Sections

ഇന്ത്യയുടെ പഞ്ചസാര ഇടപെടലില്‍ താക്കീത് നല്‍കി ലോകവ്യാപാര സംഘടന

Wednesday, Dec 15, 2021
Reported By admin
sugar

കരിമ്പിനും പഞ്ചസാരക്കും ഇന്ത്യ അമിതമായി കയറ്റുമതി സബ്‌സിഡി നല്‍കുന്നു എന്നായിരുന്നു ബ്രസീല്‍ അടക്കമുള്ള രാജ്യങ്ങളുടെ പരാതി

 

ഇന്ത്യയുടെ പഞ്ചസാര കയറ്റുമതിയില്‍ കനത്ത നിര്‍ദ്ദേശങ്ങളുമായി ലോകവ്യാപാര സംഘടന രംഗത്ത്.കയറ്റുമതിക്കുന്ന പഞ്ചസാര സബ്‌സിഡിയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഇന്ത്യ പാലിക്കാന്‍ തയ്യാറാകണമെന്ന് ബ്രസീല്‍,ഓസ്‌ട്രേലിയ,ഗ്വാട്ടിമല തുടങ്ങിയ രാജ്യങ്ങളെ അനുകൂലിച്ച നിര്‍ദ്ദേശം ലോകവ്യാപാര സംഘടന മുന്നോട്ട് വെയ്ക്കുന്നത്.

കരിമ്പിനും പഞ്ചസാരക്കും ഇന്ത്യ അമിതമായി കയറ്റുമതി സബ്‌സിഡി നല്‍കുന്നു എന്നായിരുന്നു ബ്രസീല്‍ അടക്കമുള്ള രാജ്യങ്ങളുടെ പരാതി.2019ല്‍ ഇതുമായി ബന്ധപ്പെട്ട പരാതി സംഘടനയെ രാജ്യങ്ങള്‍ അറിയിച്ചിുന്നു.തുടര്‍ന്നാണ് ലോകവ്യാപാര സംഘടന വിഷയത്തില്‍ ഇടപെട്ട് നിലവിലുള്ള കാര്‍ഷിക സബ്‌സിഡിയുമായി ബന്ധപ്പെട്ട കരാര്‍ ഇന്ത്യ കര്‍ശനമായി പാലിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ പഞ്ചസാര ഉത്പാദകരാണ് ഇന്ത്യ.ബ്രസീലാണ് ഉത്പാദനത്തില്‍ മുന്നില്‍.

ലോകവ്യാപാര സംഘടനയുടെ ഈ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ഇന്ത്യ അറിയിച്ചു.2014 മുതല്‍ 2015 വരെയും 2018 മുതല്‍ 201 വരെയുമുള്ള സീസണുകളില്‍ കരിമ്പ് ഉത്പാദകര്‍ക്ക് ഇന്ത്യ അധികമായി കയറ്റുമതി സബ്‌സിഡി നല്‍കിയിരുന്നതായി ലോകവ്യാപാര സംഘടന കണ്ടെത്തിയിട്ടുണ്ട്.എന്നാല്‍ ഇത് ഉള്‍ക്കൊള്ളാന്‍ ആകില്ലെന്നും പരിധിയില്‍ കൂടുതല്‍ സബ്‌സിഡി നല്‍കിയിട്ടില്ലെന്നും നിലവിലുള്ള പഞ്ചസാര നയത്തില്‍ തന്നെ ഇന്ത്യ ഉറച്ചുനില്‍ക്കുന്നതായും വാണിജ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം അറബ് രാജ്യങ്ങളിലേക്ക് ഏറ്റവുമധികം ഭക്ഷ്യോല്‍പ്പന്ന കയറ്റുമതി നടത്തുന്ന രാജ്യമെന്ന നിലയില്‍ ബ്രസീലിനെ പിന്നിലാക്കി ഇന്ത്യ ഒന്നാമതെത്തി.15 കൊല്ലത്തിനിടെ ഇതാദ്യമായാണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കുന്നത്.ഇന്ത്യയുടെ പഴങ്ങള്‍,പച്ചക്കറികള്‍,പഞ്ചസാര,ധാന്യങ്ങള്‍എന്നിവയാണ് പ്രധാനമായും അറബ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.