Sections

സെയിൽസ് രംഗത്ത് വിജയിക്കുവാൻ ഈ രീതിയിൽ സംസാരിക്കണം

Tuesday, Mar 12, 2024
Reported By Soumya S
Sales Men

സെയിൽസിൽ പറയേണ്ട ഭാഷ എങ്ങനെയാവണം. സെയിൽസിൽ ആശയവിനിമയം നടത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് എല്ലാവർക്കും അറിയാം. എന്നാൽ സെയിൽസിൽ ഉപയോഗിക്കേണ്ട ഭാഷ എങ്ങനെയാവണം എന്നത് നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സെയിൽസ് രംഗത്ത് ഭാഷയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട് എന്നാൽ എവിടെ, എങ്ങനെ, ഏതുതരത്തിൽ സംസാരിക്കണം എന്നത് മനസ്സിലാക്കി വെച്ചുകഴിഞ്ഞാൽ അത് സെയിൽസിൽ വളരെയധികം ഗുണം ചെയ്യും. അത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നതിനെ കുറിച്ചാണ് ഇന്ന് ഇവിടെ സൂചിപ്പിക്കുന്നത്.

  • പ്രോഡക്റ്റിനെ കുറിച്ച് കാഷ്വലായി സംസാരിച്ചു കഴിഞ്ഞാൽ കസ്റ്റമർ അത് നല്ല രീതിയിൽ ശ്രദ്ധിക്കണമെന്നില്ല. നിങ്ങൾ പറയുന്നത് ഔദ്യോഗികമായി ആണെങ്കിൽ പറയുന്ന കാര്യം ശ്രദ്ധിക്കും. പ്രോഡക്റ്റ് വില്പനയിൽ ഒരിക്കലും കാഷ്വൽ ടോക്ക് പാടില്ല. ഔപചാരികമായി തന്നെ സംസാരിക്കാൻ വേണ്ടി ശ്രമിക്കണം. പക്ഷേ അത് അധികം ആകാനും പാടില്ല.
  • നിങ്ങൾ പ്രോഡക്റ്റിനെ കുറിച്ച് ഒരാളോട് സംസാരിക്കുമ്പോൾ അയാളുടെ സംസാരരീതിയോട് അനുയോജ്യമായ ലോക്കൽ ലാംഗ്വേജിൽ വേണം സംസാരിക്കാൻ. ഉദാഹരണമായി കേരളത്തിൽ പാറശ്ശാലയിൽ സംസാരിക്കുന്നത് പോലെയല്ല കാസർഗോഡ് സംസാരിക്കുന്നത്. പാറശ്ശാലയിലുള്ള ഒരു കസ്റ്റമറുമായി സംസാരിക്കുമ്പോൾ കാസർഗോഡ് ഭാഷയിൽ സംസാരിച്ചു കഴിഞ്ഞാൽ പ്രോഡക്റ്റ് വില്പന നടക്കില്ല. നിങ്ങൾ പറയുന്ന ആശയം അവർക്ക് മനസ്സിലാകണമെന്നില്ല. ഇതുപോലെ കാസർഗോഡ് ഉള്ള ഒരാളിനോട് പാറശ്ശാല ഭാഷ സംസാരിച്ചു കഴിഞ്ഞാൽ അയാൾക്കും മനസ്സിലാകണമെന്നില്ല. അതുകൊണ്ട് തന്നെ സാഹചര്യം അനുസരിച്ച് ആളുകൾക്ക് മനസ്സിലാകുന്ന ഭാഷയിൽ സംസാരിക്കാൻ വേണ്ടി ശ്രമിക്കണം.
  • സംസാരിക്കുന്ന സമയത്ത് ഫീച്ചേഴ്സിനെ കുറിച്ച് കൂടുതൽ പറയരുത്. കാർ വാങ്ങാൻ വരുന്ന കസ്റ്റമറിനടുത്ത് കാറിന്റെ സ്പെയർപാർട്സിന്റെ കാര്യങ്ങൾ പറഞ്ഞുകൊണ്ട് സംസാരിച്ചാൽ ചിലപ്പോൾ അവർക്ക് മനസ്സിലാകണമെന്നില്ല അതിന്റെ ബെനിഫിറ്റിനെ കുറിച്ച് പറഞ്ഞാൽ ആയിരിക്കും അവർക്ക് കൂടുതൽ മനസ്സിലാവുക. ഫോർ സിലിണ്ടർ കാറാണ് അല്ലെങ്കിൽ അതിൽ എത്ര എയർബാഗ് ഉണ്ട് അമോണാ സസ്പെൻസറുള്ള കാറാണ്, v6 എൻജിനാണ് ഇങ്ങനെയുള്ള ടെക്നിക്കൽ കാര്യങ്ങൾ പറയുന്നതിന് പകരം അവർക്ക് മനസ്സിലാകുന്ന രീതിയിൽ ബെനിഫിറ്റിനെ കുറിച്ച് പറയുന്നതാകും കൂടുതൽ നല്ലത്. ഒരു പ്രോഡക്റ്റിനെ കുറിച്ച് ടെക്നിക്കൽ കാര്യങ്ങൾ ഡീപ് ആയി പറയുന്നതിന് പകരം അതിന്റെ ബെനിഫിറ്റുകളെ കുറിച്ച് സുതാര്യമായ കാര്യങ്ങളാണ് പറയുന്നതെങ്കിൽ കൂടുതൽ നല്ലതായിരിക്കും. അല്ലാതെ നമുക്ക് വലിയ അറിവുണ്ട് പ്രോഡക്റ്റ് നോളജ് വളരെ കൂടുതലാണ് എന്നൊക്കെ കാണിക്കുന്നതിന് വേണ്ടി പ്രോഡക്റ്റിന്റെ ടെക്നിക്കൽ പേരുകളും കാര്യങ്ങളും പറയുന്നത് കസ്റ്റമറിന് രുചിക്കണം എന്നില്ല. പ്രോഡക്റ്റ് വാങ്ങാൻ വരുന്നത് അതിനെക്കുറിച്ച് നല്ല ധാരണയുള്ള ഒരു കസ്റ്റമർ ആണെങ്കിൽ ടെക്നിക്കൽ കാര്യങ്ങൾ പറയുന്നതിൽ തെറ്റില്ല. നന്നായി സംസാരിക്കുമ്പോൾ ഭാഷയോടൊപ്പം ചേരുന്നതായിരിക്കണംനിങ്ങളുടെ ബോഡി ലാംഗ്വേജ്.
  • താല്പര്യമില്ലാത്ത തരത്തിൽ ഒരിക്കലും സംസാരിക്കരുത്. ഓരോ കസ്റ്റമറും വളരെ വിലപ്പെട്ടതാണ് അവർ ഓരോരുത്തരോട് പറയുമ്പോഴും വളരെ ബഹുമാനത്തോടെ കൂടി ആദരവോടുകൂടി സംസാരിക്കുന്നു എന്നൊരു തോന്നൽ അവരിൽ ഉണ്ടാക്കുന്ന തരത്തിൽ ആയിരിക്കണം നിങ്ങൾ സംസാരിക്കുന്നത്.
  • അനാവശ്യ തർക്കങ്ങൾ ഒഴിവാക്കണം. കസ്റ്റമർ ചിലപ്പോൾ പ്രകോപിപ്പിക്കാൻ വേണ്ടി പല കാര്യങ്ങൾ പറഞ്ഞു എന്ന് വരാം. അങ്ങനെയുള്ള കസ്റ്റമറിനെ വാദങ്ങൾ കൊണ്ട് തോൽപ്പിക്കാൻ വേണ്ടി ശ്രമിക്കരുത്. അവർ അവരുടെ കാര്യങ്ങൾ പറയട്ടെ എന്ന് അതിനുവേണ്ടി വിടുക. പക്ഷേ അതോടൊപ്പം തന്നെ അവർ പറയുന്നത് എതിർത്ത് സംസാരിക്കുന്നരീതി കൊണ്ടുവരാൻ പാടില്ല.
  • അവർ പറയുന്നത് കേൾക്കാനുള്ള മനസ്ഥിതി ഉണ്ടാക്കുക. അവർ ചിലപ്പോൾ സംശയങ്ങളോ എതിർപ്പുകളോ തർക്കങ്ങളോ ഉണ്ടാകും.സൗമ്യമായി അവർ പറയുന്നത് കേൾക്കാൻ വേണ്ടി തയ്യാറാകുക അവർ പറയുന്നത് കേൾക്കാൻ തയ്യാറാകുമ്പോൾ തന്നെ നിങ്ങൾ പകുതി വിജയിച്ചു കഴിഞ്ഞു. അവർ പറയുന്നതിനിടയിൽ കയറിഅവരെ കൂടുതൽ കൂടുതൽ പ്രകോപിപ്പിച്ച് പ്രകോപനങ്ങൾ സൃഷ്ടിക്കുന്നതിന് പകരം അവർ പറയുന്നത് അംഗീകരിക്കുക. അതിനുള്ള മറുപടി പറയുമ്പോൾ അവരെ പ്രകോപിപ്പിക്കാതെ വളരെ ബഹുമാനത്തോടുകൂടി മറുപടി പറയാൻ വേണ്ടി നിങ്ങൾ വളരെ ശ്രദ്ധ കൊടുക്കേണ്ടതാണ്.

കസ്റ്റമറുമായി സംസാരിക്കുമ്പോൾ ഭാഷയിൽ മിനിമം ഇത്രയും കാര്യങ്ങൾ എങ്കിലും ശ്രദ്ധിക്കുന്നത് വളരെ ഉപകാരപ്രദം ആയിരിക്കും

സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.