Sections

കേരളത്തിലെ യുവാക്കളുടെ തലയില്‍ ഉദിച്ച കിടിലന്‍ ആശയം; കെഎസ്ഇബി പിന്തുണച്ചതോടെ ശ്രദ്ധയേറി

Saturday, Aug 27, 2022
Reported By admin
charge mode

ചാര്‍ജ്ജ്‌മോഡ് ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ പോകുന്ന വഴിയില്‍ നിന്ന് തന്നെ നിങ്ങളുടെ ഇലക്ട്രിക് വാഹനം ചാര്‍ജ്ജ് ചെയ്യാം

 

സൗഹൃദത്തില്‍ നിന്ന് പിറന്ന ഒരു കിടിലന്‍ സംരംഭമുണ്ട് നമ്മുടെ കേരളത്തില്‍. ഇക്കാലത്ത് ഏറെ ശ്രദ്ധ നേടുന്ന ഇലക്ട്രിക് വാഹനവുമായി ബന്ധപ്പെട്ട് സംരംഭമാണത്. മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്ന പോലെ ഇലക്ട്രിക വാഹനം ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ചാര്‍ജ്ജ്‌മോഡ് ആപ്പാണ് ഈ യുവസംരംഭകര്‍ പുറത്തിറക്കിയത്. 

കോഴിക്കോട് ഗവ എഞ്ചിനിയറിംഗ് കോളജിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളായ എം. രാമനുണ്ണി, ക്രിസ് തോമസ്, വി. അനൂപ്, സി. അദ്വൈത്, മിഥുന്‍ കൃഷ്ണന്‍, വി. വിശാഖ് എന്നിവരാണ് ചാര്‍ജ്ജ് മോഡിന്റെ ഫൗണ്ടേഴ്‌സ്. 2018-ല്‍ എഞ്ചിനിയറിംഗ് ബിരുദധാരിയായ രാമനുണ്ണിയും കൂട്ടുകാരും കെഎസ്ഇബിയെ സമീപിക്കുന്നത് ഒരു കിടിലന്‍ ആശയവുമായാണ്. 

ടൂവീലറുകള്‍ക്കും ത്രീവീലറുകള്‍ക്കും ലൈന്‍ പോസ്റ്റില്‍ മൗണ്ട് ചെയ്ത ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ അഥവാ വൈദ്യുത തൂണുകളിലെ ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ എന്ന ആശയമാണ് അവര്‍ മുന്നോട്ട് വച്ചത്. കെഎസ്ഇബി പദ്ധതി അംഗീകരിച്ചതോടെ ഒരു സ്റ്റാര്‍ട്ടപ് പിറന്നു. ചാര്‍ജ്ജ്‌മോഡ് എന്നാണ് പേര്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇടയ്ക്കുള്ള ചാര്‍ജ്ജിംഗ് ഇല്ലാതെ ദീര്‍ഘദൂരം യാത്ര ചെയ്യാനാകില്ലെന്ന പരിമിതിയാണ് രാമനുണ്ണിയും സംഘവും പരിഹരിക്കുന്നത്.

ചാര്‍ജ്ജ്‌മോഡ് ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ പോകുന്ന വഴിയില്‍ നിന്ന് തന്നെ നിങ്ങളുടെ ഇലക്ട്രിക് വാഹനം ചാര്‍ജ്ജ് ചെയ്യാം. ഒരു മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്ന പോലെ സിംപിളാണ്. 106 രൂപയ്ക്ക് 10 യൂണിറ്റ് വൈദ്യുതി ലഭിക്കും. അഞ്ചു വര്‍ഷത്തെ കരാറാണ് കെഎസ്ഇബിയുമായുള്ളത്. വൈദ്യുത തൂണുകളിലെ ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ക്ക് വേണ്ട ഉപകരണങ്ങളും സോഫ്റ്റ് വെയറുമാണ് സ്റ്റാര്‍ട്ടപ്പിന്റെ പ്രൊഡക്റ്റുകള്‍.

വാഹനത്തിന്റെ മൈലേജ് അതാത് കമ്പനികള്‍ ഓഫര്‍ ചെയ്യുന്നതിനനുസരിച്ച് വ്യത്യാസപ്പെടും. കോഴിക്കോട്ടാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി തുടങ്ങിയത്. ഇപ്പോള്‍ പാലക്കാട്, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം തുടങ്ങി മറ്റ് ജില്ലകളിലേക്കും വൈദ്യുതി തൂണുകളിലെ ചാര്‍ജിങ് സ്റ്റേഷനുകളാരംഭിച്ചു. ഏഴായിരത്തിലധികം ഉപഭോക്താക്കളുള്ള കോഴിക്കോടാണ് ചാര്‍ജ്ജ് മോഡിനെ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.