- Trending Now:
കൊച്ചി: ഇന്ത്യയിലെ ഏറ്റവും ജനപ്രിയ സംഗീത റിയാലിറ്റി ഷോകളിലൊന്നായ ഇന്ത്യൻ ഐഡൽ (സീസൺ 16) ചരിത്രത്തിലാദ്യമായി വിദേശ രാജ്യത്ത് ചിത്രീകരിച്ച പ്രത്യേക എപ്പിസോഡുകൾ സംപ്രേഷണം ചെയ്തു. സോണി പിക്ചേഴ്സ് നെറ്റ്വർക്ക്സ് ഇന്ത്യയും അബുദാബിയിലെ പ്രമുഖ വിനോദകേന്ദ്രമായ യാസ് ഐലൻഡും ചേർന്നാണ് ഈ പ്രത്യേക ചിത്രീകരണം സംഘടിപ്പിച്ചത്. അബുദാബിയിലെ ഏറ്റവും വലിയ ഇൻഡോർ തീം പാർക്കായ വാർണർ ബ്രോസ് വേൾഡ് യാസ് ഐലൻഡിലാണ് മത്സര രംഗങ്ങൾ ചിത്രീകരിച്ചത്.
'യാദോം കി പ്ലേലിസ്റ്റ്' എന്ന ആശയത്തോടെയായിരുന്നു പ്രത്യേക എപ്പിസോഡുകളുടെ ചിത്രീകരണം. ഇക്കഴിഞ്ഞ ഫെബ്രുവരി 21, 22 തീയതികളിൽ സോണി എന്റർടൈൻമെന്റ് ടെലിവിഷനിലും സോണി ലിവ് പ്ലാറ്റ്ഫോമിലും ഈ ഭാഗങ്ങൾ സംപ്രേഷണം ചെയ്തു. ഷോയുടെ സ്ഥിരം വിധികർത്താക്കളായ പ്രശസ്ത റാപ്പറും പ്രൊഡ്യൂസറുമായ ബാദ്ഷാ, സംഗീതസംവിധായകൻ വിശാൽ ദദ്ലാനി എന്നിവർക്ക് പുറമെ ഗായിക മധുബന്തി ബാഗ്ചി അതിഥി വിധികർത്താവായും പങ്കെടുത്തു. ആദിത്യ നാരായൺ പരിപാടിയുടെ അവതാരകനായി.
ഇന്ത്യൻ ഐഡലിനെ ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞത് യാസ് ഐലൻഡിന് അഭിമാനകരമായ നിമിഷമാണെന്നും ലോകമെമ്പാടുമുള്ള പ്രേക്ഷകർ സ്നേഹിക്കുന്ന ഒരു ഷോ തങ്ങളുടെ മണ്ണിലെത്തിയത് സാംസ്കാരിക വിനിമയത്തിന്റെ മികച്ച ഉദാഹരണമാണെന്നും മിരാൽ ഡെസ്റ്റിനേഷൻസ് സിഇഒ ലിയാം ഫിൻഡ്ലേ പറഞ്ഞു. ഇത് വെറും ചിത്രീകരണമല്ലെന്നും ഇന്ത്യൻ ഐഡലിന്റെ വ്യാപ്തി ആഗോളതലത്തിലേക്ക് വികസിപ്പിക്കുന്ന ശ്രമത്തിന്റെ ഭാഗമാണെന്ന് സോണി പിക്ചേഴ്സ് നെറ്റ്വർക്ക്സ് ഇന്ത്യ ലീനിയർ ആഡ് സെയിൽസ് ഹെഡ് അക്ഷയ് അഗർവാളും വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.