- Trending Now:
കൊച്ചി: കണ്ണടകളുടെ രംഗത്തെ വമ്പൻമാരായ ലെൻസ്കാർട്ട് തങ്ങളുടെ ആദ്യത്തെ എഐ സ്മാർട്ട് കണ്ണടകൾ ഡിസംബർ അവസാനത്തോടെ അവതരിപ്പിക്കാൻ ഒരുങ്ങുന്നു.
നിർമിത ബുദ്ധി അധിഷ്ഠിത ആശയ വിനിമയങ്ങൾ, ആരോഗ്യ, ക്ഷേമ വിവരങ്ങൾ, യുപിഐ പെയ്മെൻറ് സംവിധാനങ്ങൾ തുടങ്ങിയവ ഇതിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്വാൽകോമിൻറെ സ്നാപ്ഡ്രാഗൺ എആർ1 ജെൻ 1 സംവിധാനത്തിലാവും ഇതു പ്രവർത്തിക്കുയെന്നാണ് കരുതുന്നത്.
ഈ വർഷം ജൂലൈയിൽ ലെൻസ്കാർട്ട് ക്വാൽകോമുമായി തന്ത്രപരമായ സഹകരണം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ലെൻസ്കാർട്ട് ഒക്ടോബർ 31-ന് അവതരിപ്പിച്ച 7278 കോടി രൂപ സമാഹരിക്കാനായുള്ള പബ്ലിക് ഓഫർ ആദ്യ ദിനം തന്നെ പൂർണമായി സബ്സ്ക്രൈബ് ചെയ്യപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.