Sections

നിങ്ങളുടെ ലീഡര്‍ ഷിപ്പ് മികച്ചതാണോ ?സംരംഭത്തില്‍ ഒരു യഥാര്‍ത്ഥ നേതാവിന്റെ ലക്ഷണങ്ങള്‍ !

Thursday, Sep 08, 2022
Reported By Jeena S Jayan

ചില ആളുകള്‍ക്ക് സ്വാഭാവികമായും നേതൃത്വപരമായ കഴിവുകളുണ്ടെങ്കിലും, ചില ഗുണങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ എല്ലാവര്‍ക്കും ഒരു ലീഡര്‍ ആകാന്‍ കഴിയും. ഒരു ലീഡറിന് വേണ്ട അത്യാവശ്യം ചില ഗുണങ്ങള്‍ എന്താണെന്ന് നോ്ക്കാം.

 

ഒരു സംരംഭത്തിന്റെ നട്ടെല്ല് അതിന്റെ ലീഡര്‍ അഥവാ നേതാവ് തന്നെയാണ്.ലീഡര്‍ മികച്ചതാണെങ്കില്‍ സംരംഭത്തിന്റെ വളര്‍ച്ചയും അതിവേഗത്തില്‍ സംഭവിക്കും.ലീഡര്‍ഷിപ്പിലെ പാളിച്ചകളാണ് പലപ്പോഴും സംരംഭത്തെ തളര്‍ത്തുന്നത്.ഒരു മികച്ച ലീഡര്‍ മറ്റുള്ളവരെ നയിക്കുകയും, സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ പങ്കാളികളാവുകയും ചെയുന്നു. അവര്‍ ശരിയായ ദിശ നിര്‍ണ്ണയിക്കുകയും പ്രചോദനാത്മകമായ ഒരു ലക്ഷ്യം  സൃഷ്ടിക്കുകയും പുതിയ കാര്യങ്ങള്‍ പഠിപ്പിക്കുകയും ചെയ്യുന്നു. ലക്ഷ്യം നേടുന്നതിനായി ഫലപ്രദമായ ഒരു ടീമിനെ നിര്‍മ്മിക്കുന്നതും ലീഡറിന്റെ ജോലിയാണ്.

ചില ആളുകള്‍ക്ക് സ്വാഭാവികമായും നേതൃത്വപരമായ കഴിവുകളുണ്ടെങ്കിലും, ചില ഗുണങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ എല്ലാവര്‍ക്കും ഒരു ലീഡര്‍ ആകാന്‍ കഴിയും. ഒരു ലീഡറിന് വേണ്ട അത്യാവശ്യം ചില ഗുണങ്ങള്‍ എന്താണെന്ന് നോ്ക്കാം.


പ്രശ്‌ന പരിഹാരത്തിനുള്ള കഴിവ്

ഒരു സംരംഭത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന്, നേതാക്കള്‍ക്ക് പ്രശ്‌നപരിഹാര കഴിവുകളും, മികച്ച തീരുമാനങ്ങള്‍ എടുക്കുന്നതിന് സാഹചര്യം വിശകലനം ചെയ്യാനുള്ള കഴിവും ഉണ്ടായിരിക്കണം. ഫലപ്രദമായ നേതൃത്വത്തിന്, പ്രശ്‌നപരിഹാര കഴിവുകള്‍ നിര്‍ണായകമാണ്.

വിനയം

തലക്കനമില്ലാത്ത വിനയമുള്ള നേതാക്കള്‍ മികച്ച നേതാക്കളാകുന്നു. ഒരു നല്ല നേതാവിന്റെ അത്യാവശ്യ ഗുണങ്ങളില്‍ ഒന്നാണ് ഇത്. ആധിപത്യമല്ല, രൂപാന്തരപ്പെടുത്തലാണ് നേതൃത്വം എന്ന വസ്തുത നേതാക്കള്‍ മനസ്സിലാക്കണം . അവരുടെ കഴിവുകളെയും ബലഹീനതകളെയും കുറിച്ച് അവര്‍ക്കു ബോധമുണ്ടാകണം, മാത്രമല്ല കൂടുതല്‍ പഠിക്കാനും മറ്റുള്ളവരെ സഹായിക്കുവാനും ആഗ്രഹിക്കുന്നവരായിരിക്കണം .

കാഴ്ചപ്പാടും ലക്ഷ്യവും വേണം

നല്ല നേതാക്കള്‍ക്ക് എല്ലായ്‌പ്പോഴും വ്യക്തമായ കാഴ്ച്ചപ്പാടും ലക്ഷ്യവുമുണ്ടാകണം. മികച്ച നേതാക്കള്‍ ഭാവിയെ ദൃശ്യവല്‍ക്കരിക്കുക മാത്രമല്ല, അത് ടീമുമായി എങ്ങനെ പങ്കിടണമെന്നും അവര്‍ക്കറിയാം. ഭാവിയെക്കുറിച്ചുള്ള അവരുടെ കാഴ്ച്ചപ്പാട് മറ്റുള്ളവരെ പ്രചോദിപ്പിക്കുവാനും , മികച്ച ഫലങ്ങള്‍ നേടുന്നതിന് സ്വാധീനിക്കുവാനും കഴിയണം.

അഭിനിവേശം

ഒരു മികച്ച നേതാവില്‍ കാണപ്പെടേണ്ട ഒരു നേതൃത്വ സ്വഭാവമാണ് ഇത് . അവരുടെ ലക്ഷ്യങ്ങളെ കുറിച്ച് വളരെയധികം അഭിനിവേശമുള്ളവരായിരിക്കണം. അവര്‍ക്ക് എന്താണ് വേണ്ടതെന്ന് നിശ്ചയമുണ്ടായിരിക്കണം, അവ നേടാന്‍ കഠിനമായി പ്രവര്‍ത്തിക്കുന്നവര്‍ ആയിരിക്കണം. അവര്‍ക്ക് സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളോട് പ്രതിജ്ഞാബദ്ധത ഉണ്ടായിരിക്കണം. ആ ലക്ഷ്യങ്ങള്‍ നേടുന്നതിന് മറ്റുള്ളവരെയും സഹായിക്കണം. ഒരു നല്ല നേതാവ് ഉല്‍പ്പാദനക്ഷമത ഉയര്‍ത്തുകയും ജീവനക്കാര്‍ അവരുടെ ലക്ഷ്യങ്ങള്‍ നേടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുണം.

ഉത്തരവാദിത്തമുള്ള വ്യക്തിത്വമായിരിക്കണം

ഉത്തരവാദിത്ത്വമുള്ള നേതാവായിരിക്കുക എന്നത് എളുപ്പമല്ല. നിങ്ങള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കണം . നിങ്ങള്‍ സ്വീകരിക്കുന്ന നടപടികള്‍ക്കും തീരുമാനങ്ങള്‍ക്കും നിങ്ങള്‍ ഉത്തരവാദികളാണ്. ഉത്തരവാദിത്ത്വമുള്ള നേതാക്കള്‍ വ്യക്തമായ ലക്ഷ്യങ്ങള്‍ സ്ഥാപിക്കുന്നു. ആവശ്യമുള്ളപ്പോള്‍ അവര്‍ സഹായം ചോദിക്കുകയും സത്യസന്ധമായ ഫീഡ്ബാക്ക് നല്‍കുകയും ചെയ്യുന്നു.

സഹാനുഭൂതി

മറ്റുള്ളവരുടെ ആവശ്യങ്ങളും അവരുടെ മനസ്സിലേക്ക് പോകുന്ന കാര്യങ്ങളും മനസ്സിലാക്കുന്നതാണ് സഹാനുഭൂതി. മറ്റുള്ളവരുടെ വികാരങ്ങളെയും ചിന്തകളെയും കുറിച്ച് അവര്‍ക്ക് ബോധമുണ്ടാകണം. സഹാനുഭൂതി എന്നത് എല്ലായ്‌പ്പോഴും മറ്റുള്ളവരുടെ വീക്ഷണങ്ങളോട് യോജിക്കുകയല്ല, മറിച്ച് മറ്റുള്ളവരെ മനസ്സിലാക്കുവാനും അംഗീകരിക്കുവാനുമുള്ള  മനസ്സാണ് .

വ്യക്തമായ ആശയവിനിമയം

ഫലപ്രദമായ ആശയവിനിമയം ഫലപ്രദമായ ഫലങ്ങള്‍ നല്‍കുന്നു. ഒരു നേതാവ് ജീവനക്കാരുമായി ഇടപഴകണം, കാരണം അവരുടെ ജോലി വാക്കുകളും പ്രവൃത്തികളും ഉപയോഗിച്ച് ആളുകളെ പ്രചോദിപ്പിക്കുന്നതില്‍ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ വാക്കുകള്‍ ഫലപ്രദമായി ഉപയോഗിക്കുമ്പോള്‍ അത് മികച്ച ഫലങ്ങളിലേക്ക് നയിക്കുന്നു.

സത്യസന്ധത

നേതൃത്വത്തിന്റെ ആദ്യചുവട് സത്യസന്ധതയാണ്. നിങ്ങള്‍ എല്ലായ്‌പ്പോഴും എല്ലാ ആളുകളോടും എല്ലാ സാഹചര്യങ്ങളിലും സത്യസന്ധത പാലിക്കുക. ഏതൊരു ബിസിനസ്സിന്റെയും വിജയത്തിന് ആവശ്യമായ വിശ്വസ്തതയുടെ അടിസ്ഥാന ഗുണമാണ് സത്യസന്ധത.

ചുമതലകള്‍ ഏല്‍പ്പിക്കാനുള്ള മികവ്

ഡെലിഗേറ്റ് എന്ന പദത്തിന്റെ അര്‍ത്ഥം ചുമതലപ്പെടുത്തുക എന്നതാണ് . ഒരു നല്ല ലീഡര്‍ ജീവനക്കാര്‍ക്ക് നല്‍കിയിട്ടുള്ള ചുമതല കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് കഴിയുമെന്ന് വിശ്വസിക്കുകയും അവര്‍ക്ക് പ്രചോദനം നല്‍കുകയും ചെയ്യുന്നു. മറ്റുള്ളവരെ ഒരു സ്ഥാനത്തേക്ക് നിയോഗിക്കുമ്പോള്‍ അവരുടെ കഴിവുകളില്‍ നിങ്ങള്‍ക്ക് വിശ്വാസമുണ്ടെന്ന് കാണിക്കുന്നു, ഇത് ജോലിസ്ഥലത്ത് നല്ല ആത്മവിശ്വാസവും മനോവീര്യവും ഉണ്ടാക്കുന്നു.

തോല്‍ക്കാതിരിക്കാനുള്ള മനസ് 

എല്ലാ നേതാക്കള്‍ക്കും ഈ മനോഭാവം ആവശ്യമാണ് . നേതാക്കള്‍ ഒരിക്കലും അവരുടെ ജീവനക്കാരിലോ സംഘടനയിലോ ഉള്ള പ്രതീക്ഷ ഉപേക്ഷിക്കരുത്. നിരന്തരം പ്രവര്‍ത്തിക്കാനും, എല്ലാ വീഴ്ച്ചകള്‍ക്കും പുറകില്‍ ഒരു വിജയം ഉണ്ടാകും എന്ന ധൈര്യം പകര്‍ന്നു നല്‍കുവാനും ഒരു നല്ല ലീഡര്‍ക്ക് സാധിക്കണം. പ്രതീക്ഷ കൈവിടാതെ ഒരു സ്ഥാപനത്തിനെ മുന്നോട്ടു കൊണ്ടുപോവുക എന്നത് എല്ലാ നേതാക്കള്‍ക്കും അനിവാര്യമായ ഗുണമാണ് .


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.