Sections

വൈദ്യുതിയും പെട്രോള്‍ പോലെ ജനജീവിതത്തെ തകര്‍ക്കുമോ ? | Electricity Bill 2022

Wednesday, Aug 24, 2022
Reported By admin
ELECTRICITY BILL 2022

രാജ്യത്ത് എവിടെയും ഉത്പാദിപ്പിക്കുന്ന വൈദ്യുതി വില നല്‍കി നമുക്ക് വാങ്ങാം

 

പെട്രോളിനും ഡീസലിനും സ്വര്‍ണ്ണത്തിനും വില വര്‍ദ്ധിക്കുന്നത് പോലെ വൈദ്യുതിയും ജനങ്ങള്‍ക്ക് അപ്രാപ്യമായ രീതിയിലേക്കാകുമോ എന്ന ആശങ്കകള്‍ക്ക് തുടക്കമിട്ട് പാര്‍ലമെന്റിന് മുന്നിലെത്താന്‍ കാത്തിരിക്കുന്ന വൈദ്യുത നിയമ ഭേദഗതി ബില്‍.കേരളത്തില്‍ അത്ര പരിചയമല്ലാത്ത രീതിയിലാകും പിന്നെ വൈദ്യുത വിതരണം നടക്കുക.

കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ വൈദ്യുത വിതരണത്തില്‍ പ്രൈവറ്റ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഈ നിയമം വരുന്നതോടെ വൈദ്യുതിയുടെ വില നിര്‍ണയ അധികാരം ഇന് പൂര്‍ണമായും വിപണി അടിസ്ഥാനമാക്കിയാകുന്നു.വൈദ്യുതി ഒരു ഉത്പന്നമാണെന്നും ഉത്പന്നത്തിന്റെ വിപണനത്തിനു ബാധകമായ എല്ലാ വ്യവസ്ഥകളും വൈദ്യുതിക്കുമുണ്ടാകുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.രാജ്യത്ത് എവിടെയും ഉത്പാദിപ്പിക്കുന്ന വൈദ്യുതി വില നല്‍കി നമുക്ക് വാങ്ങാം.ഉത്പാദനത്തില്‍ രാജ്യം സ്വയം പര്യാപ്തത കൈവരിച്ചതിനാല്‍ വൈദ്യുതി വില വര്‍ദ്ധിച്ചേക്കാമെന്ന  ആശങ്കയുണ്ട്.


വൈദ്യുതി വിതരണ മേഖല സ്വകാര്യവല്‍ക്കരിക്കുന്നതിലൂടെ മത്സരം കടുക്കുമെന്നും ഇത് ഉപയോക്താക്കള്‍ക്ക് ഗുണം ചെയ്യുമെന്നുമാണ് കേന്ദ്രത്തിന്റെ അവകാശവാദം. എന്നാല്‍ സ്വകാര്യ കമ്പനികള്‍ ലാഭം മാത്രമാകും ലക്ഷ്യം വയ്ക്കുകയെന്നും കര്‍ഷകര്‍ക്കും ചെറുകിട ഉപയോക്താക്കള്‍ക്കും ഇപ്പോള്‍ ലഭിക്കുന്ന ഇളവുകളും മറ്റും ഇല്ലാതാകുമെന്നും കര്‍ഷകസംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.