Sections

എന്താണ് എലിവേറ്റർ സ്പീച്ച് സെയിൽസ് മെത്തേഡ്? സെയിൽസിൽ ഇത് ഉപകാരപ്രദമാകുന്നതെങ്ങനെ?

Saturday, Mar 16, 2024
Reported By Soumya
Elevator Speech Sales Method

സെയിൽസ്കാർക്ക് വളരെ ഉപകാരപ്രദമാകുന്ന ഒരു മെത്തേഡാണ് എലിവേറ്റർ സ്പീച്ച് സെയിൽസ് മെത്തേഡ്. ഈ മെത്തേഡ് ഉപയോഗിക്കുന്ന നിരവധി സെയിൽസ്മാൻമാരെ നമുക്കിന്ന് കാണാൻ സാധിക്കും. എലിവേറ്റർ സ്പീച് മെത്തേഡ്, ഇത് എങ്ങനെ സമർത്ഥമായി ഉപയോഗിക്കാം എന്നതിനെ കുറിച്ചാണ് ഇന്ന് പറയുന്നത്.

എലിവേറ്റർ സ്പീച്ച് മെത്തേഡ് എന്ന് പറഞ്ഞാൽ ഒരു എലിവേറ്ററിൽ നിൽക്കുന്ന സമയത്ത് അവിടെ കാണുന്ന ഒരു ഉപഭോക്താവിനോട് ഏറ്റവും ചുരുങ്ങിയ സമയത്ത് ഒരു മിനിറ്റിലോ ഒരു സെക്കൻഡ് കണ്ടോ വിൽക്കുന്ന പ്രോഡക്റ്റിനെ കുറിച്ച് പറഞ്ഞു ഫലിപ്പിക്കുന്നതിനെയാണ് എലിവേറ്റർ സ്പീച് മെത്തേഡ് എന്ന് പറയുന്നത്. മാളുകളിലൊക്കെ സന്ദർശിക്കുമ്പോൾ എലിവേറ്റർ സ്പീച് മെത്തേഡ് വഴി സെയിൽസ് നടത്താൻ വരുന്ന നിരവധി ആളുകളെ കാണാം. ക്രെഡിറ്റ് കാർഡ് അതുപോലെ കുട്ടികളുടെ പഠനത്തിനുള്ള ഏജൻസികൾ നിരവധി കാര്യങ്ങൾ പറഞ്ഞുകൊണ്ട് നിങ്ങളെ പരിചയപ്പെടാൻ വരികയും 30 സെക്കൻഡ് കൊണ്ട് പ്രോഡക്റ്റിനെ കുറിച്ചുള്ള കാര്യങ്ങൾ പറയുകയും. നിങ്ങൾക്ക് താല്പര്യമുണ്ടോ എന്ന് ചോദിക്കുകയും ചെയ്യും. ആ ചോദ്യത്തിന്റെ ഉത്തരത്തിന്റെ അടിസ്ഥാനത്തിൽ വളരെ പെട്ടെന്ന് തന്നെ സെയിൽസ് ക്ലോസ് ചെയ്യുന്ന രീതിയാണ് എലിവേറ്റർ സ്പീച്ച് മെത്തേഡിൽ അവലംബിക്കുന്നത്. ഇന്ന് ലുലു മാളിലോ അല്ലെങ്കിൽ തിരക്കുള്ള ബസ് സ്റ്റാൻഡുകളിലോ മറ്റു മാളുകളിലോ റെയിൽവേ സ്റ്റേഷനിലോ ഇത്തരത്തിലുള്ള നിരവധി ആളുകളെ കാണാൻ സാധിക്കും. ഇത് വളരെ മികച്ച ഒരു സെയിൽസ് ആശയം തന്നെയാണ്. വേറെ പല താല്പര്യങ്ങളുമായി വരുന്ന കസ്റ്റമറിന്റെ അടുത്ത് നിങ്ങളുടെ പ്രോഡക്ടുകൾ എങ്ങനെ എലിവേറ്റർ സ്പീച്ച് വഴി വിൽക്കാൻ സാധിക്കും എന്നതിനെ കുറിച്ചാണ് ഇന്ന് പറയുന്നത്.

  • സെയിൽസിൽ ഏറ്റവും കൂടുതൽ എതിർപ്പ് കിട്ടുന്ന ഒരു മേഖലയാണ് എലിവേറ്റർ സ്പീച്ച് സെയിൽ. കസ്റ്റമറിനെ പെട്ടെന്ന് തന്നെ പഠിച്ചെടുക്കാൻ കഴിയണമെന്നില്ല അതുകൊണ്ട് തന്നെ എതിർപ്പ് കൂടുവാനുള്ള സാധ്യത കൂടുതലാണ്. ആ എതിർപ്പ് പുഞ്ചിരിയോടുകൂടി നേരിടുവാനുള്ള കഴിവ് ആദ്യം ഉണ്ടാകണം.
  • വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് സമർത്ഥമായി എന്താണ് നിങ്ങൾ ചെയ്യുന്ന ബിസിനസ് എന്ന് പറയുവാനുള്ള കഴിവ് നിങ്ങൾക്ക് ഉണ്ടാകണം. അതിന് വാക്കുകൾ വളരെ ഇമ്പ്രെസീവ് ആകണം. കസ്റ്റമറിന് ചുരുങ്ങിയ സമയം കൊണ്ട് 30 സെക്കൻഡ് കൊണ്ട് നിങ്ങൾ പറയുന്ന വാക്കുകൾ കേട്ട് നിങ്ങളോട് താല്പര്യം തോന്നുന്ന തരത്തിൽ പറയാൻ കഴിയുന്ന ആളായിരിക്കണം.
  • കസ്റ്റമറിനെ കാണുന്ന കാഴ്ചയിൽ തന്നെ അവരുടെ പ്രത്യേകത എന്താണ് നിങ്ങളുടെ പ്രോഡക്റ്റ് വാങ്ങാൻ കഴിയുന്ന ആളാണോ എന്ന് നിരീക്ഷിക്കണം. അങ്ങനെ നിരീക്ഷിക്കുവാനുള്ള കഴിവുണ്ടെങ്കിൽ അങ്ങനെ ഒരാൾക്ക് മികച്ച രീതിയിൽ ഇതിനെ സെയിൽസ് മെത്തേഡ് ആയി ഉപയോഗിക്കാൻ കഴിയും.
  • ഇങ്ങനെ ഒരു പ്രോസ്പെക്റ്റിനെ കാണുന്ന സമയത്ത് നിങ്ങളുടെ കഴിവുകളെ കുറിച്ച് പറയുകയോ സ്വയം പുകഴ്ത്തുകയോ ചെയ്യാതിരിക്കേണ്ടത് അത്യാവശ്യമാണ്. അവിടെ പൊങ്ങച്ചമോ, നിങ്ങൾ വലിയ സംഭവമാണെന്ന് കാണിക്കേണ്ട കാര്യമില്ല.
  • മികച്ച വസ്ത്രധാരണവും മികച്ച ശബ്ദത്തിനുടമയും ആയിരിക്കണം നിങ്ങൾ.കേൾക്കുന്ന ആൾക്ക് അരോചകമായി തോന്നാത്ത തരത്തിൽ സംസാരിക്കാൻ കഴിയണം. അതുപോലെ തന്നെ വസ്ത്രധാരണത്തിൽ വളരെ മാന്യത പുലർത്തുന്ന ഒരാൾ ആയിരിക്കണം.
  • ലളിതമായ ഭാഷ ഉപയോഗിക്കണം.പറയുന്ന കാര്യങ്ങളിൽ ലളിതമായ വാക്യങ്ങൾ ആയിരിക്കണം. കുറച്ച് വാക്കുകൾ മാത്രം പറയാൻ ശ്രമിക്കണം. അത് വളരെ ലളിതവും വ്യക്തവും ആയിരിക്കണം.
  • വളരെയധികം താൽപര്യം പ്രകടിപ്പിക്കുന്ന തരത്തിൽ ആയിരിക്കണം നിങ്ങൾ സംസാരിക്കേണ്ടത്.ഇതിനുവേണ്ടി നിരന്തരം പരിശീലനങ്ങൾ നടത്തിമാത്രമേ സംസാരിക്കുവാൻ പാടുള്ളു.
  • ആരെങ്കിലും എതിർപ്പ് പ്രകടിപ്പിച്ചു കഴിഞ്ഞാൽ അവരോട് നന്ദി പറഞ്ഞു മറ്റൊരു കസ്റ്റമറിന്റെ അടുത്തേക്ക് വേഗത്തിൽ പോകുവാൻ ശ്രമിക്കണം.
  • കസ്റ്റമറിന് കൊടുക്കാൻ വേണ്ടിയുള്ള ബ്രോഷറുകൾ അല്ലെങ്കിൽ മറ്റുള്ള ലിങ്കുകൾ ഒക്കെ കയ്യിൽ കരുതണം.
  • താല്പര്യമുള്ള കസ്റ്റമറുടെ ഫോൺ നമ്പർ വാങ്ങി അവരുമായി നല്ല ഒരു റിലേഷൻഷിപ്പ് സൂക്ഷിക്കുവാനും, കമ്പനി നിർദ്ദേശിക്കുന്ന അടുത്ത സെയിൽസ്മാനിലേക്ക് കൺവേർട്ട് ചെയ്യുവാനോ വളരെ വേഗത്തിൽ കഴിയണം.
  • ഒരിക്കലും ഒരു നോയിസെൻസായി സമൂഹത്തിന് തോന്നരുത്. ഓരോ ആൾക്കാരുടെയും മാനസിക അവസ്ഥ ഏതുതരത്തിൽ ആണെന്ന് നമുക്ക് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കില്ല. ഒരാളുടെ അടുത്ത് പോയി സെയിൽസ് പറയുമ്പോൾ ചിലപ്പോൾ അയാൾ പെട്ടെന്ന് തന്നെ പ്രകോപിതനാകാം. ആ പ്രകോപനത്തെ അവരുടെ ഇമോഷൻസായി കണ്ട് അംഗീകരിക്കുവാനുള്ള മാനസിക അവസ്ഥ നിങ്ങൾക്കുണ്ടാകണം.

സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.