Sections

ജിഎസ്ടി നേട്ടങ്ങൾ പൂർണമായി ഉപഭോക്താക്കളിലേക്കു നൽകി ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്

Friday, Oct 24, 2025
Reported By Admin
ICICI Prudential Offers Full GST Waiver on Insurance

കൊച്ചി: ഇൻഷുറൻസ് പോളിസികളിലെ ജിഎസ്ടി ഇളവ് ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് പൂർണമായും ഉപഭോക്താക്കൾക്കു ലഭ്യമാക്കി. ഇൻഷുറൻസ് പോളിസികളിൽ 18 ശതമാനം ജിഎസ്ടി ഉണ്ടായിരുന്നതാണ് പൂർണമായി ഒഴിവാക്കിയത്. ഓരോ ഇന്ത്യൻ കുടുംബത്തിനും ഇൻഷുറൻസ് താങ്ങാനാവുന്നതും ലഭ്യമാകുന്നതുമായ നിലയാണ് ഇതിലൂടെ ഉണ്ടായിട്ടുള്ളത്.

30 വയസുള്ള പുകവലിക്കാത്ത പുരുഷൻ ഒരു കോടി രൂപയുടെ 30 വർഷ ടേം പോളിസിയിൽ ജിഎസ്ടി അടക്കം 825 രൂപ പ്രതിമാസ പ്രീമിയം നൽകേണ്ടിയിരുന്നത് ഇപ്പോൾ 699 രൂപയായി കുറഞ്ഞു. ഇതേ പ്രായത്തിലുള്ള വനിതകൾക്ക് 697 രൂപ പ്രതിമാസം നൽകേണ്ടിയിരുന്നത് 594 രൂപയായും കുറഞ്ഞിട്ടുണ്ട്.

ഉപഭോക്താക്കൾക്കു വേണ്ടി ശരിയായ കാര്യങ്ങൾ ചെയ്യുന്നതിലാണ് യഥാർത്ഥ മൂല്യമുള്ളതെന്നും പരിരക്ഷയുടെ കാര്യത്തിൽ രാജ്യത്തുള്ള അപര്യാപ്തത ഒഴിവാക്കാനുള്ള കമ്പനിയുടെ നിലവിലെ നീക്കങ്ങളുമായി ഒത്തു പോകുന്നതു കൂടിയാണിതെന്ന് ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് ചീഫ് പ്രൊഡക്ട് ഓഫിസർ വികാസ് ഗുപ്ത പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.