Sections

എംഎസ്എംഇകൾക്ക് സൗരോർജ പാനലുകൾ സ്ഥാപിക്കാൻ പിന്തുണയുമായി യെസ് കിരൺ പദ്ധതി

Monday, May 08, 2023
Reported By Admin
Yes Bank

യെസ് ബാങ്കിൻറെ യെസ് കിരൺ പദ്ധതിക്കു തുടക്കമായി


കൊച്ചി: സ്ഥായിയായ ഊർജ്ജ ഉപഭോഗം പ്രോൽസാഹിപ്പിക്കാനായി തങ്ങളുടെ പരിസരത്ത് സോളാർ പാനലുകൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ (എംഎസ്എംഇ) നിർമ്മാതാക്കൾക്ക് പിന്തുണ നൽകാനായി യെസ് ബാങ്കിൻറെ യെസ് കിരൺ പദ്ധതിക്കു തുടക്കമായി. എംഎസ്എംഇൾക്ക് പദ്ധതി പ്രകാരമുള്ള പിന്തുണ ലഭിക്കും.

ടാറ്റാ പവർ സോളാർ സിസ്റ്റംസ്, ഗോൾഡി സോളാർ, ലൂം സോളാർ തുടങ്ങിയ സൗരോർജ പാനൽ നിർമാതാക്കൾ, പാനസോണിക് സോളാർ പവർ സിസ്റ്റം പോലുള്ള കമ്പനികൾ തുടങ്ങിയവയുമായി ഇതിൻറെ ഭാഗമായി യെസ് ബാങ്ക് സഹകരിക്കും.

എംഎസ്എംഇകളുടെ സ്ഥായിയായ വികസനത്തിനു പിന്തുണ നൽകുന്ന തങ്ങളുടെ നീക്കത്തിൻറെ തുടർച്ചയാണ് യെസ് കിരണെന്ന് യെസ് ബാങ്ക് എസ്എംഇ ബാങ്കിങ് വിഭാഗം കൺട്രി ഹെഡ് ധവാൻ ഷാ പറഞ്ഞു. 2030-ഓടെ 50 ശതമാനം വൈദ്യുത ഉൽപാദനവും പുനരുപയോഗിക്കാവുന്ന സ്രോതസുകളിൽ നിന്നാവണം എന്ന ജി20 കാഴ്ചപ്പാടിൻറെ അടിസ്ഥാനത്തിലാണ് യെസ് കിരൺ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചുരുങ്ങിയ പ്രവർത്തന ചെലവ്, വായ്പാ കാലവധി, പലിശ നിരക്ക് എന്നിവയിൽ സൗകര്യപ്രദമായ മാറ്റങ്ങൾ, യെസ് ബാങ്കിൽ നിന്നുള്ള സമ്പൂർണ പിന്തുണ, ചെറുകിട സ്ഥാപനങ്ങൾക്ക് അറിവിൻറെ അടിസ്ഥാനത്തിൽ മികച്ച തെരഞ്ഞെടുപ്പിനുള്ള അവസരം തുടങ്ങിയവയാണ് യെസ് കിരൺ വഴി ലഭിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.