Sections

ചെറുകിട നിക്ഷേപകര്‍ക്ക് പ്രിയം മ്യൂച്ചല്‍ ഫണ്ട്, എസ്‌ഐപിയിലൂടെ 4.67 ലക്ഷം കോടി രൂപയുടെ നിക്ഷേപം

Thursday, Jul 08, 2021
Reported By
mutual fund

നിക്ഷേപം കൂടുന്നു, മ്യൂച്വല്‍ ഫണ്ടിന് പ്രിയമേറുന്നു

 

 അസോസിയേഷന്‍ ഓഫ് മ്യൂച്ചല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ(ആംഫി)യുടെ കണക്കുകള്‍ പ്രകാരം, സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനി(എസ് ഐ പി)ലൂടെയുള്ള നിക്ഷേപം 4.67 ലക്ഷം കോടി രൂപയായി. 2016 ഓഗസ്റ്റ് 31ലെ 1,25,394 കോടി രൂപയില്‍ നിന്ന് 2021 മേയ് 31ല്‍ എത്തുമ്പോള്‍ 4,67,366.13 കോടി രൂപ എന്ന തലത്തിലേക്കാണ് എസ്‌ഐപി നിക്ഷേപം ഉയര്‍ന്നിട്ടുള്ളത്.

എസ്ഐപി ഒരു മ്യൂച്വല്‍ ഫണ്ട് നിക്ഷേപമാണെന്നാണ് പലരുടെയും ധാരണ. എന്നാല്‍ എസ്ഐപി ഒരു നിക്ഷേപ രീതിയാണ്, ഒരു ഫണ്ട് / സ്‌കീം അല്ലെങ്കില്‍ ഒരു സ്റ്റോക്ക് അല്ലെങ്കില്‍ ഇന്‍വെസ്റ്റ്‌മെന്റ് അവന്യൂ അല്ല എന്നതാണ് വസ്തുത. അടിസ്ഥാനപരമായി നിങ്ങള്‍ക്കിഷ്ടമുള്ള ഒരു ഫണ്ടിലോ സ്‌കീമിലോ നിശ്ചിത ഇടവേളകളില്‍ നിക്ഷേപിക്കാനുള്ള മാര്‍ഗമാണ് മാത്രമാണ് എസ്‌ഐപി.

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ അഞ്ചു മാസങ്ങളില്‍ മാത്രം എസ്‌ഐപി വഴി 42,148 കോടി രൂപയുടെ നിക്ഷേപമാണുണ്ടായത്. 2016 ഏപ്രില്‍ 30 മുതല്‍ 2021 മെയ് 31 വരെയുള്ള കാലത്തിനിടെ എസ്‌ഐപി എക്കൗണ്ടുകളുടെ എണ്ണം ഏതാണ്ട് നാലു മടങ്ങോളം വര്‍ധിച്ച് 3.88 കോടിയിലെത്തി. ദീര്‍ഘകാല സമ്പത്തു സമ്പാദനത്തില്‍ രാജ്യത്തെ ചെറുകിട നിക്ഷേപകര്‍ മ്യൂചല്‍ ഫണ്ടിനെ കൂടുതലായി ആശ്രയിക്കുന്നു എന്നതിന്റെ തെളിവാണിത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ കുറയുന്ന സാഹചര്യത്തില്‍ പണപ്പെരുപ്പത്തെ മറികടക്കുന്ന നേട്ടമുണ്ടാക്കാന്‍ മ്യൂചല്‍ ഫണ്ടുകളിലൂടെയേ കഴിയൂ എന്ന് ചെറുകിട നിക്ഷേപകര്‍ കൂടുതലായി മനസിലാക്കുകയാണെന്ന് ആംഫി ചീഫ് എക്‌സിക്യൂട്ടീവ് എന്‍എസ് വെങ്കിടേഷ് പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.