- Trending Now:
ഇതു വരെയുള്ള ജീവിതം നിരാശാജനകമായിരുന്നു എന്ന അഭിപ്രായത്തിൽ കഴിയുന്നവരാണ് ഭൂരിഭാഗം ജനങ്ങളും. അയൽക്കാരന്റെ പ്രൗഢഗംഭീരമായ മോടി പിടിപ്പിച്ച ജീവിതരീതി, തന്റെ ജീവിതത്തിലേക്കു പകർത്താൻ പാടുപെടുമ്പോഴാണ് ജീവിതം സങ്കീർണമാകുന്നത്. ഇന്നത്തെ സമ്പദ്ഘടന രൂപപ്പെടുത്തിയിട്ടുള്ളത് മനുഷ്യന്റെ ഈ ദുഷ്പ്രവണതയെ മുതലെടുത്തു കൊണ്ടാണ്. ഈ പ്രവണത സമൂഹത്തിൽ വർധിച്ചു വരുന്തോറും, സമൂഹം കൂടുതൽ അശാന്തവും അക്രമാസക്തവുമാകും.
ജീവിച്ചിരിക്കുന്നു എന്നതു തന്നെയാണ് ഏറ്റവും വലിയ നേട്ടം. അതിൽ കൂടുതൽ എന്തെങ്കിലുമുണ്ടെന്ന് കരുതുന്നുണ്ടെങ്കിൽ നിരാശയായിരിക്കും ഫലം. വലിയ ചാഞ്ചാട്ടമൊന്നുമുണ്ടാക്കാതെ, ജീവിതം തുടങ്ങിയത് പോലെതന്നെ മുഴുമിപ്പിക്കണം, തിരഞ്ഞെടുത്ത വഴിയേ തന്നെ നടക്കണം എന്നെല്ലാവരും നിർബന്ധിക്കും. മറ്റൊരു വഴി തിരഞ്ഞെടുക്കാൻ നിങ്ങൾക്കു സ്വാതന്ത്ര്യമില്ല. വർധിച്ച സമ്പത്ത് മനുഷ്യനെ കൂടുതൽ സ്വതന്ത്രനാക്കുമെന്ന ചിന്ത വെറുതെയാണ്. അവൻ കൂടുതൽ കൂടുതൽ ബന്ധനസ്ഥനാവുകയാണ് ചെയ്യുന്നത്. ജീവിതത്തിന്റെ ശുദ്ധമായ ആസ്വാദ്യത നുകരാൻ സാധിക്കാത്തവർക്ക് മറ്റെന്തു തന്നെ നേടാനായാലും ആ സുഖം അധികകാലം നീണ്ടുനിൽക്കുകയില്ല. ഇച്ഛാഭംഗം മാത്രമായിരിക്കും അവരുടെ എക്കാലത്തേയും അനുഭവം. ജീവിതത്തിന്റെ വില അറിയാത്ത പക്ഷം സാമ്പത്തികമായി എത്ര തന്നെ ഉയർന്നാലും നിങ്ങൾക്ക് മാനസികമായി സന്തോഷമോ സംതൃപ്തിയോ തോന്നുകയില്ല, ലോകമാകെ നിങ്ങളെ നോക്കി പരിഹസിച്ചു ചിരിക്കുകയാണെന്ന് തോന്നുകയും ചെയ്യും.
ജീവിതം തന്നെയാണ് ഏറ്റവും വലിയ സന്തോഷം എന്നത് മനസ്സിൽ ആഴത്തിൽ പതിയട്ടെ. ഓരോ നിമിഷവും ഇത് സ്വയം ഓർമപ്പെടുത്തൂ, ''ഞാൻ ഈ നിമിഷം ജീവിച്ചിരിക്കുന്നുണ്ടല്ലോ, അത് തന്നെ ഏറ്റവും വലിയ ഭാഗ്യം!''
ജീവിതപുരോഗതിയിലേക്ക് വഴികാട്ടുന്ന ചെറിയ ചെറിയ മാറ്റങ്ങൾ... Read More
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.