Sections

യെസ് ബാങ്കിന്റെ അറ്റാദായത്തിൽ 33.7 ശതമാനം വളർച്ച

Monday, Jul 20, 2026
Reported By Admin
Yes Bank Q1 Profit Jumps 33.7% to ₹1,071 Crore

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ യെസ് ബാങ്കിന്റെ അറ്റാദായം 1,071 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആദ്യ പാദത്തെ അപേക്ഷിച്ച് 33.7 ശതമാനം വാർഷിക വളർച്ചയാണിത്. 25.5 ശതമാനത്തിന്റെ വാർഷിക വളർച്ചയോടെ പ്രവർത്തന ലാഭം 1,704 കോടി രൂപയിലെത്തി. 14.3 ശതമാനം വാർഷിക വളർച്ച കൈവരിച്ച് ആകെ നിക്ഷേപം 3,15,373 കോടി രൂപയായി വർധിച്ചു. ആകെ വായ്പകൾ 18.3 ശതമാനം വർധിച്ച് 2,85,118 കോടി രൂപയായി. കാസ നിക്ഷേപങ്ങൾ 14.3 ശതമാനം വർധിച്ച് 1,03,233 കോടി രൂപയിലെത്തി.

ഈ പാദത്തിലെ കാസ അനുപാതം 32.7 ശതമാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ ഇത് 32.8 ശതമാനവും, തൊട്ടുമുൻപത്തെ പാദത്തിൽ 35.1 ശതമാനവും ആയിരുന്നു.

ആദ്യ പാദത്തിൽ ബാങ്കിന്റെ അറ്റ പലിശ വരുമാനം 17.5 ശതമാനം വാർഷിക വളർച്ചയോടെ 2,786 കോടി രൂപയായി. പലിശ ഇതര വരുമാനം 2.6 ശതമാനം ഉയർന്ന് 1,798 കോടി രൂപയായി.

ചെലവുകളും വരുമാനവും തമ്മിലുള്ള അനുപാതം മുൻ സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലെ 67.1 ശതമാനത്തിൽ നിന്നും കഴിഞ്ഞ പാദത്തിലെ 63 ശതമാനത്തിൽ നിന്നും മെച്ചപ്പെട്ട് 62.8 ശതമാനമായി കുറഞ്ഞു. ആസ്തിയിന്മേലുള്ള ആദായം 0.9 ശതമാനമായി രേഖപ്പെടുത്തി. കഴിഞ്ഞ പാദത്തിൽ ഇത് ഒരു ശതമാനമായിരുന്നു.

റീട്ടെയിൽ അസറ്റ് വിതരണം ശക്തമായി തുടരുകയും 27.5 ശതമാനം വാർഷിക വളർച്ച കൈവരിക്കുകയും ചെയ്തു. ബാങ്കിന്റെ ആസ്തി ഗുണനിലവാരം മികച്ചതായി തുടരുകയാണ്. ആകെ കിട്ടാക്കടം മുൻ വർഷത്തേക്കാൾ 30 ബേസിസ് പോയിന്റ് കുറഞ്ഞ് 1.3 ശതമാനം ആയി. അറ്റ കിട്ടാക്കടം 0.2 ശതമാനമാണ്. കിട്ടാക്കടം നേരിടാനുള്ള കരുതൽ അനുപാതം 81.7 ശതമാനമാണ്.

ഒന്നാം പാദത്തിലെ അറ്റാദായം ഏകദേശം 34 ശതമാനം വർധിച്ച് 1,071 കോടി രൂപയായി. സുരക്ഷാ രസീതുകളിൽ നിന്നും ട്രഷറിയിൽ നിന്നുമുള്ള നേട്ടങ്ങൾ കുത്തനെ ഇടിഞ്ഞിട്ടും അടിസ്ഥാന വരുമാനം മികച്ച രീതിയിൽ നിലനിർത്താനായത് ബാങ്കിന്റെ ശക്തമായ വളർച്ചയാണ് കാണിക്കുന്നത്. മാർജിൻ 2.7 ശതമാനത്തിൽ സ്ഥിരത നിലനിർത്താനും, ആസ്തിയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും സാധിച്ചു. മൂഡീസ്, കെയർ, ഐസിആർഎ, എസ് ആൻഡ് പി ഗ്ലോബൽ തുടങ്ങിയ പ്രമുഖ ഏജൻസികളിൽ നിന്നുള്ള റേറ്റിംഗ് അപ്ഗ്രേഡുകൾ ഈ പാദത്തിലെ മറ്റൊരു അംഗീകാരമാണെന്നും യെസ് ബാങ്ക് എംഡിയും സിഇഒയുമായ വിനയ് എം ടോൺസെ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.