- Trending Now:
കൊച്ചി/പൂനെ: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ നോൺ-ബാങ്കിംഗ് ധനകാര്യ സ്ഥാപനവും ബജാജ് ഫിൻസർവിന്റെ ഭാഗവുമായ ബജാജ് ഫിനാൻസ് ലിമിറ്റഡ് ഈ ഉത്സവകാലത്ത് ഉപഭോഗ വായ്പകളിൽ വൻ വളർച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ അതേ കാലയളവിനെ അപേക്ഷിച്ച് വായ്പാ വോള്യത്തിൽ 27 ശതമാനവും വായ്പാ മൂല്യത്തിൽ 29 ശതമാനവും വർധനയാണ് ഉണ്ടായത്.
സർക്കാരിന്റെ ജിഎസ്ടി പരിഷ്കാരങ്ങളും നികുതി മാറ്റങ്ങളും ആളുകൾക്ക് പണം ചെലവഴിക്കാനുള്ള സാധ്യതകൾ വർധിപ്പിച്ചുവെന്നും അതുമൂലം കൂടുതൽ ആളുകൾ വായ്പയെടുക്കാൻ തുടങ്ങിയെന്നും ബജാജ് അവകാശപ്പെടുന്നു.
2025 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 26 വരെ ബജാജ് ഫിനാൻസ് ഏകദേശം 63 ലക്ഷം വായ്പകൾ വിതരണം ചെയ്തു. ഈ കാലയളവിൽ 23 ലക്ഷം പുതിയ ഉപഭോക്താക്കളെ കമ്പനി സ്വന്തമാക്കി, അതിൽ 52% പേർ ആദ്യമായി വായ്പ എടുക്കുന്നവർ ആയിരുന്നു. ഇതുവഴി ധനകാര്യ ഉൾക്കൊള്ളലിന് (Financial Inclusion) വൻ മുന്നേറ്റം ലഭിച്ചു.
ബജാജ് ഫിനാൻസിന്റെ ചെയർമാൻ സഞ്ജീവ് ബജാജ് പറഞ്ഞു, ''സർക്കാരിന്റെ പുതിയ ജിഎസ്ടി പരിഷ്കാരങ്ങളും വരുമാന നികുതി മാറ്റങ്ങളും ഇന്ത്യയുടെ ഉപഭോഗ വളർച്ചയ്ക്ക് വലിയ പിന്തുണയായി. സാധനങ്ങൾക്ക് വിലകുറഞ്ഞതോടെ സാധാരണക്കാർക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ പണം ചെലവഴിക്കാനും ഉയർന്ന നിലവാരത്തിലുള്ള ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാനുമുള്ള അവസരം നൽകി.''
'ഈ ഉത്സവകാലത്ത് പുതിയ ഉപഭോക്താക്കളിൽ പകുതിയിലധികം പേരും ആദ്യമായി ഔപചാരിക ധനവ്യവസ്ഥയിലേക്ക് കടന്നവരാണ്. രാജ്യത്താകെ 4,200 സ്ഥലങ്ങളിലായി 2,39,000 വിതരണ കേന്ദ്രങ്ങളിലൂടെ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ ഞങ്ങൾ ധനകാര്യ ഉൾക്കൊള്ളൽ കൂടുതൽ വ്യാപിപ്പിക്കുന്നു.'' അദ്ദേഹം കൂട്ടിച്ചേർത്തു.
ടിവികൾക്കും എയർ കണ്ടീഷണറുകൾക്കും ലഭ്യമായ കുറവായ ജിഎസ്ടി നിരക്കുകൾ ഉപഭോക്താക്കൾക്ക് വായ്പാ തുകയുടെ ശരാശരി വലിപ്പം 6% വരെ കുറയ്ക്കാനും അതേസമയം കൂടുതൽ നിലവാരമുള്ള ഉൽപ്പന്നങ്ങളിലേക്ക് അപ്ഗ്രേഡ് ചെയ്യാനും സഹായിച്ചു. ടിവി ഫിനാൻസിംഗിൽ, 40 ഇഞ്ച് മുകളിൽ സ്ക്രീനുകളുള്ള മോഡലുകൾക്ക് ലഭിച്ച വായ്പയുടെ വിഹിതം 71% ആയി ഉയർന്നു. കഴിഞ്ഞ വർഷം ഇത് 67% ആയിരുന്നു.
ടെക്നോളജി അധിഷ്ഠിതമായ വൈവിധ്യമാർന്ന നോൺ-ബാങ്കിംഗ് സ്ഥാപനമായ ബജാജ് ഫിനാൻസ്, ഉപഭോക്താക്കളുടെയും ബിസിനസ്സുകളുടെയും വായ്പാ അനുഭവം കൂടുതൽ സൗകര്യപ്രദമാക്കാനുള്ള നവീകരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. മൊബൈൽ ഫോണുകൾ, കൺസ്യൂമർ ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ, ഫർണിച്ചർ, റൂഫ്ടോപ്പ് സോളാർ പാനലുകൾ തുടങ്ങിയ നിരവധി ഉപഭോഗ വിഭാഗങ്ങളുടെ ധനസഹായത്തിൽ കമ്പനിക്ക് ശ്രദ്ധേയമായ സാന്നിധ്യമുണ്ട്.
ബജാജ് ഫിനാൻസിന് നിലവിൽ 11 കോടി ഉപഭോക്താക്കളുടെ ഫ്രാഞ്ചൈസാണ് ഉള്ളത്. വായ്പാ കരാറുകളിൽ 19 ഭാഷകളിൽ 'കീ ഫാക്റ്റ് സ്റ്റേറ്റ്മെന്റുകൾ' നൽകുന്നതിലൂടെ കമ്പനി കൂടുതൽ വ്യക്തത ഉറപ്പാക്കുന്നു 2025 ജൂൺ 30 വരെ 7.51 കോടി ഇൻസ്റ്റാളുകൾ ഉള്ള ബജാജ് ഫിൻസെർവ് ആപ്പ്, വായ്പകൾ, നിക്ഷേപങ്ങൾ, ഇൻഷുറൻസ്, നിക്ഷേപ സേവനങ്ങൾ എന്നിവയ്ക്കുള്ള അതിവേഗ ഡിജിറ്റൽ അനുഭവം ഒരുക്കുന്നു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെപ്റ്റംബറിൽ അവതരിപ്പിച്ച ''അടുത്ത തലമുറ ജിഎസ്ടി പരിഷ്കാരങ്ങൾ'' 'ജിഎസ്ടി ബചത് ഉത്സവം' എന്ന മുദ്രാവാക്യത്തോടെ ആരംഭിച്ചു. 2017-ൽ ജിഎസ്ടി നിലവിൽ വന്നതിനുശേഷം ഉണ്ടായ ഏറ്റവും വലിയ പരിഷ്കാരങ്ങളിൽ ഒന്നായി ഇതിനെ കണക്കാക്കുന്നു.ലളിതമായ നികുതി ഘടനയും 2025ലെ വരുമാന നികുതി ഇളവുകളും ഇന്ത്യൻ കുടുംബങ്ങളുടെ വാങ്ങൽ ശേഷി വർധിപ്പിക്കുകയും, സമഗ്ര വളർച്ചയെന്ന രാജ്യത്തിന്റെ ദർശനം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.