- Trending Now:
തിരുവനന്തപുരം: ഡീപ് ടെക് സ്റ്റാർട്ടപ്പുകൾക്ക് സ്റ്റാർട്ടപ്പ് ഇന്ത്യയുടെ പുതിയ മാനദണ്ഡപ്രകാരം അംഗീകാരം നേടുന്നതിന് വഴികാട്ടിയാകുന്ന ഓൺലൈൻ സെഷനുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ. ജൂൺ 24 ന് ഉച്ചയ്ക്ക് 3:30 ന് സൗജന്യമായാണ് പരിപാടി.
സ്റ്റാർട്ടപ്പ് ഇന്ത്യയിലെ വിദഗ്ദ്ധർ ഓൺലൈൻ സെഷന് നേതൃത്വം നല്കും. സ്റ്റാർട്ടപ്പ് ഇന്ത്യയുടെ അംഗീകാരത്തിനായി ഡീപ് ടെക് സ്റ്റാർട്ടപ്പുകൾക്ക് ഉണ്ടായിരിക്കേണ്ട യോഗ്യതയും യോഗ്യതാ മാനദണ്ഡങ്ങളും, അപേക്ഷ സമർപ്പിക്കൽ പ്രക്രിയ, സമർപ്പിക്കേണ്ട രേഖകളുടെ ആവശ്യകത, മൂല്യനിർണ്ണയ മാനദണ്ഡങ്ങൾ, സ്റ്റാർട്ടപ്പ് ഇന്ത്യ പോർട്ടലിലെ ചോദ്യങ്ങളോട് ഫലപ്രദമായി പ്രതികരിക്കേണ്ട രീതി തുടങ്ങിയവയിൽ വ്യക്തത നേടാനാകും.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, റോബോട്ടിക്സ്, സ്പേസ് ടെക്, സെമികണ്ടക്ടറുകൾ, ബയോടെക്നോളജി, ക്ലൈമറ്റ് ടെക്, അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ് തുടങ്ങിയവയുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകൾക്ക് ഈ സെഷൻ ഉപയോഗപ്രദമാകും.
രജിസ്ട്രേഷന് : https://ksum.in/Deep_Tech
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.