Sections

എല്‍ഐസി പോളിസി അസാധുവായോ...? ടെന്‍ഷന്‍ വേണ്ട, പുതുക്കാന്‍ ഇപ്പോള്‍ അവസരം

Monday, Aug 30, 2021
Reported By Aswathi Nurichan
LIC

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രീമിയം അടവ് മുടങ്ങിയ പോളിസികള്‍ പുതുക്കാം. നിര്‍ദ്ദിഷ്ട യോഗ്യത ഉള്ള പ്ലാനുകള്‍ക്കാണ് അവസരം ഉള്ളത്.

എല്‍ഐസി പോളിസിയില്‍ നിക്ഷേപം നടത്തുന്നവര്‍ നിരവധി പേരുണ്ട്. എന്നാല്‍ ഏതെങ്കിലും സാഹചര്യം കാരണം അവ അടക്കുന്നതില്‍ ചിലര്‍ക്ക് വീഴ്ച ഉണ്ടാകാറുണ്ട്. അത്തരക്കാര്‍ക്ക് ഒരു അവസരം നല്‍കുകയാണ് എല്‍ഐസി. പ്രീമിയം മുടങ്ങിയത് മൂലം അസാധു (ലാപ്സ് ) ആയ വ്യക്തിഗത പോളിസികള്‍ പുതുക്കുന്നതിനാണ് എല്‍ഐസി വീണ്ടും അവസരം നല്‍കുന്നത്. ഇതിനായി പ്രത്യേക ക്യാംപെയ്ന്‍ തുടങ്ങി.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രീമിയം അടവ് മുടങ്ങിയ പോളിസികള്‍ പുതുക്കാം. നിര്‍ദ്ദിഷ്ട യോഗ്യത ഉള്ള പ്ലാനുകള്‍ക്കാണ് അവസരം ഉള്ളത്. മാത്രമല്ല ചില വ്യവസ്ഥകളും നിബന്ധനകളും ബാധകമായിരിക്കും. ഒക്ടോബര്‍ 22 ന് ക്യാംപെയ്ന്‍ അവസാനിക്കും. പ്രീമിയം അടച്ചുകൊണ്ടിരുന്ന കാലയളവില്‍ ലാപ്സ് ആയ പോളിസികള്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. 

പോളിസി കാലാവധി പൂര്‍ത്തിയാക്കിയ പോളിസികള്‍ക്ക് ഇതിന് അര്‍ഹതയില്ല. അടച്ച മൊത്തം പ്രീമിയങ്ങള്‍ അടിസ്ഥാനമാക്കി ടേം അഷ്വറന്‍സ്, ഉയര്‍ന്ന റിസ്‌ക് പ്ലാനുകള്‍ എന്നിവ ഒഴികെയുള്ള പ്ലാനുകള്‍ക്ക് ലേറ്റ് ഫീസില്‍ ഇളവുകളും നല്‍കും. ഒരു ലക്ഷം രൂപ വരെ പ്രീമിയം അടച്ച പോളിസികള്‍ക്ക് 20 ശതമാനം ലേറ്റ് ഫീസില്‍ ഇളവ് നല്‍കും. 

അനുവദനീയമായ പരമാവധി ഇളവ് 2000 രൂപ വരെയാണ്. ഒരു ലക്ഷം മുതല്‍ 3 ലക്ഷം രൂപ വരെയുള്ള പ്രീമിയത്തിന് 25 ശതമാനം ഇളവ് അനുവദിക്കും. പരമാവധി 2,500 രൂപ വരെ. 3 ലക്ഷം രൂപയ്ക്ക് മുകളിലാണ് പ്രീമിയം എങ്കില്‍ ലേറ്റ് ഫീസില്‍ 30 ശതമാനം ഇളവ് അനുവദിക്കും. പരമാവധി 3,000 രൂപ വരെ ഇളവ് നല്‍കും .

അര്‍ഹതയുള്ള ആരോഗ്യ, മൈക്രോ ഇന്‍ഷൂറന്‍സ് പദ്ധതികളും ലേറ്റ് ഫീസില്‍ ഇളവ് കിട്ടും. എന്നാല്‍ ഇനി വൈകേണ്ട പുതുക്കാന്‍ അര്‍ഹരായ എല്ലാവരും പെട്ടെന്ന് തന്നെ പോളിസി പുതുക്കി ഭാവി സുരക്ഷിതമാക്കൂ.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.