Sections

2025-26 അധ്യയന വർഷം ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ്പിലൂടെ 210 വിദ്യാർത്ഥികൾക്ക് പിന്തുണയുമായി മുത്തൂറ്റ് ഫിനാൻസ്

Thursday, Feb 26, 2026
Reported By Admin
Muthoot Finance Awards ₹3.36 Cr Scholarships

കേരളത്തിൽ നിന്നുള്ള 30 വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പ് നൽകി


  • രാജ്യവ്യാപകമായ സ്കോളർഷിപ്പ് വിതരണത്തിൻറെ ഭാഗമായി കൊച്ചിയിൽ നടത്തിയ ചടങ്ങിൽ കേരളത്തിൽ നിന്നുള്ള 30 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു
  • ഒൻപത് പതിപ്പുകളിലായി 394 വിദ്യാർത്ഥികൾക്ക് പിന്തുണ നൽകി; ആകെ 4.62 കോടി രൂപ ചെലവഴിച്ചു
  • സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രൊഫഷണൽ വിദ്യാഭ്യാസ പിന്തുണ നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വർണ പണയ എൻബിഎഫ്സി ആയ മുത്തൂറ്റ് ഫിനാൻസ് മുത്തൂറ്റ് എം ജോർജ്ജ് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. മികവുറ്റ വിദ്യാർത്ഥികൾക്ക് പ്രൊഫഷണൽ വിദ്യാഭ്യാസത്തിനായുള്ള പിന്തുണ നൽകുന്ന പദ്ധതിയുടെ ഒൻപതാം പതിപ്പാണിത്.

രാജ്യവ്യാപകമായി ബിടെക്, എംബിബിഎസ്, ബിഎസ്സി നഴ്സിങ് കോഴ്സുകൾക്ക് ഈ അധ്യയന വർഷം പ്രവേശനം ലഭിച്ച 210 വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പുകൾ സമ്മാനിച്ചത്. ഇതിൽ കേരളത്തിൽനിന്നുള്ള 30 വിദ്യാർത്ഥികളെ ഇന്നത്തെ ചടങ്ങിൽ ആദരിച്ചു.

എംബിബിഎസ്, ബിടെക്, ബിഎസ്സി നഴ്സിങ് എന്നീ കോഴ്സുകൾക്കായുള്ള 10 വീതം വിദ്യാർത്ഥികളെയാണ് കേരളത്തിൽ നിന്നു തെരഞ്ഞെടുത്തത്. എംബിബിഎസ് വിദ്യാർത്ഥികൾക്ക് നാലു വർഷത്തേക്ക് ഓരോ വർഷവും 60,000 രൂപ വീതം 2,40,000 രൂപയുടെ സ്കോളർഷിപ്പ് ലഭിക്കും. ബിടെക്, ബിഎസ്സി നഴ്സിങ് വിദ്യാർത്ഥികൾക്ക് നാലു വർഷത്തേക്ക് ഓരോ വർഷവും 30,000 രൂപ വീതം 1,20,000 രൂപയുടെ സ്കോളർഷിപ്പായിരിക്കും ലഭിക്കുക. കേരളത്തിൽ നിന്നുള്ള സ്കോളർഷിപ്പ് ജേതാക്കൾക്കായി 48 ലക്ഷം രൂപയാണ് ചിലവഴിച്ചത്.

ദേശീയ തലത്തിൽ 70 എംബിബിഎസ് വിദ്യാർത്ഥികൾക്ക് നാല് വർഷത്തെ കോഴ്സ് കാലയളവിൽ 2.40 ലക്ഷം രൂപ വീതം ലഭിക്കും, അതായത് എംബിബിഎസ് സ്ട്രീമിന് ആകെ 1.68 കോടി രൂപ അനുവദിക്കും. 70 ബി.ടെക് വിദ്യാർത്ഥികൾക്കും 70 ബിഎസ്സി നഴ്സിംഗ് വിദ്യാർത്ഥികൾക്കും നാല് വർഷത്തേക്ക് 1.20 ലക്ഷം രൂപ വീതം അനുവദിക്കും, അതായത് ഓരോ സ്ട്രീമിനും 84 ലക്ഷം രൂപ അനുവദിക്കും. 2025-26 അധ്യയന വർഷം 210 വിദ്യാർത്ഥികൾക്കുള്ള ആകെ സ്കോളർഷിപ്പിനായി 3.36 കോടി രൂപയാണ് ചിലവഴിച്ചിട്ടുള്ളത്.

കഴിഞ്ഞ ഒൻപത് വർഷങ്ങളായി രാജ്യവ്യാപകമായി ആകെ 394 വിദ്യാർത്ഥികൾക്കാണ് ഈ പദ്ധതിയുടെ ഭാഗമായുള്ള സ്കോളർഷിപ്പ് ലഭിച്ചിട്ടുള്ളത്. സ്കോളർഷിപ്പുകൾക്കായി ആകെ 4.62 കോടി രൂപയാണ് ചിലവാക്കിയത്. രാജ്യത്തെ പ്രൊഫഷണൽ വിദ്യാഭ്യാസം വികസിപ്പിക്കുന്നതിൽ കമ്പനിക്കുള്ള പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നത്.

മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ജോർജ്ജ് എം ജോർജ്ജ് സ്കോളർഷിപ്പ് വിതരണം നിർവഹിച്ചു. ഹൈക്കോടതി മുൻ ജഡ്ജി ബഹുമാനപ്പെട്ട ജസ്റ്റിസ് കെ. സുരേന്ദ്ര മോഹൻ, ജിയോജിത്ത് ഫിനാൻഷ്യൽ സർവ്വീസസ് മാനേജിങ് ഡയറക്ടർ സി ജെ ജോർജ്ജ്, എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ ഷഹീർഷ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സാമൂഹിക മാറ്റത്തിനായുള്ള ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലൊന്നാണ് വിദ്യാഭ്യാസമെന്ന് ചടങ്ങിൽ സംസാരിച്ച മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു. കഴിവുള്ള മികച്ച വിദ്യാർത്ഥികൾ സാമ്പത്തിക പ്രശ്നങ്ങളുടെ പേരിൽ പിന്തള്ളപ്പെട്ട് പോകരുതെന്ന് മുത്തൂറ്റ് എം ജോർജ്ജ് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പിലൂടെ തങ്ങൾ ഉറപ്പാക്കുകയാണ്. ഈ വർഷം കേരളത്തിൽ നിന്നുള്ള 30 പേർ ഉൾപ്പെടെ 210 വിദ്യാർത്ഥികളെ പിന്തുണച്ചതിലൂടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്നതാണ് ഏറ്റവും ശക്തമായ സമൂഹത്തെ വളർത്തിയെടുക്കാനുള്ള മാർഗമെന്ന തങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസത്തോടെ തങ്ങളുടെ പ്രൊഫഷണൽ വിദ്യാഭ്യാസം പൂർത്തിയാക്കാനുള്ള സുസ്ഥിരവും അർത്ഥവത്തുമായ പിന്തുണയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇതേക്കുറിച്ച് സംസാരിക്കവെ മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ജോർജ്ജ് എം ജോർജ്ജ് പറഞ്ഞു. സംസ്ഥാനത്തോട് തങ്ങൾക്കുള്ള തുടർച്ചയായ പ്രതിബദ്ധതയാണ് കേരളാ ഘടകം ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയുടെ വികസനത്തിനായി സംഭാവനകൾ ചെയ്യുന്ന കഴിവുള്ള പ്രൊഫഷണലുകളെ വളർത്തിയെടുക്കാനുള്ള തങ്ങളുടെ ദീർഘകാല ശ്രദ്ധ ദേശീയ തലത്തിലുള്ള പദ്ധതിയും ചൂണ്ടിക്കാട്ടുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

സമൂഹത്തിൽ തുല്യ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി മികച്ച വിദ്യാഭ്യാസം ലഭ്യമാക്കേണ്ടത് അടിസ്ഥാനപരമായ ആവശ്യമാണെന്ന് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ സുരേന്ദ്ര മോഹൻ പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കഴിവുറ്റ വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതിൽ മുത്തൂറ്റ് എം ജോർജ് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ പോലുള്ള പദ്ധതികൾ നിർണായക പങ്ക് വഹിക്കുന്നു. ഇത് അവരെ ആത്മവിശ്വാസത്തോടെ പ്രൊഫഷണൽ വിദ്യാഭ്യാസം നേടാൻ പ്രാപ്തരാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിൽ പിന്തുണ നൽകുകയാണ് മുത്തൂറ്റ് എം ജോർജ്ജ് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പിലൂടെ ലക്ഷ്യമിടുന്നത്. ക്രമബദ്ധമായി ഓരോ വർഷവും ലഭ്യമാക്കുന്ന സാമ്പത്തിക പിന്തുണയോടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ തരണം ചെയ്ത് വിദ്യാഭ്യാസത്തിലൂടെയുള്ള ശാക്തീകരണത്തിന് ഇതു സഹായകമാകുന്നു.

ഒൻപതാം പതിപ്പിൽ എത്തി നിൽക്കുന്ന ഈ പദ്ധതി മുത്തൂറ്റ് ഫിനാൻസ് വിദ്യാഭ്യാസ, യുവ ശാക്തീകരണ രംഗങ്ങളിൽ നൽകുന്ന ശ്രദ്ധ ശക്തമാക്കുകയാണ്. ഇതിലൂടെയുള്ള ക്രമബദ്ധമായ പിന്തുണ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ പിന്തുണക്കുന്ന രീതിയിലാണ് രൂപകൽപന ചെയ്തിട്ടുള്ളത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.