Sections

ജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണലിന് മുൻപാകെ അപ്പീൽ നൽകാനുള്ള അവസാന തീയതി 2026 ജൂലൈ 31 വരെ നീട്ടി

Wednesday, Jul 01, 2026
Reported By Admin
GSTAT Appeal Filing Deadline Extended to July 31, 2026

ജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണലിന് മുൻപാകെ സെക്ഷൻ 112(1), സെക്ഷൻ 112(3) എന്നിവ പ്രകാരം അപ്പീലുകൾ ഫയൽ ചെയ്യാനുള്ള അവസാന തീയതി 2026 ജൂലൈ 31 വരെ ഗവൺമെന്റ് നീട്ടി. മുൻപ് 2025 സെപ്തംബർ 17-ന് പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം ട്രിബ്യൂണലിന് മുൻപാകെ അപ്പീൽ നൽകേണ്ട അവസാന തീയതി നിശ്ചയിച്ചിരുന്നത് 2026 ജൂൺ 30 ആയിരുന്നു.

GSTAT പോർട്ടലിൽ അപ്പീലുകൾ ഫയൽ ചെയ്യാനുള്ള തിരക്ക് കാരണം സാങ്കേതിക തടസ്സങ്ങൾ നേരിടുന്നതായി ചൂണ്ടിക്കാട്ടി വിവിധ ഗുണഭോക്താക്കളിൽ നിന്നും സംഘടനകളിൽ നിന്നും ഈയിടെ ലഭിച്ച നിവേദനങ്ങൾ പരിഗണിച്ചാണ് ഗവൺമെന്റ് തീയതി നീട്ടി നൽകിയത്. കഴിഞ്ഞ 15 ദിവസത്തിനിടെ മാത്രം 30,000 അപ്പീലുകളാണ് ഫയൽ ചെയ്യപ്പെട്ടത്. ഇതിൽ പ്രതിദിന അപ്പീലുകളുടെ എണ്ണം പരമാവധി 5,500 വരെ ഉയർന്നിരുന്നു എന്നതും ശ്രദ്ധേയമാണ്.

നികുതിദായകർ അവസാന തീയതി വരെ കാത്തുനിൽക്കാതെ അപ്പീലുകൾ ഫയൽ ചെയ്യുന്നത് മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്ന് നിർദേശിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.