Sections

ബിർള സ്റ്റുഡിയോസും വിയും ചേർന്ന് റീൽസ് സേ റിയൽ സ്റ്റാർ അവതരിപ്പിക്കുന്നു

Tuesday, Apr 28, 2026
Reported By Admin
Reels Say Real Star Talent Hunt Launched in India

കൊച്ചി: ബിർള സ്റ്റുഡിയോസ് വോഡഫോൺ ഐഡിയയുമായി സഹകരിച്ച് റീൽസ് സേ റിയൽ സ്റ്റാർ എന്ന ആദ്യത്തെ മൊബൈൽ ഫസ്റ്റ് ആക്ടിങ് ടാലൻറ് ഡിസ്ക്കവറി പദ്ധതി അവതരിപ്പിക്കുന്നു. സ്മാർട്ട് ഫോൺ ഉള്ള ആർക്കും സിനിമയുടെ വാതിലുകൾ തുറന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി. വോഡഫോൺ ഐഡിയയുടെ ഡിജിറ്റൽ റീച്ചും ബിർള സ്റ്റുഡിയോസിൻറെ ക്രിയാത്മക, സാംസ്ക്കാരിക കാഴ്ചപ്പാടും പ്രയോജനപ്പെടുത്തിയുള്ള ഈ പുതിയ നീക്കത്തിലൂടെ ഇന്ത്യയിലെ വൈവിധ്യമാർന്നതും പ്രയോജനപ്പെടുത്താതെ പോകുന്നതുമായ കഴിവുകളെ മുഖ്യധാരാ വിനോദ വ്യവസായ മേഖലയിലേക്ക് എത്തിക്കാൻ ഇതു സഹായിക്കുന്നു. എവിടെയുമുള്ള ആർക്കും സാഹചര്യങ്ങളുടെ പരിമിതികൾക്കുള്ളിൽ നിൽക്കാതെ അവസരങ്ങൾ എത്തിക്കാൻ ഇതു സഹായകമാകും.

കഴിവുള്ളവർക്ക് പലപ്പോഴും അർഹമായ അവസരങ്ങൾ ലഭിക്കാറില്ലെന്ന് ഈ സംവിധാനത്തിനു പിന്നിലുള്ള കാഴ്ചപ്പാടിനെ കുറിച്ചു സംസാരിക്കവെ ബിർള സ്റ്റുഡിയോസ് സ്ഥാപകനും ചെയർപേഴ്സണുമായ അനന്യ ബിർള ചൂണ്ടിക്കാട്ടി. ഈയൊരു അകലം പ്രതീക്ഷകളുള്ള പലർക്കും ഈ രംഗത്തെത്തുന്നതിനു തടസമാകും. പരമ്പരാഗത രീതികളിൽ നിന്നു മാറി വൻ തോതിലുള്ള അവസരങ്ങളാണ് തങ്ങൾ സൃഷ്ടിക്കുന്നതെന്നും അനന്യ ബിർള ചൂണ്ടിക്കാട്ടി.

അവസരങ്ങൾ സൃഷ്ടിക്കുമ്പോഴാണ് കണക്ടിവിറ്റി തികച്ചും അർത്ഥപൂർണമാകുന്നതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ വോഡഫോൺ ഐഡിയ സിഇഒ അഭിജിത്ത് കിഷോർ പറഞ്ഞു. പരമ്പരാഗത മേഖലയിലെ തടസങ്ങൾ ഇല്ലാതാക്കുന്നതാണ് റീൽസ് സേ റിയൽ സ്റ്റാർ. രാജ്യമൊട്ടാകെയുള്ള അവസരങ്ങൾക്കു കാത്തിരിക്കുന്നവരിലേക്ക് ഓഡിഷൻ റൂം എത്തിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.