- Trending Now:
ഇഎംഐകള്‍ അറിയാത്തവരായി ആരാ ഉണ്ടാകുക.മുഴുവന്‍ തുക ഒരുമിച്ച അടയ്ക്കാതെ കുറച്ച് മാസങ്ങളില്‍ ഗഢുക്കളായി തുക തിരിച്ചടയ്ക്കുകയാണ് ഇഎംഐകളുടെ രീതി.ഓണ്‍ലൈന്‍ വഴിയുള്ള വില്‍പ്പനയിലും ഇന്ന് ഇഎംഐ സര്‍വ്വീസുകള്‍ ലഭ്യമാണ്.ഇതിനിടയില്‍ നോ കോസ്റ്റ് ഇഎംഐ എന്നൊരു വാക്ക് നിങ്ങള്‍ കേട്ടിട്ടുണ്ടോ ? എന്താണ് ഇത് ?
സാധാരണ ഇഎംഐകളെ പോലെ തന്നെ മുഴുവന്‍ തുകയും ഒന്നിച്ച് അടയ്ക്കാതെ അടുത്ത കുറച്ച് മാസങ്ങളില്‍ ചെറിയ തവണകള്‍ നല്‍കി പണം തിരിച്ചടച്ചാല്‍ മതിയല്ലോ എന്ന സാവകാശം ഉപഭോക്താക്കള്‍ക്ക് നോ കോസ്റ്റ് ഇഎംഐകളില്‍ നിന്നും ലഭിക്കുന്നു.രു ഉല്‍പ്പന്നത്തിന് പലിശയില്ലാതെ തവണകളായി പണമടയ്ക്കുമ്പോള്‍ ലഭിക്കുന്ന ഓഫറാണ് നോ കോസ്റ്റ് ഇ.എം.ഐ.അതുപോലെ പലിശ ഇനത്തില്‍ ഒരു തുകയും ഈ സംവിധാനത്തില്‍ ഈടാക്കുന്നില്ലെന്നതാണ് കമ്പനികള്‍ വ്യക്തമാക്കുന്നത്.നോ കോസ്റ്റ് ഇഎംഐകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് ?
ഇഎംഐ തവണകള്‍ മുടങ്ങാതിരുന്നാല്‍
ടോപ്പ് അപ്പ് വായ്പ ഉറപ്പ്
... Read More
നോ കോസ്റ്റ് ഇഎംഐകളുടെ വമ്പന്‍ ഓഫര്‍ കെണിയില്‍ അകപ്പെട്ട് കൂടുതല്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ ഉപയോക്താവിനെ ആകര്‍ഷിക്കുകയാണ് ഈ ഒരു പദ്ധതിയുടെ ലക്ഷ്യം.
ഒരു വില്‍പ്പനക്കാരന്‍ 80,000 രൂപയുടെ ഉല്‍പ്പന്നം 70,000 രൂപയ്ക്ക് വില്‍ക്കാന്‍ തയാറാകുന്നുവെന്നു കരുതുക. മുഴുവന്‍ തുകയും നല്‍കാന്‍ നിങ്ങള്‍ തയാറാകുവാണെങ്കില്‍ 70,000 രൂപയ്ക്ക് ആ ഫോണ്‍ സ്വന്തമാക്കാം. അതേസമയം നോ കോസ്റ്റ് ഇ.എം.ഐ. ആണ് നിങ്ങള്‍ തെരഞ്ഞെടുക്കുന്നതെങ്കില്‍ 80,000 രൂപയാകും നിരക്കായി നല്‍കേണ്ടി വരിക. ഇതിനെയാകും തവണകളായി നിശ്ചയിക്കുക. അതായത് പലിശയില്ലെന്നു പറയുമ്പോള്‍ പോലും നിങ്ങള്‍ 10,000 രൂപ കൂടുതല്‍ നല്‍കുകയാണ്. അതും കുറഞ്ഞ കാലയളവിലേക്ക്.
എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ഇഎംഐ സേവനത്തിന് താങ്കള്‍ക്ക് അര്‍ഹതയുണ്ടോ എന്നറിയേണ്ടേ...? ... Read More
ബാങ്കുകളുടെയും ബാങ്കിങ് ഇതര ധനകാര്യ സസ്ഥാപനങ്ങളുടെയും നോ കോസ്റ്റ് ഇ.എം.ഐ. പ്രാക്ടീസ് 2013 മുതല്‍ ആര്‍.ബി.ഐ. നിരോധിച്ചിരുന്നു.ധനകാര്യ സ്ഥാപനങ്ങള്‍ പലിശയുടെ കാര്യം മറച്ചുവയ്ക്കുന്നതും പ്രോസസിംഗ് ഫീസിന്റെ രൂപത്തിലുള്ള തുക ഈടാക്കലും നോ കോസ്റ്റ് ഇഎംഐകളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളായി ചൂണ്ടിക്കാട്ടിയാണ് ആര്‍ബിഐ നിരോധനം കൊണ്ടുവന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.