- Trending Now:
കൊച്ചി: ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കുകയും ഇൻഷുറൻസ് കമ്പനികൾക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ഉപയോഗിക്കാൻ അനുവദിക്കുകയും ചെയ്ത ജിഎസ്ടി കൗൺസിലിൻറെ തീരുമാനം ഉപഭോക്താക്കൾക്ക് ഗുണകരമാകുന്നതിനൊപ്പം വ്യവസായ വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്ന ഒരു സുപ്രധാന നടപടിയാണെന്ന് റിലയൻസ് ജനറൽ ഇൻഷുറൻസ് സിഇഒ രാകേഷ് ജെയിൻ പറഞ്ഞു. പലപ്പോഴും ഇൻഷുറൻസ് പ്രീമിയം ഒരു ഭാരമായി തോന്നുന്ന ലക്ഷക്കണക്കിന് കുടുംബങ്ങൾക്കും മുതിർന്ന പൗരന്മാർക്കും ചെറിയ ബിസിനസ്സുകൾക്കും ഈ പരിഷ്കാരത്തിലൂടെ ആരോഗ്യ ഇൻഷുറൻസ് കുറഞ്ഞ നിരക്കിൽ ലഭ്യമാകും.
പോളിസി വാങ്ങുന്നതിനുള്ള പ്രാരംഭ പ്രീമിയം കുറയ്ക്കുന്നതിലൂടെ കൂടുതൽ പേർക്ക് നേരത്തേ ഇൻഷുറൻസ് കവറേജ് എടുക്കാൻ പ്രോത്സാഹനമാകും. ഇതുവഴി ഇൻഷുറൻസ് എടുത്ത എല്ലാവരുടെയും പ്രീമിയം ചേരുമ്പോഴുള്ള ആകെ തുക ശക്തിപ്പെടുകയും ഇൻഷുറൻസ് മേഖലയ്ക്ക് ദീർഘകാല പ്രതിരോധശേഷി ലഭിക്കുകയും ചെയ്യും. ഇൻഷുറൻസ് ഒരു സാമ്പത്തിക പദ്ധതി മാത്രമല്ല വർധിച്ചുവരുന്ന ആരോഗ്യ ചെലവുകളും അപ്രതീക്ഷിത അടിയന്തര സാഹചര്യങ്ങളും നേരിടാനുള്ള കുടുംബങ്ങളുടെ സംരക്ഷണം കൂടിയാണ്.
ഉപഭോക്താക്കൾക്കും ഇൻഷുറൻസ് കമ്പനികൾക്കും ഒരുപോലെ പ്രയോജനകരമായ സാഹചര്യം സൃഷ്ടിക്കുകയും ആരോഗ്യപരവും സാമ്പത്തികമായി സുരക്ഷിതവുമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിന് അർത്ഥവത്തായ സംഭാവന നൽകുകയും ചെയ്യുന്ന ഭാവിയിലേക്കുള്ള പരിഷ്കരണമായാണ് ഇതിനെ കാണുന്നതെന്നും രാകേഷ് ജെയിൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.