- Trending Now:
കൊച്ചി: കൊതുകുജന്യ രോഗങ്ങൾക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിനായി വീട്ടുപയോഗ കീടനാശിനികളുടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കണമെന്ന് ഇവൈ-ഹിക്ക (ഹോം ഇൻസെക്ട്ര് കൺട്രോൾ അസോസിയേഷൻ) റിപ്പോർട്ട് ശുപാർശ ചെയ്തു. പൊതുജനാരോഗ്യത്തിന് അത്യാവശ്യം എന്ന പേരിൽ പുറത്തിറക്കിയ ഈ സംയുക്ത റിപ്പോർട്ട് ഉയർന്ന നികുതി എങ്ങനെ സാധാരണക്കാരുടെ ആരോഗ്യ സുരക്ഷയെ ബാധിക്കുന്നു എന്നും വ്യക്തമാക്കുന്നു.
2025 സെപ്റ്റംബറിന് ശേഷം മറ്റ് പല അവശ്യ ശുചിത്വ-ആരോഗ്യ സംരക്ഷണ ഉൽപ്പന്നങ്ങളുടെയും നികുതി കുറച്ചപ്പോഴും വീട്ടുപയോഗ കീടനാശിനികൾ ഇപ്പോഴും 18 ശതമാനം നികുതി സ്ലാബിലാണ് തുടരുന്നത്. ഉയർന്ന വില ഗ്രാമീണ മേഖലയിൽ ഇവയുടെ ഉപയോഗം കുറയാനും കൊതുകുജന്യ രോഗങ്ങൾ വർധിക്കാനും ഇടയാകുന്നുണ്ട്.
ജിഎസ്ടി നിരക്ക് 5 ശതമാനമായി കുറയ്ക്കുന്നതിനൊപ്പം ജിഎസ്ടി ചട്ടക്കൂടിന് കീഴിൽ ഈ ഉൽപ്പന്നങ്ങളെ വ്യക്തമായി തരംതിരിക്കുന്നത് വഴി വ്യാജ ഉൽപ്പന്നങ്ങളെ തടയാനും ഇന്ത്യയുടെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും സഹായിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.