Sections

വീടുകൾ തോറും നടന്ന് സെയിൽസ് നടത്തുന്നവരിൽ നിന്നും സെയിൽസ്മാന്മാർക്ക് പഠിക്കുവാനുള്ള പാഠങ്ങൾ

Thursday, Mar 14, 2024
Reported By Soumya
Door To Door

വീടുകളിൽ നടന്നു തുണി വിൽക്കുന്ന ചില ആളുകളുണ്ട്. പണ്ടുകാലങ്ങളിൽ ഇത് ഒരു സ്വാഭാവിക കാഴ്ചയായിരുന്നു എന്നാൽ ഇന്ന് ഇത്തരത്തിലുള്ള ആളുകളുടെ എണ്ണം വളരെ കുറവാണ്. സെയിൽസ് പഠിച്ചിട്ട് വില്പനയിലേക്ക് ഇറങ്ങിയവരല്ല ഇവർ. പക്ഷേ ഇവർ വളരെ ഭംഗിയായി സംസാരിക്കുവാനും വിൽക്കുവാനും കഴിവുള്ളവർ ആയിരുന്നു. ഇവരെ സൂക്ഷ്മമായി നിരീക്ഷിച്ചു കഴിഞ്ഞാൽ ഇവരിൽ നിന്നും ധാരാളം സെയിൽ തന്ത്രങ്ങൾ നിങ്ങൾക്ക് പഠിക്കാൻ സാധിക്കും. ഇങ്ങനെ തുണി വിൽക്കുന്ന ആളുകൾ സെയിൽസിൽ നിങ്ങളെ പഠിപ്പിക്കുന്ന ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്.

  • ഇവർക്ക് തുണി വിരിച്ച് നന്നായി ഡിസ്പ്ലേ നടത്തുവാനുള്ള കഴിവുള്ളവരാണ്. അവർ കൊണ്ടുവരുന്ന തുണികളെ തരംതിരിച്ചു വച്ചുകൊണ്ട് ഒരു പ്രത്യേക തരത്തിൽ ആകർഷണീയമായി ഡിസ്പ്ലേ നടത്തുന്നവരാണ്. സെയിൽസ്മാന് തന്റെ പ്രോഡക്റ്റുകൾ ഡിസ്പ്ലേ ചെയ്യുന്നതിന് വളരെയധികം ശ്രദ്ധ ആവശ്യമാണ്. എങ്ങനെ ഡിസ്പ്ലേ ചെയ്യണം ഏതൊക്കെ തരത്തിൽ വയ്ക്കണം ഏതൊക്കെ തരത്തിലുള്ള ആൾക്കാരെയാണ് കാണിക്കേണ്ടത് ഇങ്ങനെയുള്ള കാര്യത്തിനെ കുറിച്ച് നല്ലൊരു ഐഡിയ അവർക്ക് ഉണ്ടാകും. ഇതുപോലെ നിങ്ങളുടെ ബിസിനസിലും ഡിസ്പ്ലേക്ക് വളരെയധികം പ്രാധാന്യം കൊടുക്കണം. ഡിസ്പ്ലേ കണ്ടാണ് ആളുകൾ സാധനം പർച്ചേസ് ചെയ്യുന്നത് അതുകൊണ്ട് ഡിസ്പ്ലേയുടെ പ്രാധാന്യത്തെക്കുറിച്ച് ഇവിടെ നിന്നും കണ്ടുപഠിക്കണം.
  • ഇവർ എല്ലാവരോടും പോയി കച്ചവടം പറയാറില്ല. തുണി വിൽക്കുന്ന ആളുകൾ കൂടുതലും സംസാരിക്കാറുള്ളത് സ്ത്രീകളോട് ആയിരിക്കും. ഇവർ പ്രായമായ ആളുകളോടും സ്ത്രീകളോടും വളരെ ബഹുമാനത്തോടുകൂടിയാണ് സംസാരിക്കാറുള്ളത്. ഇങ്ങനെ സംസാരിക്കാൻ ശ്രമിക്കുമ്പോൾ ആൾക്കാരുടെ സ്വഭാവം മനസ്സിലാക്കി അവർ സംസാരിക്കും. പ്രത്യേകിച്ച് പുരുഷന്മാരോട് അവർ സെയിൽസിനെ കുറിച്ച് സംസാരിക്കില്ല അവർ സ്ത്രീകളോട് മാത്രമായിരിക്കും സംസാരിക്കുന്നത് അല്ലെങ്കിൽ യഥാർത്ഥ ഉപഭോക്താക്കളോട് മാത്രമായിരിക്കും ഇവർ കാര്യങ്ങൾ സംസാരിക്കുന്നത്. ഇവിടെനിന്ന് പഠിക്കുന്ന രണ്ടാമത്തെ കാര്യം എല്ലാവരോടും പോയി സെയിൽസ് സംസാരിക്കരുത് നമുക്ക് ആവശ്യമുള്ള കസ്റ്റമറിന്റെ അടുത്ത് മാത്രമാണ് സെയിൽസ് സംസാരിക്കേണ്ടത്. മറ്റുള്ളവരോട് പറഞ്ഞു സമയം കളയുന്നതിൽ യാതൊരു അർത്ഥവുമില്ല എന്ന കാര്യം ഇവിടെ നിന്നും മനസ്സിലാക്കാം.
  • സെയിൽസിൽ ഏതെടുക്കണമെന്ന് സഹായിക്കുവാനുള്ള മനസ്സ് ഉണ്ടാവുക. ചില സാരികളും ഡ്രസ്സുകളും എടുക്കുമ്പോൾ അവർ പറയാറുണ്ട് നിങ്ങൾക്ക് ഇതിനേക്കാൾ ഈ ഡ്രസ്സ് ആണ് കൂടുതൽ യോജിക്കുക എന്ന്. ഇങ്ങനെയുള്ള നയപരമായ സംസാരം കേൾക്കുമ്പോൾ അവരിൽനിന്ന് ഡ്രസ്സ് എടുക്കുവാൻ ആയിരിക്കും 90% വീട്ടമ്മമാരും ആഗ്രഹിക്കുക. ഇങ്ങനെ കസ്റ്റമറിന് ഏതുതരത്തിലുള്ള ആവശ്യമാണെന്ന് കണ്ടറിഞ്ഞ് സഹായിക്കുവാനുള്ള ത്വര ഉണ്ടെന്ന് വരുത്തി തീർക്കുവാൻ ഇവർക്ക് കഴിയും. ഇത് കസ്റ്റമേഴ്സിന്റെ വിശ്വാസ്യത വർദ്ധിപ്പിക്കുവാൻ സഹായിക്കും. ഇതുപോലെ നിങ്ങളും കസ്റ്റമറിന്റെ ആവശ്യം എന്താണെന്ന് മനസ്സിലാക്കി അവർക്ക് ഉപകരിക്കുന്ന സാധനങ്ങൾ വാങ്ങിക്കാൻ സഹായിക്കാനുള്ള മനസ്സ്നിങ്ങൾ കാണിക്കുകയാണെങ്കിൽ വീണ്ടും ആ കസ്റ്റമേഴ്സ് അവർക്ക് ആവശ്യമുള്ള പ്രോഡക്ടുകൾ നിങ്ങളിൽ നിന്ന് തന്നെ വാങ്ങും.
  • ഒരു പ്രോഡക്റ്റിന്റെ വില അറിഞ്ഞു നിൽക്കുവാനുള്ള കഴിവ് അവർക്ക് ഉണ്ടായിരിക്കും.ചില പ്രോഡക്റ്റ്കൾക്ക് വില വളരെ കൂടുതലാണെന്ന് വീട്ടമ്മമാർക്ക് തോന്നിയേക്കാം. അവർ അത് കച്ചവടക്കാരോട് പറയാറുണ്ട് ഇത് വളരെ വില കൂടുതലാണെന്ന് അതിന് മറുപടിയായി അയാൾ പറയാൻ സാധ്യതയുള്ളത് ഇത് വില കൂടുതലാണെങ്കിലും നല്ല ക്വാളിറ്റിയുള്ള പ്രോഡക്റ്റ് ആണ്. എനിക്ക് ഒരു പൂ കൃഷിയല്ല വീണ്ടും എനിക്ക് നിങ്ങളുടെ മുന്നിൽ സാധനവും കൊണ്ടുവരേണ്ടതാണ്, അതുകൊണ്ട് തന്നെ നല്ല ക്വാളിറ്റിയുള്ള വസ്ത്രങ്ങളാണ് ഞാൻ കൊണ്ടുവരുന്നത്. എങ്കിൽ മാത്രമേ എനിക്ക് വീണ്ടും വീണ്ടും നിങ്ങളുടെ അടുത്തേക്ക് സാധനങ്ങളുമായി വരാൻ സാധിക്കുകയുള്ളൂ. വില കൂടിയ പ്രോഡക്ടുകളെ വളരെ ഭംഗിയായി പറഞ്ഞ് സെയിൽസ് ക്ലോസ് ചെയ്യാൻ കഴിവുള്ളവർ ആയിരിക്കും അവർ. സെയിൽസിൽ ഉള്ളവർ വിലയുടെ കാര്യം പറയുമ്പോൾ സംസാരിച്ചു പരിങ്ങലിൽ ആവാനാണ് സാധ്യത പക്ഷേ എന്നാൽ ഇവർക്ക് വളരെ ഭംഗിയായി സംസാരിച്ചു സാധനം വിൽക്കാൻ കഴിവുണ്ടായിരിക്കും.
  • ഇവർ ആവശ്യത്തിന് മാത്രമായിരിക്കും മറുപടി പറയുക. ആവശ്യമില്ലാതെ കസ്റ്റമറിനോട് അങ്ങോട്ട് ഇടിച്ചു കയറി സംസാരിക്കുകയോ കുടുംബ കാര്യങ്ങൾ സംസാരിക്കുകയോ ചെയ്യില്ല. താൻ നല്ല ഒരു കേൾവിക്കാരനാണ് എന്ന തരത്തിൽ ആയിരിക്കും ഇവർ കസ്റ്റമറിനോട് പെരുമാറുക. കസ്റ്റമർ പറയുന്ന കാര്യങ്ങളൊക്കെ സമാധാനത്തോടെ കേൾക്കുകയും അതിനുശേഷം മാത്രം ആവശ്യത്തിനു മറുപടി പറയുന്നവരുമായിരിക്കും ഇത്തരക്കാർ. കസ്റ്റമർ പറയുന്നതെല്ലാം കേട്ടുകൊണ്ടിരിക്കുമ്പോൾ കസ്റ്റമറിന് ഇവരിൽ ഒരു ആത്മവിശ്വാസം ഉണ്ടാവുകയും ആത്മബന്ധം ഉണ്ടാവുകയും ചെയ്യും.തുടർന്ന് അവരിൽ നിന്നും സാധനങ്ങൾ എടുക്കുവാനുമുള്ള സാധ്യത കൂടുതലാണ്. സെയിൽസ്മാൻമാർ ഈ തരത്തിൽ പ്രവർത്തിക്കുകയാണെങ്കിൽ അവർക്കും സെയിൽസ് വർദ്ധിപ്പിക്കുവാൻ കഴിയും. സെയിൽസിനെ കുറിച്ച് ഒന്നും പഠിക്കാതെ വീടുകൾ തോറും കയറിയിറങ്ങി തുണിത്തരങ്ങൾ വിൽക്കുന്ന ആളുകൾ പഠിപ്പിക്കുന്ന സെയിൽസ് ധർമ്മം വളരെ വലുതാണ്.ഇന്നത്തെ കാലഘട്ടത്തിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്ന് വീടുകളിൽ തുണിത്തരങ്ങൾ കൊണ്ടു വന്ന് പറ്റിക്കുന്ന നിരവധി ആളുകളെ കാണാം. അവരെ സമൂഹം അകറ്റി നിർത്തുന്ന ഒരു കാഴ്ചയും കാണാം.

ഇവിടെ നിന്നുള്ള നല്ല കാര്യങ്ങൾ എടുത്തുകൊണ്ട് നിങ്ങളുടെ സെയിൽസിൽ പ്രയോഗത്തിൽ വരുത്തിയാൽ നിങ്ങളുടെ സെയിൽസിന് അത് വളരെ ഗുണകരമായിരിക്കും.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.