- Trending Now:
കൊച്ചി: ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ ഗ്രൂപ്പിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായ റെനോ ഇന്ത്യ രാജ്യത്തെ എസ്യുവി പ്രേമികൾ കാത്തിരുന്ന റെനോ ഡസ്റ്ററിന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചു. പുതിയ റെനോ ഡസ്റ്റർ ജനുവരി 26 റിപബ്ലിക് ദിനത്തിൽ ഔദ്യോഗികമായി പുറത്തിറക്കും.
2012ൽ ഇന്ത്യയിൽ ആദ്യമായി പുറത്തിറക്കിയ റെനോ ഡസ്റ്റർ രാജ്യത്തെ എസ്യുവി വിപണിയെ പൂർണ്ണമായി മാറ്റിമറിക്കുകയും ഇന്നത്തെ പാസഞ്ചർ വാഹന വിപണയുടെ നാലിലൊന്ന് കരസ്ഥമാക്കിയ പുതിയൊരു വിഭാഗത്തിന് തുടക്കം കുറിക്കുകയും ചെയ്തു. റെനോയുടെ 'ഇന്റർനാഷണൽ ഗെയിം പ്ലാൻ 2027'ന്റെ ഭാഗമായി ഭാഗമായി ഇന്ത്യയിൽ പുറത്തിറക്കുന്ന ആദ്യ ഉത്പ്പന്നമാണ് ഈ പുതിയ ഡസ്റ്റർ. ഇന്ത്യ കേന്ദ്രീകരിച്ച് കമ്പനി നടപ്പാക്കുന്ന 'റെനോൾട്ട്. റീത്തിങ്ക്' പദ്ധതിയുടെ ഭാഗം കൂടിയാണീ വാഹനം.
ലോകമെമ്പാടും 18 ലക്ഷത്തോളം ഉപഭോക്താക്കളും ഇന്ത്യയിൽ രണ്ട് ലക്ഷത്തിലധികം സന്തുഷ്ട ഉടമകളുമുള്ള ഡസ്റ്റർ റെനോയുടെ ആഗോള എസ്യുവി വാഹന നിരയിലെ ഏറ്റവും വിജയകരമായ മോഡലുകളിൽ ഒന്നാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.