- Trending Now:
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ വില വർധനയ്ക്ക് പിന്നാലെ ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ് സംഭവിച്ചു. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,18,560 രൂപയിലേക്ക് താഴ്ന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായിയ സ്വർണവില കുതിച്ചുയരുകയായിരുന്നു. ഫെബ്രുവരി 20ന് രാവിലെ 1,14,520 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് വൈകുന്നേരമായപ്പോഴേയ്ക്കും വില ഉയർന്ന് 1,15,400 രൂപയിലേക്ക് എത്തിയിരുന്നു. തുടർന്ന് 21ന് 1,16,800 രൂപയിലേക്കും 23ന് രാവിലെ 1,18,320 രൂപയിലേക്കും ഉയർന്നിരുന്നു. 23 ന് ഉച്ചയ്ക്ക് ശേഷം വില ഇടിഞ്ഞ് 1,17,520 രൂപയിലേക്ക് താഴ്ന്നുവെങ്കിലും 24 ന് വീണ്ടും വില കുതിച്ച് 1,18,640 രൂപയിലേക്ക് ഉയരുകയായിരുന്നു. തുടർന്ന് ഇന്നലെ 1,18,720 രൂപയിലേക്ക് ഉയർന്ന് ഈ മാസത്തെ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തുകയും ചെയ്തിരുന്നു. ഫെബ്രുവരി രണ്ടിന് വിൽപ്പന നടന്ന 1,07,920 രൂപയാണ് ഈ മാസത്തെ ഇതുവരെയുള്ളതിൽ ഏറ്റവും താഴ്ന്ന നിരക്ക്
ഒരു ഗ്രാം സ്വർണത്തിന്റെ ഇന്ന് 20 രൂപ കുറഞ്ഞ് 14,820 രൂപയിലേക്ക് താഴ്ന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.