- Trending Now:
കൊച്ചി: പുത്തൻ പുതിയ രൂപകൽപനയുമായി മഹീന്ദ്ര ബൊലീറയുടെ പുതിയ ടോപ് എൻഡ് വേരിയൻറുകൾ അവതരിപ്പിച്ചു. 7.99 ലക്ഷം രൂപ മുതൽ 9.69 ലക്ഷം രൂപ വരെയുള്ള എക്സ് ഷോറൂം വിലയുമായാണ് പുതിയ ബൊലീറോ അവതരിപ്പിച്ചിട്ടുള്ളത്. പുതിയ ബൊലീറോ നിയോ 8.49 ലക്ഷം രൂപ മുതൽ 9.99 ലക്ഷം രൂപ എക്സ് ഷോറൂം വിലയിലും അവതരിപ്പിച്ചിട്ടുണ്ട്.
പുതിയ ഗ്രില്ലും ഫ്രണ്ട് ഫോഗ് ലാമ്പുകളും, ഡയമണ്ട് കട്ട് ആർ 15 അലോയ് വീലുകൾ, ആകർഷകമായ പുതിയ സ്റ്റെൽത്ത് ബ്ലാക്ക് നിറം തെരഞ്ഞെടുക്കാനുള്ള അവസരം എന്നിവയും പുതിയ ബൊലീറോയിലുണ്ട്. അപ്പോൾസ്റ്ററിയിലും സീറ്റിങിലുമുള്ള പുതുമകൾ, പുതിയ 17.8 സെൻറീ മീറ്റർ ടച്ച് സ്ക്രീൻ ഇൻഫോടൈൻമെൻറ് സംവിധാനം, സ്റ്റിയറിങിലെ ഓഡിയോ കൺട്രോൾ സംവിധാനം, പുതിയ റൈഡ്ഫ്ളോ ടെക് എന്നിവയും പുതിയ ആകർഷണങ്ങളാണ്.
പുതിയ ബൊലീറോ നിയോയിൽ സ്ലീക് ആയ പുതിയ ഗ്രില്ലും ഡാർക് മെറ്റാലിക് ഗ്രേ ആർ 16 അലോയ് വീലുകളും പുതിയ കളർ തെരഞ്ഞെടുപ്പുകളുമുണ്ട്. ജീൻസ് ബ്ലൂ, കോൺക്രീറ്റ് ഗ്രേ എന്നിവയാണ് ഇരട്ട ടോൺ തെരഞ്ഞെടുപ്പുകൾക്ക് അവസരം നൽകി അവതരിപ്പിച്ചിരിക്കുന്നത്. ഇൻറീരിയർ പ്രമേയത്തിലും പുതിയ രണ്ടു തെരഞ്ഞെടുപ്പുകൾ സാധ്യമാണ്. സീറ്റുകൾ, അപ്പോൾസ്റ്ററി എന്നിവയിലും പുത്തൻ അവതരണങ്ങളുണ്ട്. 22.8 സെൻറീമീറ്റർ ടച്ച് സ്ക്രീൻ ഇൻഫോടൈൻമെൻറ് സംവിധാനമാണ് ഇതിനുള്ളത്.
വൈവിധ്യമാർന്നതും 25 വർഷത്തെ പാരമ്പര്യമുള്ളതും 16 ലക്ഷത്തിലേറെ സംതൃപ്ത ഉപഭോക്താക്കളുള്ളതുമായ ഈ എസ്യുവി പുത്തൻ സവിശേഷതകളുമായി അതുല്യമായ മൂല്യവും സൗകര്യങ്ങളുമാണ് അവതരിപ്പിക്കാൻ ശ്രമിക്കുന്നത്.
കാലത്തിൻറെ പരീക്ഷണങ്ങൾ വിജയിച്ചാണ് ബൊലീറോ ഇവിടെ നിൽക്കുന്നതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ മഹീന്ദ്ര ആൻറ് മഹീന്ദ്ര ഓട്ടോമോട്ടീവ് ഡിവിഷൻ സിഇഒ നളിനീകാന്ത് ഗൊല്ലാഗുന്ദ പറഞ്ഞു. ഈ പാരമ്പര്യത്തിൽ അധിഷ്ഠിതമായി അവതരിപ്പിക്കുന്ന പുത്തൻ പുതിയ ബൊലീറോ അതിവേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന പുതിയ ഇന്ത്യയുടെ പ്രതീക്ഷകൾക്ക് അനുയോജ്യമായിരിക്കുമെന്നും നളിനീകാന്ത് ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.