Sections

ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ കെഎസ്ആര്‍ടിസി പണിമുടക്ക്

Thursday, May 05, 2022
Reported By Admin
KSRTC

ഈമാസം 21-ന് ശമ്പളം നല്‍കാമെന്നാണ് മാനേജ്മെന്റും മന്ത്രിയും ആദ്യഘട്ടത്തില്‍ അറിയിച്ചത്

 

തിരുവനന്തപുരം: വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ കെഎസ്ആര്‍ടിസി സൂചനാ പണിമുടക്ക്. ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷ തൊഴിലാളി സംഘനകളുടെ പണിമുടക്ക്. ഗതാഗത മന്ത്രിയുമായി തൊഴിലാളി യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്കിലേക്ക് പോകാനുള്ള തീരുമാനം. എന്നാല്‍, സിഐടിയു പണിമുടക്കില്‍ പങ്കെടുക്കില്ല.

സി.ഐ.ടി.യു, ബി.എം.എസ്, ടി.ഡി.എഫ് എന്നിവരുമായാണ് ഗതാഗതമന്ത്രി ആന്റണി രാജുവും കെ.എസ്.ആര്‍.ടി.സി സിഎംഡി ബിജു പ്രഭാകറും ചര്‍ച്ച നടത്തിയത്. ശമ്പളം ലഭിക്കണമെന്നതാണ് ചര്‍ച്ചയില്‍ തൊഴിലാളി സംഘനകള്‍ പ്രധാനമായും ആവശ്യപ്പെട്ടത്.

ഈ മാസം 21-ന് ശമ്പളം നല്‍കാമെന്നാണ് മാനേജ്മെന്റും മന്ത്രിയും ആദ്യഘട്ടത്തില്‍ അറിയിച്ചത്. എന്നാല്‍ അത് അംഗീകരിക്കില്ലെന്ന് യൂണിയനുകള്‍ പറഞ്ഞു. ഈ മാസം 10 ന് ശമ്പളം നല്‍കാമെന്ന് മന്ത്രി അറിയിച്ചു. എന്നാല്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫും ബിഎംഎസും ഇത് അംഗീകരിച്ചില്ല.

പത്താം തീയതി ശമ്പളം നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ സാഹചര്യത്തില്‍ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് സിഐടിയു അറിയിച്ചു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.