Sections

അദാനി ഓഹരികളിൽ നിങ്ങളുടെ നിക്ഷേപമുണ്ടോ? അറിയാം

Sunday, Feb 05, 2023
Reported By admin
stock market

ഇതറിയണമെങ്കിൽ അദാനി കമ്പനികളുടെ മ്യൂച്വൽ ഫണ്ട് കണക്കുകൾ പരിശോധിക്കണം


യുഎസ് ആസ്ഥാനമായുള്ള ഗവേഷക സ്ഥാപനമായ ഹിൻഡൻബർഗ് അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക സ്ഥിതിയെ ചോദ്യം ചെയ്തുകൊണ്ട് ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് മുതൽ അദാനി ഗ്രൂപ്പിന്റെ കമ്പനികൾക്ക് കനത്ത നഷ്ടമാണ് ഉണ്ടായത്. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ പേര് ഫോർബ്സിന്റെ ഏറ്റവും മികച്ച 10 സമ്പന്നരുടെ പട്ടികയിൽ നിന്നും പുറത്തായതായി. ഇതോടെ മിക്ക ഫണ്ട് നിക്ഷേപകരും അവരുടെ മ്യൂച്വൽ ഫണ്ടുകൾ അല്ലെങ്കിൽ സ്കീമുകൾക്ക് അദാനി കമ്പനികളുടെ ഓഹരികളിൽ നിക്ഷേപമുണ്ടോ എന്ന് ആശങ്കപ്പെടുന്നു. ഇതറിയണമെങ്കിൽ അദാനി കമ്പനികളുടെ മ്യൂച്വൽ ഫണ്ട് കണക്കുകൾ പരിശോധിക്കണം.

അദാനി എന്റർപ്രൈസ്, അദാനി ഗ്രീൻ എനർജി, അദാനി പോർട്ട്സ് & സ്പെഷ്യൽ ഇക്കണോമിക് സോൺ, അദാനി പവർ ലിമിറ്റഡ്, അദാനി ടോട്ടൽ ഗ്യാസ്., അദാനി ട്രാൻസ്മിഷൻ, അദാനി വിൽമർ, അംബുജ സിമന്റ്, എസിസി ലിമിറ്റഡ്. തുടങ്ങിയ അദാനി ഗ്രൂപ്പ് കമ്പനികളിൽ നിരവധി മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപം നടത്തിയിട്ടുണ്ട്.

മ്യൂച്വൽ ഫണ്ടുകളുടെ കാര്യം പരിശോധിക്കുമ്പോൾ അംബുജ സിമന്റാണ് ഏറ്റവും കൂടുതൽ തുക കൈവശം വച്ചിരിക്കുന്നത്. ഏകദേശം 8,204.01 രൂപ. അദാനി പോർട്ട് & സ്പെഷ്യൽ ഇക്കണോമിക് സോണിൽ 7,996.16 കോടി രൂപയും അദാനി എന്റർപ്രൈസിൽ 5,097.67 കോടി രൂപയും കൈവശം വച്ചിട്ടുണ്ട്.

അദാനി ഗ്രൂപ്പിൽ നിക്ഷേപിച്ച മറ്റ് ചില മ്യൂച്വൽ ഫണ്ടുകൾ

എസ്ബിഐ മ്യൂച്വൽ ഫണ്ട് - 6,142 കോടി രൂപ (വിപണി മൂല്യം), ഓഹരികളുടെ എണ്ണം - 47,542,283
യുടിഐ മ്യൂച്വൽ ഫണ്ട് - 2,333.26 കോടി രൂപ (വിപണി മൂല്യം), ഓഹരികളുടെ എണ്ണം - 19,790,082
കൊട്ടക് മ്യൂച്വൽ ഫണ്ട് - 2,329.22 കോടി രൂപ (വിപണി മൂല്യം), ഓഹരികളുടെ എണ്ണം - 27,591,979
നിപ്പോൺ ഇന്ത്യ മ്യൂച്വൽ ഫണ്ട് - 2,095.40 രൂപ (വിപണി മൂല്യം), ഓഹരികളുടെ എണ്ണം - 23,681,983
ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ട് - 2,091.58 രൂപ (വിപണി മൂല്യം), ഓഹരികളുടെ എണ്ണം - 21,369,599
എച്ച്ഡിഎഫ്സി മ്യൂച്വൽ ഫണ്ട് - 1,589.94 രൂപ (വിപണി മൂല്യം), ഓഹരികളുടെ എണ്ണം - 22,150,296
ടാറ്റ മ്യൂച്വൽ ഫണ്ട് - 1,549.01 രൂപ (വിപണി മൂല്യം), ഓഹരികളുടെ എണ്ണം - 17,676277 ക്വാണ്ട് മ്യൂച്വൽ ഫണ്ട് - 1,276.16 കോടി, ഓഹരികളുടെ എണ്ണം - - 19,579,686
ആക്സിസ് മ്യൂച്വൽ ഫണ്ട് - 1,122.17 കോടി, ഓഹരികളുടെ എണ്ണം - - 13,187,729
ആദിത്യ ബിർള സൺ ലൈഫ് മ്യൂച്വൽ ഫണ്ട് - 912.41 കോടി രൂപ. ഓഹരികളുടെ എണ്ണം - 10,027,314
DSP മ്യൂച്വൽ ഫണ്ട് - 835.52 കോടി, ഓഹരികളുടെ എണ്ണം -7,515,756
മോത്തിലാൽ ഓസ്വാൾ മ്യൂച്വൽ ഫണ്ട് - 760.81 കോടി, ഓഹരികളുടെ എണ്ണം - 13,858,639
മിറേ അസറ്റ് മ്യൂച്വൽ ഫണ്ട് - 694.83 കോടി, ഓഹരികളുടെ എണ്ണം - 12,559,725
എഡിൽവെയ്സ് മ്യൂച്വൽ ഫണ്ട് - Rs 354.26 cr, ഓഹരികളുടെ എണ്ണം - 5,447,077
ഐഡിഎഫ്സി മ്യൂച്വൽ ഫണ്ട് - 348.76 കോടി, ഓഹരികളുടെ എണ്ണം - 4,144,989


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.