- Trending Now:
കൊച്ചി: ഇന്ത്യയിലുടനീളം ഓൺലൈനായും പ്രാദേശികമായും വിൽക്കുന്ന അനധികൃത കൊതുക് നിവാരണ അഗർബത്തികൾക്കെതിരെ സർക്കാർ സ്വീകരിക്കുന്ന നടപടികളെ സ്വാഗതം ചെയ്ത് ഹോം ഇൻസെക്റ്റ് കൺട്രോൾ അസോസിയേഷൻ (എച്ച്ഐസിഎ). വീടുകളിൽ ഉപയോഗിക്കുന്ന കീടനാശിനികളുടെ സുരക്ഷിതമായ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് എച്ച്ഐസിഎ. കേരളത്തിന് പുറമേ ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ഗുജറാത്ത്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളിലാണ് അനധികൃത കൊതുക് നിവാരണ അഗർബത്തികൾ വ്യാപകമായി ലഭ്യമാവുന്നത്.
ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നടന്ന റെയ്ഡിൽ മെപെർഫ്ലൂത്രിൻ എന്ന അംഗീകാരമില്ലാത്ത രാസവസ്തു കണ്ടെത്തിയതിന് പിന്നാലെ, കൊതുക് നിവാരണ അഗർബത്തികൾ വാങ്ങുമ്പോൾ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് എച്ച്ഐസിഎ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ത്യയിലെ അനധികൃത കൊതുക് നിവാരണ അഗർബത്തി വിപണി ഏകദേശം 1600 കോടി രൂപയിലധികം വരും, ദക്ഷിണേന്ത്യയിൽ മാത്രം 370 കോടി രൂപയുടെ അനധികൃത കൊതുക് നിവാരണ അഗർബത്തികൾ നിർമിക്കുന്നുണ്ട്. അനധികൃത അഗർബത്തികൾ ഉപയോഗിക്കുന്നത് നിർത്തണമെന്നും, ഉൽപ്പന്നത്തിന്റെ സുരക്ഷിതത്വവും ആധികാരികതയും ഉറപ്പാക്കുന്നതിന് പായ്ക്കറ്റിൽ സിഐആർ (സെൻട്രൽ ഇൻസെക്ടിസൈഡ് രജിസ്ട്രേഷൻ) നമ്പർ രേഖപ്പെടുത്തിയ സർക്കാർ അംഗീകൃതമായ കൊതുക് നിവാരണ ഉൽപ്പന്നങ്ങൾ മാത്രം തിരഞ്ഞെടുക്കണമെന്നും ഹോം ഇൻസെക്റ്റ് കൺട്രോൾ അസോസിയേഷൻ ഓണററി സെക്രട്ടറി ജയന്ത് ദേശ്പാണ്ഡെ ജനങ്ങളോട് അഭ്യർഥിച്ചു. അനധികൃത അഗർബത്തികളുടെ ഉപയോഗം ആസ്തമ, ബ്രോങ്കൈറ്റിസ്, മറ്റ് ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്നും എച്ച്ഐസിഐ മുന്നറിയിപ്പ് നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.