Sections

വാണിജ്യ സിലിണ്ടറിന് വീണ്ടും വില കൂട്ടി

Monday, Aug 02, 2021
Reported By
LPG gas

ഈ വര്‍ഷം കൂടിയത് 303 രൂപ

 

കൊച്ചി : വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സിലിണ്ടറിന് വില കൂട്ടി. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന പാചകവാതകത്തിനാണ് വില കൂട്ടിയത്. 

19 കിലോ സിലിണ്ടറിന് 72 രൂപ 50 പൈസയാണ് കൂട്ടിയത്. വാണിജ്യ സിലിണ്ടറിന്റെ പുതിയ വില 1623 ആയി ഉയര്‍ന്നു. 

ഈ വര്‍ഷം വാണിജ്യ സിലിണ്ടറിന് കൂട്ടിയത് 303 രൂപയാണ്. എന്നാല്‍ വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ജൂലൈയില്‍ 25.50 രൂപ വര്‍ധിപ്പിച്ചിരുന്നു. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന് 834.50 രൂപയാണ് വില. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ രണ്ടിരട്ടിയാണ് പാചകവാതക സിലിണ്ടറിന്റെ വിലയിലുണ്ടായ വര്‍ദ്ധനവ്. 2014 മാര്‍ച്ച് 1ന് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 410.50 രൂപയായിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.