- Trending Now:
കേരളത്തില്‍ വൈദ്യുത വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ചാര്‍ജ്ജിംഗ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത് ഒരു പുതിയ ബിസിനസ് ആശയമായി മാറുന്നു.നിലവില്‍ 30000 വൈദ്യുത വാഹനങ്ങള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ വൈദ്യുതി ബോര്‍ഡും അനെര്‍ട്ടും പോലുള്ള പൊതുമേഖല സ്ഥാപനങ്ങളെ കൂടാതെ സ്വകാര്യ കമ്പനികളും ഈ രംഗത്ത് സജീവമാകുകയാണ്.
വൈദ്യുതിയും പെട്രോള്‍ പോലെ ജനജീവിതത്തെ തകര്‍ക്കുമോ ? |
Electricity Bill 2022... Read More
സംസ്ഥാന വൈദ്യുതി ബോര്‍ഡ് 30 ചാര്‍ജ്ജിംഗ് കേന്ദ്രങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.ഇനി 32 എണ്ണം കൂടി സ്ഥാപിക്കും.വൈദ്യുതി പോളുകളില്‍ ഘടിപ്പിച്ച ചാര്‍ജ്ജിംഗ് സംവിധാനം 1562 എണ്ണം സ്ഥാപിക്കാന്‍ കെഎസ്ഇബി ഉദ്ദേശിക്കുന്നുണ്ട്. അതില്‍ 412 എണ്ണം സ്ഥാപിച്ചു കഴിഞ്ഞു. ഏകദേശം 10 കോടി രൂപ ചെലവിട്ടാണ് വൈദ്യുത ചാര്‍ജ്ജിംഗ് കേന്ദ്രങ്ങള്‍ കെഎസ്ഇബി സ്ഥാപിക്കുന്നത്.അനെര്‍ട്ട് 14 ചാര്‍ജ്ജിംഗ് കേന്ദ്രങ്ങള്‍ ആരംഭിച്ചതില്‍ 2 എണ്ണം സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്.ഈ വര്‍ഷം 36 എണ്ണം സ്ഥാപിക്കുന്നതില്‍ 16 എണ്ണം സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്നതാകും.
വൈദ്യുതിക്കും മാസാമാസം വില കൂടും, നിരക്ക് തീരുമാനിക്കുക കമ്പനികള്‍... Read More
ഇന്ത്യന്‍ ഓയില്‍ പമ്പുകളില്‍ 82 എണ്ണത്തില്‍ വൈദ്യുത വാഹന ബാറ്ററി ചാര്‍ജ്ജിംഗ് കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തും കോഴിക്കോടും ബാറ്ററി സ്വാപ്പിംഗ് കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുണ്ട്.ഇന്ത്യന്‍ ഓയിലിന് 1150 പമ്പുകളാണ് സംസ്ഥാനത്തുള്ളത്.ഇവിടെയെല്ലാം വൈദ്യുത ചാര്‍ജ്ജിംഗ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ സ്വകാര്യ സംരംഭകരെ ക്ഷണിച്ചിട്ടുണ്ട്.നിലവില്‍ 120 പമ്പുകളില്‍ ചാര്‍ജ്ജിംഗ് സംവിധാനവും 18 എണ്ണത്തില്‍ ബാറ്ററി സ്വാപ്പിംഗ് കേന്ദ്രവും സ്ഥാപിക്കുന്നു.
സ്വകാര്യ കമ്പനികളും ഇവി ചാര്‍ജ്ജിംഗ്, ബാറ്ററി സ്വാപ്പിംഗ് കേന്ദ്രങ്ങള്‍ കേരളത്തില്‍ സ്ഥാപിക്കുന്നുണ്ട്.രാജ്യത്തെ ആദ്യത്തെ ഫാസ്റ്റ് ചാര്‍ജ്ജിംഗ് സംവിധാനം തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റില്‍ സ്ഥാപിച്ചത് ഡെല്‍റ്റ ഇലക്ട്രോണിക്‌സ് എന്ന സ്ഥാപനമാണ് ഈ കമ്പനി 6000 ഇവി ചാര്‍ജ്ജറുകള്‍ വിവിധ സംസ്ഥാനങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.