലയളവിലേക്കാണ് നിക്ഷേപിക്കുന്നത് എങ്കില്‍ 5.90 ശതമാനവും 181 മുതല്‍ 365 ദിവസം വരെയുള്ള നിക്ഷേപമാണെങ്കില്‍ 5.90ശതമാനവും ആണ് പുതുക്കിയ പലിശനിരക്ക്.ഇനി 366 ദിവസം മുതല്‍ 2 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.40 ശതമാനം നിരക്ക് ആക്കി പലിശ സര്‍ക്കാര്‍ കുറച്ചിട്ടുണ്ട്.രണ്ട് വര്‍ഷത്തിനു മുകളിലുള്ള ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് പുതിയ നിരക്ക് അനുസരിച്ച് 7.50 ശതമാനം ആണ് പലിശ


ഏതെങ്കിലും കാരണവശാല്‍ ട്രഷറി ഇടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാലും നിങ്ങളുടെ സ്ഥിരം നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ തടസമുണ്ടാവില്ല. മാത്രമല്ല നിക്ഷേപ സര്‍ട്ടിഫിക്കറ്റ് ബാങ്കുകള്‍, കെഎസ്എഫ്ഇ എന്നിവയിലെല്ലാം ഈടു വെച്ച് വായ്പ എടുക്കുകയും ചെയ്യാം.

സംസഥാന ജീവനക്കാര്‍ ട്രഷറി സേവിംങ്സ് ബാങ്ക് അക്കൗണ്ടില്‍ ശമ്പളം ഇട്ടാല്‍ ആറുശതമാനം പലിശ നേടാം. നാലു മുതല്‍ 18- ാം തീയതി വരെയുള്ള കുറഞ്ഞ തുകയ്ക്കാണ് ഈ പലിശ. ഇടിഎസ്ബിയില്‍ നിന്നും സ്വന്തം ബാങ്ക് അക്കൗണ്ടിലേയ്ക്ക് പണം മാറ്റാന്‍ സ്റ്റാന്‍ഡിങ് ഇന്‍സ്ട്രക്ഷന്‍ വഴി സാധിക്കും. ബാങ്ക് എഫ്ഡി 11 വര്‍ഷത്തിനിടയിലെ താഴ്ന്ന നിലയിലാണ്. പോസ്റ്റ് ഓഫീസ്, പബ്ലിക് പ്രൊവിഡന്‍സ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്കും കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ നിക്ഷേപം സംസ്ഥാന ട്രഷറിയിലേക്ക് ഒഴുകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊറോണ വൈറസിന്റെ സാഹചര്യത്തില്‍ ട്രഷറി ഇടപാടുകള്‍ക്ക് സര്‍ക്കാര്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. സേവിങ്സ് അക്കൗണ്ട് തുറക്കല്‍, സ്ഥിരം നിക്ഷേപം സ്വീകരിക്കല്‍, ലൈഫ് സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കല്‍, ചെക്ക് ബുക്ക് ലഭ്യമാക്കല്‍ തുടങ്ങിയവയ്ക്കാണ് ധനവകുപ്പ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.