- Trending Now:
കൗമാരക്കാരായ പെൺകുട്ടികളിൽ പലപ്പോഴും അവരുടെ പ്രായത്തിന് അനുസരിച്ച് ചെറിയ ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. ഇതിൽ തന്നെ പെൺകുട്ടികളിൽ പിസിഓഎസ് പോലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരിക്കും. എന്നാൽ ഇതിനെ പലരും ശ്രദ്ധിക്കാതെ വിടുന്നുണ്ട്. കൗമാരക്കാരിലെ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം അല്ലെങ്കിൽ പിസിഒഎസ് കൗമാരക്കാരായ പെൺകുട്ടികളിൽ ഹോർമോൺ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുന്ന ഒരു എൻഡോക്രൈൻ ഡിസോർഡർ ആണ്. പ്രതികൂലമായ ഹോർമോൺ മാറ്റങ്ങൾ അണ്ഡാശയത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുകയും അണ്ഡോത്പാദനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.
PCOS ഒരു സാധാരണ അവസ്ഥയാണ്, 15 നും 44 നും ഇടയിൽ പ്രായമുള്ള 5% മുതൽ 10% വരെ കൗമാരക്കാരെയും യുവതികളെയും ബാധിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള PCOS ന്റെ കൃത്യമായ കാരണം മനസ്സിലാക്കാൻ സാധിക്കുന്നില്ല. എന്നാൽ 2.2 നും 26 നും ഇടയിൽ വ്യത്യാസമുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. ചൈന, ശ്രീലങ്ക തുടങ്ങിയ ഏതാനും രാജ്യങ്ങളിൽ, രോഗത്തിന്റെ നിരക്ക് യഥാക്രമം 2% മുതൽ 7.5% വരെയും 2% മുതൽ 6.3% വരെയുമാണ്. ഇത് സാധാരണമായി പെൺകുട്ടികളിൽ ഇപ്പോൾ കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ്.
പിസിഒഎസിന്റെ കൃത്യമായ കാരണം അജ്ഞാതമാണ്, എന്നാൽ ജനിതകശാസ്ത്രവും ഹോർമോൺ അസന്തുലിതാവസ്ഥയും ഇതിന്റെ കാര്യത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. അണ്ഡാശയങ്ങൾ ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ തുടങ്ങിയ ലൈംഗിക ഹോർമോണുകളും ആൻഡ്രോജൻ (ടെസ്റ്റോസ്റ്റിറോൺ) എന്നറിയപ്പെടുന്ന പുരുഷ ഹോർമോണുകളും ഉത്പാദിപ്പിക്കുന്നുണ്ട്. ഓരോ വൃക്കയുടെയും മുകളിൽ സ്ഥിതി ചെയ്യുന്ന അഡ്രീനൽ ഗ്രന്ഥികളാണ് ആൻഡ്രോജൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്നത്. ഈ ഹോർമോണുകളുടെ സാധാരണ അളവിലാണ് അണ്ഡോത്പാദനവും ആർത്തവ ചക്രവും കൃത്യമായി പോവുന്നത്.
PCOS ഉള്ള കൗമാരക്കാരായ പെൺകുട്ടികൾക്ക് ഇനിപ്പറയുന്ന ഒന്നോ അതിലധികമോ ലക്ഷണങ്ങൾ അനുഭവപ്പെടാം. എന്നാൽ അസാധാരണമായി ഉണ്ടാവുന്ന ലക്ഷണങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോവുമ്പോളാണ് അത് കൂടുതൽ ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നത്. ആരോഗ്യത്തിന്റെ കാര്യത്തിൽ അൽപം ശ്രദ്ധിച്ചാൽ കൗമാരക്കാരായ പെൺകുട്ടികളിൽ ഉണ്ടാവുന്ന ഈ പ്രശ്നത്തെ തുടക്കത്തിലേ ഇല്ലാതാക്കാവുന്നതാണ്. എന്തൊക്കെയാണ് പിസിഓഎസ് ലക്ഷണങ്ങൾ എന്ന് നോക്കാം.
??കൗമാരക്കാർക്ക് ആർത്തവം ഇല്ലാത്ത അവസ്ഥയുണ്ടാവുന്നുണ്ട്. ചിലരിൽ ആർത്തവം ഇല്ലാത്ത അവസ്ഥ, ചിലരിൽ ആർത്തവം തീരെ ഇല്ലാത്ത അവസ്ഥ, അല്ലെങ്കിൽ തീയ്യതി തെറ്റി വരുന്ന ആർത്തവം എന്നിവയെല്ലാം അറിഞ്ഞിരിക്കണം. ഇത് കൂടാതെ പെൽവിക് വേദനയും ശ്രദ്ധിക്കണം. അതോടൊപ്പം തന്നെ പെൺകുട്ടികളിൽ ഉണ്ടാവുന്ന ഹിർസുറ്റിസം (പെൺകുട്ടികളുടെ മുഖത്തും നെഞ്ചിലും വയറിലും മറ്റ് ശരീരഭാഗങ്ങളിലും അമിത രോമവളർച്ചയുണ്ടാകുന്ന അവസ്ഥ) ശ്രദ്ധിക്കണം. കഠിനമായ മുഖക്കുരുവും അടഞ്ഞ സുഷിരങ്ങളും, ശരീരഭാരം, ശരീരഭാരം കുറയ്ക്കാനുള്ള ബുദ്ധിമുട്ട്, അല്ലെങ്കിൽ പൊണ്ണത്തടി എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ, അമിതവണ്ണമുള്ള PCOS ഉള്ള ചില പെൺകുട്ടികൾക്ക് സ്ലീപ് അപ്നിയ, വിഷാദവും ഉത്കണ്ഠയും, അണ്ഡോത്പാദന പ്രശ്നങ്ങൾ ഭാവിയിൽ ഗർഭധാരണത്തിലെ ബുദ്ധിമുട്ട് ഇവയെല്ലാമാണ് ഇതിന്റെ ഫലമായി ഉണ്ടാവുന്ന അപകട സാധ്യതകൾ. ഇത്തരം കാര്യങ്ങൾ നിസ്സാരമായി കണക്കാക്കുന്നത് കൂടുതൽ അപകടാവസ്ഥയിലേക്ക് എത്തുന്നുണ്ട്. അതുകൊണ്ട് എത്രയും പെട്ടെന്ന് തന്നെ രോഗനിർണയം നടത്തുകയാണ് ചെയ്യേണ്ടത്.
PCOS-ന് പ്രത്യേക ചികിത്സയില്ല; എന്നിരുന്നാലും, ജീവിതശൈലി മാറ്റങ്ങൾ, ഭക്ഷണക്രമം, മരുന്നുകൾ എന്നിവയിലൂടെ ഈ രോഗാവസ്ഥക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പതിവ് വ്യായാമം ചെയ്യേണ്ടതാണ്. വ്യായാമം എൻഡോക്രൈൻ സിസ്റ്റത്തിൽ നല്ല സ്വാധീനം ചെലുത്തുന്നു, കാരണം ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. അമിതഭാരമുള്ളവരിൽ ശരീരഭാരം 5% കുറയുന്നത് പോലും ചില പിസിഒഎസ് ലക്ഷണങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു.
പോഷകാഹാരം ശരീരഭാരം കുറയ്ക്കാനും ഇൻസുലിൻ അളവ് നിയന്ത്രിക്കാനും ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുന്നു. ഭക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയുന്നതിന് വേണ്ടി ഡോക്ടർമാരോടും പോഷകാഹാര വിദഗ്ധരോടും സംസാരിച്ച് വേണം കാര്യങ്ങൾ മനസ്സിലാക്കേണ്ടത്. ഇത് കൂടാതെ ഉയർന്ന ഫൈബർ കാർബോഹൈഡ്രേറ്റുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന് ശ്രദ്ധിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.