ഇൻസുലിൻ എടുക്കുന്ന രോഗികളിൽ എന്തു കഴിക്കുന്നു എന്നത് പ്രമേഹം സംബന്ധിച്ചു നിർണായകമായ ഘടകമാണ്. പണ്ടു വിശപ്പു മാറ്റി വയറു നിറയ്ക്കാനും രുചിക്കും വേണ്ടിയാണു ആഹാരം കഴിച്ചിരുന്നത്. ആ കാഴ്ചപ്പാടിൽ നിന്നു മാറി ഈ ആഹാരം എന്റെ ശരീരത്തിൽ എന്തു മാറ്റം കൊണ്ടു വരുന്നു എന്ന ചിന്തയിലേക്ക് നാം മാറേണ്ടിയിരിക്കുന്നു. ഈ ഭക്ഷണം ആരോഗ്യദായകമാണോ, അതോ ഹാനികരമാണോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. ഇന്ന് 70 ശതമാനം ആളുകളും അനാരോഗ്യകരമായ ഭക്ഷണവും 20 ശതമാനം ആരോഗ്യകരമായ ഭക്ഷണവുമാണ് കഴിക്കുന്നത്. ഈ രീതി പ്രമേഹം കൂടാനുളള (വരാനുളള) പ്രധാനകാരണമാണ്. രുചിക്ക് വേണ്ടി മാത്രം ഉണ്ടാക്കുന്ന ആഹാരം അമിതമായി ശരീരത്തിനുളളിൽ ചെല്ലുമ്പോൾ, മധുരമായാലും ഉപ്പായാലും കൊഴുപ്പായാലും ശരീരത്തിന് ദോഷം വരുത്തും.
- ഇൻസുലിൻ എടുക്കുമ്പോൾ കൃത്യമായും നാലുമണിക്കൂർ കഴിയുമ്പോൾ ആഹാരം കഴിച്ചിരിക്കണം. ഇല്ലെങ്കിൽ ഹൈപ്പോഗ്ലൈസീമിക് ആയി അബോധാവസ്ഥയിൽ ആകാനുളള സാധ്യത കൂടുതലാണ്. ഇൻസുലിൻ എടുത്ത് അരമണിക്കൂറിനുശേഷം മാത്രമേ അതു പ്രവർത്തിച്ചു തുടങ്ങൂ. ഇൻസുലിനു ശേഷം ഭക്ഷണം കഴിക്കുമ്പോൾ ഇൻസുലിൻ അകത്തു ചെന്നു ഷുഗർ താഴ്ത്തും. അപ്പോൾ ഷുഗർ വ്യതിയാനം അധികം ഇല്ലാതെയിരിക്കും. ആഹാരത്തിനു മുമ്പ് ഇരുപതുമിനിറ്റിനും അരമണിക്കൂറിനുമു ളളിൽ ഇൻസുലിൻ എടുക്കുന്നതാണ് ഏറ്റവും ഉചിതം. എന്നാൽ അനലോഗ് ഇൻസുലിൻ ആണെങ്കിൽ ഭക്ഷണത്തിനു പത്തു മിനിറ്റ് മുമ്പ് എടുത്താലും മതി. പെട്ടെന്നു തന്നെ ഫലം ഉണ്ടാകും.
- ഫൈബർ കൂടുതലടങ്ങിയ പടവലങ്ങ, വെണ്ടയ്ക്ക, കുമ്പളങ്ങ, ബീൻസ്, പയർ, ചീര, കോളിഫ്ളവർ തുടങ്ങി ഭൂമിക്ക് മുകളിൽ വളരുന്ന എല്ലാ പച്ചക്കറികളും കൂടുതലായി ഉപയോഗിക്കാം. പച്ചക്കറിയിലും അന്നജമുണ്ട്, എന്നാൽ കൂടുതലും ഫൈബർ അഥവാ നാരുകളാണ്.
- അന്നജമടങ്ങിയ ചോറ്, ചപ്പാത്തി, ബ്രെഡ് ഇവയുടെ അളവ് കുറയ്ക്കണം, കൂടാതെ വറുത്ത ഭക്ഷണം ദിവസവും കഴിക്കുന്നതും ഒഴിവാക്കണം.
- പച്ചക്കറികളും പഴങ്ങളും കഴിക്കുമ്പോൾ അന്നജം ധാരാളമുളള പഴങ്ങൾ ഒഴിവാക്കി കൊഴുപ്പ് കുറഞ്ഞവ തിരഞ്ഞെടുക്കണം.
- കിഴങ്ങ് വർഗത്തിൽ സ്റ്റാർച്ച് കൂടുതലാണ്.കിഴങ്ങുകൾ ഉപയോഗിക്കുകയാണെങ്കിൽ തന്നെ പാകം ചെയ്യുമ്പോൾ എണ്ണ കുറച്ച് ഉപയോഗിക്കണം.
- പഴുത്ത പഴം, മാങ്ങ, ചക്ക, സപ്പോട്ട ഇവയിലും സ്റ്റാർച്ച് കൂടുതലാണ്. മറ്റു ഫലങ്ങൾ കഴിക്കാം. തണ്ണിമത്തൻ, പിയർ, ഓറഞ്ച്, പപ്പായ, സബർജിൽ, പൈനാപ്പിൾ, ആപ്പിൾ പേരയ്ക്ക ഇവയെല്ലാം കഴിക്കാം.
- പ്രമേഹരോഗികൾ യാതൊരു കാരണവശാലും ഫ്രൂട്ട് ജ്യൂസ് കുടിക്കാൻ പാടില്ല. പഴസത്ത് എടുക്കുമ്പോൾ അതിലെ പഞ്ചസാര മാത്രമാണ് നാം പിഴിഞ്ഞെടുക്കുന്നത്. അതിലെ നാരുകളെ മാറ്റുകയാണ്. മാത്രവുമല്ല ജ്യൂസിൽ ഗ്ലൈസീമിക് ഇൻഡെക്സ്കൂടുതലാണ്. അതായത് ഇൻസുലിൻ കൂട്ടി ഷുഗർ കൂടാൻ കാരണമാകും.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.

വെള്ളം ധാരാളം കുടിക്കുന്നതിന്റെ ആരോഗ്യഗുണങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.