- Trending Now:
കോഴിക്കോട്: ഗവ. സൈബർപാർക്കിലെ ക്രോണസ് സ്റ്റീൽ ഡീറ്റൈലിംഗ് കമ്പനിക്ക് അമേരിക്കയിലെ ബിൽഡ് ഫോർവേഡ് കോൺഫറൻസ് പുരസ്ക്കാരം ലഭിച്ചു. യുഎസിലെ ഒമഹായോയിൽ നടന്ന ചടങ്ങിൽ കമ്പനി ഡയറക്ടർമാരായ ജയഘോഷ് രാജേന്ദ്രനും വിനയദാസ് പി. വിജയനും പുരസ്കാരം ഏറ്റുവാങ്ങി.
അമേരിക്കയിലെ ഒമഹായിൽ നടന്ന ബിൽഡ് ഫോർവേഡ് കോൺഫറൻസിനു ഭാഗമായിട്ടാണ് ഈ അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചത്. ഇതിനു പുറമെ വിനയദാസ് പി. വിജയന് മികച്ച ഇന്നൊവേഷൻ പുരസ്കാരവും ലഭിച്ചു. ലോകമെമ്പാടുമുള്ള ആയിരത്തിലധികം പ്രമുഖ കമ്പനികൾ പങ്കെടുത്ത ഈ അന്താരാഷ്ട്ര പുരസ്ക്കാരവേദിയിൽ ക്രോണസ് സ്റ്റീൽ ഡീറ്റൈലിംഗിന് ലഭിച്ച ഇരട്ട പുരസ്കാരം, സ്ഥാപനത്തിന്റെ അന്താരാഷ്ട്ര നിലവാരത്തിനുള്ള മികച്ച ഉദാഹരണമാണെന്ന് ജയഘോഷും വിനയദാസും പറഞ്ഞു.
അന്താരാഷ്ട്ര തലത്തിലെ ഈ നേട്ടത്തിൽ ക്രോണസ് സ്റ്റീൽ ഡിറ്റെയിലിംഗിനെ അഭിനന്ദിക്കാൻ ഗവ. സൈബർപാർക്കിൽ യോഗം ചേർന്നു. ഈ നേട്ടം കേരളത്തിന്റെ ഐടി-വ്യവസായ രംഗത്തിനും, പ്രത്യേകിച്ച് സൈബർപാർക്കിനും അഭിമാന നിമിഷമാണെന്ന് സൈബർപാർക്ക് സിഒഒ വിവേക് നായർ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട ഐടി ഡെസ്റ്റിനേഷനായി കോഴിക്കോട് മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
2019-ൽ തുടങ്ങിയ ക്രോണസ് സ്റ്റീൽ ഡീറ്റെയലിംഗിന് കേരളത്തിലും മംഗലാപുരത്തുമായി 120 ഓളം ജീവനക്കാരുണ്ട്.
വയനാട് ചുരൽമല സ്വദേശിയാണ് ജയഘോഷ് രാജേന്ദ്രൻ. തൃശൂർ ജില്ലയിലെ തിരുവില്വാമല സ്വദേശിയാണ് വിനയദാസ് പി. വിജയൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.