Sections

മെഴ്സിഡീസ്-ബെൻസ് ഇന്ത്യ മോഡലുകളുടെ എക്സ്ഷോറൂം വില പരിഷ്ക്കരിക്കുന്നു: മാറ്റം രണ്ടുഘട്ടങ്ങളിലായി

Saturday, May 10, 2025
Reported By Admin
Mercedes-Benz India Announces Two-Phase Price Hike from June & September 2025

കൊച്ചി: ഇന്ത്യയിലെ ആഡംബര കാർ നിർമാതാക്കളായ മെഴ്സിഡീസ്-ബെൻസ് ഇന്ത്യ, മോഡൽ നിരകളിലെ എക്സ്ഷോറൂം വിലകളിൽ രണ്ട് ഘട്ടങ്ങളിലായുള്ള നൂതന വില പരിഷ്ക്കരണം പ്രഖ്യാപിച്ചു. ആദ്യഘട്ടം 2025 ജൂൺ ഒന്ന് മുതലും രണ്ടാം ഘട്ടം സെപ്റ്റംബർ ഒന്ന് മുതലും പ്രാബല്യത്തിൽ വരും. ഉപഭോക്താക്കൾക്ക് അവരുടെ സാമ്പത്തിക ചെലവിന് അനുസൃതമായി അവരുടെ വാങ്ങലുകൾ ആസൂത്രണം ചെയ്യുന്നതിനുള്ള ഫ്ലെക്സിബിലിറ്റി വാഗ്ദാനം ചെയ്യുന്നതിനാണ് ഈ ക്രമാനുഗതമായ വില പരിഷ്കരണം നടപ്പിലാക്കുന്നത്. വാഹന ഘടകങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും പ്രത്യേകിച്ച്, സിബിയുകളുടെ ചെലവ് ഘടനയെ സാരമായി ബാധിക്കുന്ന തരത്തിൽ 2025 ജനുവരി മുതൽ വിദേശ വിനിമയനിരക്കുകളിലുണ്ടായ കുത്തനെയുള്ള വർധനവാണ് വില പരിഷ്കരണത്തിന് കാരണമായത്.

പ്രാദേശികവൽക്കരണ സംരംഭങ്ങൾ കൂടുതൽ ആഴത്തിലാക്കുന്നത് തുടരുന്നതിനാൽ, വില വർധനവിൻറെ ഒരു ചെറിയ ഭാഗം മാത്രമാണ് മെഴ്സിഡീസ് ബെൻസ് ഇന്ത്യ ഉപഭോക്താക്കൾക്ക് കൈമാറുന്നത്. ഇതുവരെയുള്ള വൻ ചെലവ് വർധനവ് മെഴ്സിഡീസ്-ബെൻസ് തന്നെ വഹിക്കുകയാണ് ചെയ്തത്, എന്നാൽ പ്രവർത്തന ചെലവുകളിലുള്ള ആഘാതം നികത്തുന്നതിനും ബിസിനസ് സുസ്ഥിരത നിലനിർത്തുന്നതിനും ഇപ്പോൾ കുറഞ്ഞ ചെലവ് വിപണിയിലേക്ക് കൈമാറാൻ കമ്പനി നിർബന്ധിതരാവുകയായിരുന്നു.

2025 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്ന എക്സ്ഷോറൂം വിലകൾ:

മോഡൽ, നിലവിലെ എക്സ്ഷോറൂം വില, പുതിയ എക്സ്ഷോറൂം വില, വില മാറ്റം എന്ന ക്രമത്തിൽ

സി 200, 59.4 ലക്ഷം, 60.3 ലക്ഷം, 0.9 ലക്ഷം.

ജിഎൽസി 300 4മാറ്റിക്, 76.8 ലക്ഷം, 78.3 ലക്ഷം, 1.5 ലക്ഷം.

ഇ 200, 79.5 ലക്ഷം, 81.5 ലക്ഷം, 2.0 ലക്ഷം.

ജിഎൽഇ 300ഡി 4മാറ്റിക് എഎംജി ലൈൻ, 99.0 ലക്ഷം, 101.5 ലക്ഷം, 2.5 ലക്ഷം.

ഇക്യൂഎസ് എസ്യുവി 450 4മാറ്റിക്, 128.0 ലക്ഷം, 131.0 ലക്ഷം, 3.0 ലക്ഷം.

ജിഎൽഎസ് 450 4മാറ്റിക്, 133.9 ലക്ഷം 137.0 ലക്ഷം, 3.1 ലക്ഷം.

മേബാച്ച് എസ് 680, 347.8 ലക്ഷം, 360.0 ലക്ഷം, 12.2 ലക്ഷം.

2025 സെപ്റ്റംബർ 1 മുതൽ ഓൺ ടോപ്പ് മോഡലുകൾക്ക് 1.5% വരെ വില വർധനവ് ഉണ്ടാവും.

വിപണിയിലെ നിലവിലെ വിലനിർണയ വെല്ലുവിളികൾ കാരണം കുത്തനെയുള്ള വില പരിഷ്കരണം നേരിടുന്നതിനുപകരം, ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ വാങ്ങലുകളും ഫിനാൻഷ്യൽ സ്കീമുകളും ആസൂത്രണം ചെയ്യാൻ ഈ രണ്ട് ഘട്ട വില പരിഷ്കരണ പ്രഖ്യാപനം സഹായകരമാവും. കുറഞ്ഞ ഇഎംഐ, സ്റ്റാർ എജിലിറ്റി വഴി ഭാഗിക ഉടമസ്ഥാവകാശം തുടങ്ങിയ മെഴ്സിഡീസ്-ബെൻസ് ഫിനാൻഷ്യൽ സർവീസസിൽ നിന്നുള്ള നൂതനവും മൂല്യവർധിതവുമായ സേവനങ്ങൾ ഉപഭോക്താക്കളുടെ പണമൊഴുക്കിൽ ഉണ്ടാകുന്ന ആഘാതം ഗണ്യമായി കുറയ്ക്കുകയും അവരുടെ ഉടമസ്ഥാവകാശ അനുഭവം വർധിപ്പിക്കുകയും ചെയ്യും. കുറഞ്ഞ വില പരിഷ്കരണത്തിലും മെഴ്സിഡസ്-ബെൻസ് ഉപഭോക്താക്കളുടെ പ്രതിമാസ ഇഎംഐ വലിയതോതിൽ മാറ്റമില്ലാതെ തുടരുമെന്ന് ഈ സ്കീമുകൾ ഉറപ്പാക്കുകയും, അതുവഴി അവരുടെ ചെലവുകളിലുള്ള ആഘാതം കുറയ്ക്കുകയും ചെയ്യും. 2,000 രൂപയിൽ താഴെ മാത്രമായിരിക്കും ജിഎൽഎ, ജിഎൽസി പോലുള്ള മോഡലുകൾക്ക് വരുന്ന ഇഎംഐ വ്യത്യാസം

കഴിഞ്ഞ നാല് മാസമായി വിപണിയിൽ രൂപയുടെ മൂല്യം ഇടിയുകയാണെന്നും, രൂപയുടെ (ഐഎൻഎർ) യൂറോയുമായുള്ള വിനിമയ നിരക്കിൽ 10% ഇടിവാണ് ഉണ്ടായതെന്നും ഇതേകുറിച്ച് സംസാരിക്കവേ മെഴ്സിഡീസ്-ബെൻസ് ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ സന്തോഷ് അയ്യർ പറഞ്ഞു. രൂപയുടെ മൂല്യത്തിലെ ഇടിവ് തങ്ങളുടെ ബിസിനസ് പ്രവർത്തനങ്ങളിൽ ഗണ്യമായ ചെലവ് വർധിക്കാൻ കാരണമായിട്ടുണ്ട്. യൂറോ-ഐഎൻആർ നിരക്കിലെ ഈ കുതിച്ചുചാട്ടം വാഹന ഘടകങ്ങൾക്കും സിബിയു കാറുകൾക്കുമുള്ള ഇറക്കുമതി ചെലവിനെയും സാരമായി ബാധിച്ചു. ഇതുവരെയുള്ള വിനിമയ നിരക്കിലെ വ്യത്യാസത്തിൻറെ ഭൂരിഭാഗവും തങ്ങൾ ഉൾക്കൊള്ളുകയും പ്രാദേശികവൽക്കരണ സംരംഭങ്ങൾ വർധിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, ഇപ്പോൾ അതിൻറെ ഒരു ചെറിയ ഭാഗം ഉപഭോക്താക്കൾക്ക് കൈമാറാൻ നിർബന്ധിതരാവുകയാണ്.

കമ്പനിയുടെയും ഫ്രാഞ്ചൈസി പങ്കാളികളുടെയും സുസ്ഥിരമായ ബിസിനസിനായി, വിദേശ വിനിമയനിരക്കിലെ ചാഞ്ചാട്ടം മൂലമുണ്ടായ പ്രവർത്തന ചെലവുകളിലെ തുടർച്ചയായ വർധനവിൻറെ ചെറിയൊരു ഭാഗം നേരിയ വില വർധനവിലൂടെ ഉപഭോക്താക്കളിലേക്ക് കൈമാറുന്നത് അനിവാര്യതയാവുകയാണ്. മെഴ്സിഡീസ്-ബെൻസ് ഫിനാൻഷ്യൽ സർവീസസിൽ നിന്നുള്ള വാല്യൂ-ആഡഡ് ഫ്ളെക്സിബിൾ ഫിനാൻസിങ് പ്രോഗ്രാമുകൾക്കൊപ്പം വില മാറ്റത്തിനായുള്ള ഈ വ്യത്യസ്ത ഘട്ടങ്ങളിലായുള്ള സമീപനം ഏതെങ്കിലും സാമ്പത്തിക ഭാരം കുറയ്ക്കുക മാത്രമല്ല, ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ അവരുടെ വാങ്ങലുകൾ ആസൂത്രണം ചെയ്യാൻ ശക്തമായ ഒരു വഴി ഒരുക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.