- Trending Now:
ഒരു സംരംഭത്തിന് അതിന്റെ തുടക്കക്കാരന്‍ അഥവ നേതാവുണ്ടാകും.അയാളാണ് ആ കപ്പലിന്റെ കപ്പിത്താന്‍.ബിസിനസ് മുന്നോട്ട് പോകുന്നതും വിജയം കൈവരിക്കുന്നതും പരാജയങ്ങളിലേക്ക് മുങ്ങുന്നതുമൊക്കെ ഈ നേതാവിന്റെ കഴിവിനെ ആശ്രയിച്ചിരിക്കുന്നു.പക്ഷെ ഈ നേതാവ് ലീഡര്‍ ആണോ അതോ ബോസ്സ് ആണോ ?. നിങ്ങള്‍ കുറച്ച് ആശയക്കുഴപ്പത്തിലാകുന്ന രണ്ട് വാക്കുകളാണ് ഇവ.ലീഡര്‍ഷിപ്പും ബോസ്സും. രണ്ടും ഒന്നല്ലേ എന്ന് തോന്നും പക്ഷെ ചില വലിയ വ്യത്യാസങ്ങള്‍ ഇവയ്ക്കിടയിലുണ്ട്.
കമ്യൂണിക്കേഷന്‍ അഥവാ ആശയവിനിമയരീതി
ബോസ് എല്ലായിപ്പോഴും കൂടുതല്‍ സംസാരിക്കും. തന്റെ ആശയങ്ങള്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കും. മറ്റുള്ളവരെ ശ്രദ്ധിക്കാന്‍ താല്പര്യം കാണിക്കില്ല. എല്ലാ കാര്യങ്ങളിലും അവസാനവാക്ക് തങ്ങളുടേതായിരിക്കണം എന്നായിരിക്കും ഇവരുടെ ചിന്താഗതി. ചുരുക്കി പറഞ്ഞാല്‍ ബോസ് എപ്പോഴും ബോസായി തുടരും ഒരിക്കലും ജീവനക്കാര്‍ക്കൊപ്പം ചിന്തിക്കാനോ, സഞ്ചരിക്കാനോ അയാള്‍ക്ക് സാധിക്കില്ല.
ലീഡര്‍ സംസാരിക്കുന്നതിനേക്കാള്‍ മറ്റുള്ളവരെ കേള്‍ക്കാന്‍ ഇഷ്ടപ്പെടും. അവരുടെ ആശയങ്ങള്‍ക്ക് വില കല്‍പ്പിക്കുകയും, അവയെ സ്വാഗതം ചെയ്യുകയും, അവ നല്ലതാണെങ്കില്‍ സ്വീകരിച്ച് നടപ്പിലാക്കുകയും ചെയ്യും. ഇവര്‍ക്ക് യാതൊരു കടും പിടിത്തവും ഉണ്ടായിരിക്കില്ല. നല്ലതിനെ സ്വീകരിക്കുക എന്നതായിരിക്കും ഇവരുടെ മനോഭാവം.
ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സംരംഭക മേഖലയില്‍ പുതിയ ആശയം
... Read More
മറ്റുള്ളവര്‍ക്ക് കണ്ട് പഠിക്കാന്‍
ബോസ് എല്ലായിപ്പോഴും പറയുന്നതൊന്നും പ്രവര്‍ത്തിക്കുന്നത് മറ്റൊന്നുമായിരിക്കും. മറ്റുള്ളവരെക്കൊണ്ട് കാര്യങ്ങള്‍ ചെയ്യിക്കുന്നതിലായിരിക്കും ഇവര്‍ക്ക് താല്പര്യം. ഇവരുടെ പ്രവര്‍ത്തനരീതി മറ്റുള്ളവര്‍ക്ക് ഒരിക്കലും ഒരു നല്ല മാതൃകയായിരിക്കില്ല. കൃത്യസമയത്ത് ലക്ഷ്യത്തിലെത്താന്‍ ഇവര്‍ ഏത് വഴിയും ജീവനക്കാരോട് സ്വീകരിക്കും.
ലീഡര്‍ മറ്റുള്ളവര്‍ക്ക് സ്വയം മാതൃകയാകുന്നവരായിരിക്കും. അവരുടെ കൂടെ നിന്ന് കാര്യങ്ങള്‍ ചെയ്തു കാണിക്കാന്‍ ഇവര്‍ തയ്യാറാകും. ഇവരുടെ വാക്കും പ്രവര്‍ത്തിയും എപ്പോഴും ഒന്നായിരിക്കും.
ടീം സ്പിരിറ്റ്
ബോസ് എല്ലായിപ്പോഴും അവനവനിലേക്ക് സ്വയം ഒതുങ്ങിക്കൂടിയവരായിരിക്കും. മറ്റുള്ളവരുടെ ഭാഗത്ത് നിന്ന് ചിന്തിക്കാന്‍ ഇവര്‍ക്കാവില്ല. മറ്റുള്ളവര്‍ തനിക്ക് താഴെയാണ് എന്ന ആധിപത്യ ഭാവം അവരുടെ സ്വഭാവത്തിലുണ്ടാകും. അതുകൊണ്ട് തന്നെ ഇവര്‍ മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കും. ഇവര്‍ക്ക് തങ്ങളുടെ സ്വന്തം നിലനില്‍പ്പും വളര്‍ച്ചയും മാത്രമായിരിക്കും ലക്ഷ്യം.
ലീഡര്‍മാര്‍ നല്ല ടീം പ്ളേയേഴ്‌സ് ആയിരിക്കും. ഇവര്‍ മറ്റുള്ളവരെ സമശീര്‍ഷ്യരായി കാണുകയും അവരോടൊപ്പം ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാന്‍ തയ്യാറാകുകയും ചെയ്യും. ഇവര്‍ എല്ലാവരെയും തങ്ങളോട് ചേര്‍ത്തു നിര്‍ത്തി മുമ്പോട്ട് പോകാനാണ് ശ്രമിക്കുക. ഇവര്‍ക്ക് തങ്ങളുടെ നിലനില്‍പ്പിനെക്കാള്‍ ടീമിന്റെ പൊതുവായ താല്പര്യങ്ങളും സ്ഥാപനത്തിന്റെ പുരോഗതിയുമായിരിക്കും പ്രധാനം.
"ഒരു ലക്ഷം സംരംഭങ്ങൾ യാഥാർഥ്യമാകുന്നതോടെ തൊഴിലില്ലായ്മ പൂർണമായി ഇല്ലാതാകും"| one lakh msme starts in this financial year... Read More
മാനേജ്മെന്റ് ശൈലി
ബോസ് മറ്റുള്ളവരെ ഭീഷണിപ്പെടുത്തും. മറ്റുള്ളവരെ പേടിപ്പിച്ച് നിര്‍ത്താന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും ഇവര്‍ (Dictation). ഭീഷണിയിലൂടെയും ആജ്ഞാപനത്തിലൂടെയുമായിരിക്കും ഇവര്‍ കാര്യങ്ങള്‍ ചെയ്യിക്കുന്നത്. ഇവര്‍ ഉത്തരവ് പുറപ്പെടുവിക്കുക മാത്രമേ ചെയ്യുകയുള്ളൂ. അതിനു വേണ്ട സൗകര്യങ്ങള്‍ ഒന്നും ചെയ്തു കൊടുക്കില്ല. ഇത്തരക്കാരോടൊപ്പം ജോലി ചെയ്യുക വളരെ പ്രയാസകരമായിരിക്കും.
ലീഡര്‍ മറ്റുള്ളവരെ പ്രചോദിപ്പിക്കും. തങ്ങളുടെ മാതൃകാപരമായ പ്രവര്‍ത്തന ശൈലിയിലൂടെ ഇവര്‍ മറ്റുള്ളവരെക്കൊണ്ട് കൂടി കാര്യങ്ങള്‍ ചെയ്യിക്കും. ആജ്ഞയോ ഭീഷണിയോ ഒന്നും കൂടാതെ തന്നെ വളരെ സൗമ്യമായ രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി ജോലി ചെയ്യിക്കുന്നതായിരിക്കും ഇവരുടെ ശൈലി. ആ ജോലി ചെയ്യാതിരുന്നാലുള്ള ഭവിഷ്യത്തുകള്‍ പറഞ്ഞു പേടിപ്പെടുത്തിയല്ല, അത് ചെയ്താലുണ്ടാകുന്ന പ്രയോജനങ്ങളും ഗുണഗണങ്ങളും എടുത്തു പറഞ്ഞാവും ഇവര്‍ മറ്റുള്ളവരെ കൊണ്ട് ജോലിയെടുപ്പിക്കുന്നത്. ഇവര്‍ ജോലിക്കായുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനൊപ്പം തന്നെ അതിനു വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുകയും, അതിനുവേണ്ട സാമഗ്രികള്‍ നല്‍കുകയും ചെയ്യുന്നു. ഒരു നല്ല ലീഡറോടൊപ്പം പ്രവര്‍ത്തിക്കാന്‍ എല്ലാവരും ഇഷ്ടപ്പെടുന്നു.
രാജ്യത്തെ വളര്‍ന്നുവരുന്ന സംരംഭകരെ സഹായിക്കുന്നതിനായി 10 കോടി ഗ്രാന്റ്... Read More
സമീപനരീതി
ബോസ് മറ്റുള്ളവരെ സംശയദൃഷ്ടിയോടെ നോക്കിക്കാണുന്നവരും മുന്‍വിധിയോടെ സമീപിക്കുന്നവരുമായിരിക്കും. പിഴവുകള്‍ സംഭവിച്ചാല്‍ ഇവര്‍ അതിന്റെ ഉത്തരവാദിത്തം മറ്റുള്ളവരുടെ തലയില്‍ കെട്ടി വെച്ച് തടി തപ്പും. നേരെമറിച്ച്, അത് വിജയിച്ചാല്‍ അതിന്റെ ക്രെഡിറ്റ് മുഴുവന്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യും. ഇവര്‍ക്ക് എല്ലാ ജീവനക്കാരെയും ഒരു പോലെ കാണാന്‍ കഴിയില്ല. തങ്ങളുടെ സമീപനങ്ങളില്‍ ഇവര്‍ വളരെയധികം prejudiced ആയിരിക്കും. മാത്രമല്ല, ഇവര്‍ മറ്റുള്ളവരുടെ കുറ്റങ്ങള്‍ മാത്രം കണ്ടെത്തുന്നവരും അവരുടെ നല്ല വശങ്ങളില്‍ നിന്ന് മുഖം തിരിക്കുന്നവരുമായിരിക്കും.
ലീഡര്‍ മറ്റുള്ളവരെ സംശയദൃഷ്ടിയോടെയോ മുന്‍വിധിയോടെയോ സമീപിക്കില്ല. പിഴവുകള്‍ സംഭവിച്ചാല്‍ ഇവര്‍ അതിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കും. നേരെമറിച്ച്, അത് വിജയിച്ചാല്‍ അതിന്റെ ക്രെഡിറ്റ് മറ്റുള്ളവര്‍ക്ക് നല്‍കുകയും ചെയ്യും. ഇവര്‍ ജീവനക്കാര്‍ക്കിടയില്‍ യാതൊരു വിവേചനവും കാണിക്കില്ല. എല്ലാവരെയും ഒരേ പോലെ പരിഗണിക്കും. മാത്രമല്ല, ഇവര്‍ മറ്റുള്ളവരെ വേണ്ടവിധം support ചെയ്യുകയും അവരുടെ നല്ല വശങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.