Sections

കേരളത്തിൽ വാഹന വിൽപ്പന 35.53 ശതമാനം ഉയർന്നു

Friday, Jul 10, 2026
Reported By Admin
Kerala Vehicle Retail Sales Surge 35.53% in June 2026

കൊച്ചി: കേരളത്തിൽ ജൂൺ മാസത്തിൽ വാഹന റീട്ടെയിൽ വിൽപ്പനയിൽ 35.53 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തിയതായി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (ഫാഡ) അറിയിച്ചു. 2025 ജൂണിലെ 66,518 വാഹനങ്ങളിൽ നിന്ന് 2026 ജൂണിൽ 90,151 വാഹനങ്ങളായി വിൽപ്പന ഉയർന്നു.

ഇരുചക്ര വാഹന വിൽപ്പന 40.48 ശതമാനം വർധിച്ച് 59,767 യൂണിറ്റിലെത്തി. പാസഞ്ചർ വാഹന വിഭാഗത്തിൽ 20.53 ശതമാനം വളർച്ചയോടെ 22,489 വാഹനങ്ങളും വിറ്റു. ത്രിചക്ര വാഹന വിൽപ്പന 70.65 ശതമാനം ഉയർന്ന് 4,046 യൂണിറ്റായപ്പോൾ വാണിജ്യ വാഹന വിൽപ്പന 31.74 ശതമാനം വർധിച്ച് 3,686 യൂണിറ്റിലെത്തി.

ഉപഭോക്തൃ വിശ്വാസം വർധിച്ചതും വിപണിയിലെ അനുകൂല സാഹചര്യങ്ങളുമാണ് മികച്ച വളർച്ചയ്ക്ക് കാരണമായതെന്ന് ഫാഡ കേരള സ്റ്റേറ്റ് ചെയർപേഴ്സൺ മനോജ് കുറുപ്പ് പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷമുള്ള സ്ഥിരതയും അനുകൂല നയപരമായ പിന്തുണയും വരും മാസങ്ങളിലും വിപണിക്ക് കരുത്തേകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.