Sections

സെയിൽസിനായി ഒരു കസ്റ്റമറെ സമീപിക്കുമ്പോൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്തെല്ലാം?

Tuesday, Aug 01, 2023
Reported By Soumya
Sales

ഒരു സെയിൽസ്മാന് ഏറ്റവും പ്രധാനപ്പെട്ടതാണ് ആത്മവിശ്വാസം. ആത്മവിശ്വാസമാണ് അവന്റെ സെയിൽസ് വർദ്ധനവിലെ ഏറ്റവും പ്രധാനപ്പെട്ട കാരണം. സെയിൽസ് സംസാരിക്കാൻ പോകുന്ന സമയത്ത് ഓപ്പോസിറ്റ് നിൽക്കുന്ന കസ്റ്റമറിന് നിങ്ങളിൽ ആത്മവിശ്വാസം ഫീൽ ചെയ്യണം. നങ്ങുടെ ബോഡി ലാംഗ്വേജിനും ആത്മവിശ്വാസത്തിനും വളരെയധികം പ്രാധാന്യമുണ്ട്. നിങ്ങൾ സംസാരിക്കുമ്പോൾ ഉള്ള ചില ബോഡി ലാംഗ്വേജ് കാണുമ്പോൾ ആത്മവിശ്വാസക്കുറവ് ഫീൽ ചെയ്യും. കസ്റ്റമറുമായി സംസാരിക്കുമ്പോൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.

  • ഒരു കസ്റ്റമറുമായി സംസാരിക്കുമ്പോൾ കൈ കെട്ടി നിന്ന് സംസാരിക്കാൻ പാടില്ല. കസ്റ്റമറിന്റെ മുന്നിൽ കൈ കെട്ടി നിന്ന് പ്രോഡക്റ്റിനെ കുറിച്ച് വിവരിക്കുന്നവരാണ് അധികവും ഉള്ളത്. ഇത് വലിയ തെറ്റായ ഒരു രീതിയാണ്.
  • ചിലർ സംസാരിക്കുന്നത് തല ഉയർത്തിയോ മുകളിലോട്ട് നോക്കിയോ കണ്ണുകൾ താഴ്ത്തി ഒക്കെ ആയിരിക്കും. കസ്റ്റമറിന്റെ കണ്ണിൽ നോക്കി സംസാരിക്കണം.
  • ചിലർ സംസാരിക്കുമ്പോൾ കൈ എപ്പോഴും മൂക്കിൽ പിടിക്കുക, ചെവിയിൽ പിടിക്കുക, തലമുടിയിൽ പിടിക്കുക, തലമുടി തടവുക ഇങ്ങനെയൊക്കെ ചെയ്തുകൊണ്ട് സംസാരിക്കാറുണ്ട്. ഇത് പലർക്കും ഇറിറ്റേഷൻ ഉണ്ടാക്കുന്ന കാര്യമാണ്. കസ്റ്റമറിനോട് സംസാരിക്കുമ്പോൾ ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ല.
  • എപ്പോഴും ഓപ്പൺ ബോഡി ലാംഗ്വേജിൽ സംസാരിക്കാൻ വേണ്ടി ശ്രമിക്കണം.
  • ചിലർ കൈ ചൂണ്ടി സംസാരിക്കാറുണ്ട് ഒരു കാരണവശാലും ഒരു സെയിൽസ്മാൻ കസ്റ്റമറിനോട് ഈ രീതിയിൽ സംസാരിക്കരുത്.
  • ചിലർ നെഞ്ച് തടവിക്കൊണ്ട് സംസാരിക്കുക, ആവശ്യമില്ലാതെ കൈ ഉയർത്തി സംസാരിക്കുക ഇങ്ങനെയുള്ള ചേഷ്ടകൾ ഒരു കാരണവശാലും ചെയ്യാൻ പാടില്ല.
  • ചിലർ ഇരുന്നു സംസാരിക്കുമ്പോൾ ചാരി കിടന്ന് സംസാരിക്കാറുണ്ട്. ചാരി അലക്ഷ്യമായി സംസാരിക്കുന്ന രീതി ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ല. സംസാരിക്കുമ്പോൾ കസ്റ്റമറിന് നമ്മൾ വളരെയധികം പ്രാധാന്യമുണ്ട് എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ മുന്നോട്ട് അല്പം ആഞ്ഞിരുന്നുവേണം സംസാരിക്കേണ്ടത്.

ഇത്രയും കാര്യങ്ങൾ നമ്മൾ ഒരു കസ്റ്റമറി റോട് സംസാരിക്കുമ്പോൾ പ്രാധാന്യം കൊടുക്കേണ്ടതാണ്. നമ്മൾ സംസാരിക്കുമ്പോൾബോഡി ലാംഗ്വേജിൽ നിന്ന് ഒരുപാട് കാര്യങ്ങൾ കസ്റ്റമർക്ക് വായിച്ചെടുക്കാം. അതുകൊണ്ട് ഈ വക കാര്യങ്ങൾ ശ്രദ്ധിക്കുക.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.